കണ്ണൂര്‍: കേരളത്തില്‍ സര്‍വ്വത്ര തോന്നിവാസം. എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ പി.പി. ദിവ്യയെ സഹായിക്കുന്ന നിലപാടെടുക്കുന്നുവെന്ന് പ്രതിപക്ഷകക്ഷികള്‍ ആരോപിക്കുന്ന കണ്ണൂര്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ പി.എ. ബിനു മോഹനെ സ്ഥലംമാറ്റിയതും അതിന് ശേഷം അദ്ദേഹമിട്ട പോസ്റ്റും ചര്‍ച്ചകളില്‍.

ബിനുവിനെ ന്യൂമാഹി പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്. അവിടെ ഇന്‍സ്‌പെക്ടറായിരുന്ന സി. ഷാജുവാണ് പുതിയ വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍. ഇതിനുപിന്നാലെ ബിനു മോഹന്‍ സാമൂഹികമാധ്യമത്തില്‍ ഒരു കുറിപ്പ് പങ്കുവെച്ചു. അച്ചടക്കത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്ന പോസ്റ്റ്. ഐഎഎസുകാരന്‍ എന്‍ പ്രശാന്തിന്റെ പോസ്റ്റില്‍ അതിവേഗ നടപടിയെടുത്ത സര്‍ക്കാര്‍ പക്ഷേ ഇത് കാണില്ല. കാരണം കണ്ണൂരിലെ സിപിഎം രാഷ്ട്രീയം അചിന് സമ്മതിക്കില്ല. എങ്കിലും ബിനു മോഹന്റെ പോസ്റ്റില്‍ വര്‍ഗ്ഗീയത പോലും കാണുന്നവരുണ്ട്.

പന്നികളോട് ഒരിക്കലും ഗുസ്തിപിടിക്കരുതെന്ന് പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മുടെ ശരീരത്തില്‍ ചെളിപറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും എന്നായിരുന്നു ചൊവ്വാഴ്ച രാവിലെ ബിനുമോഹന്‍ പങ്കുവെച്ച പോസ്റ്റ്. എന്നാല്‍ ഉച്ചയോടെ ഇത് പിന്‍വലിച്ചു. പി.പി. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായുള്ള കരാറുകളില്‍ അഴിമതി ഉണ്ടെന്ന് കോണ്‍ഗ്രസും ബി.ജെ.പി.യും ആരോപിച്ചിരുന്നു. ആ കമ്പനി ബിനു മോഹന്റെ സഹോദരന് പങ്കാളിത്തമുള്ളതാണെന്നായിരുന്നു ആരോപണം.

അങ്ങനെയുള്ള ഉദ്യോഗസ്ഥന്‍ വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്നാല്‍ പെട്രോള്‍ പമ്പ് കേസില്‍ ശരിയായ അന്വേഷണം നടക്കില്ലെന്നുമായിരുന്നു ആരോപണം. പെട്രോള്‍ പമ്പിന് അപേക്ഷിച്ച ടി.വി. പ്രശാന്തന്റെ മൊഴിയെടുത്തത് ബിനു മോഹനായിരുന്നു. ഇതിന് പിറകെയാണ് ഇദ്ദേഹത്തിനെതിരേ ആരോപണവുമായി കോണ്‍ഗ്രസും ബി.ജെ.പി.യും രംഗത്തെത്തിയത്. ഇതിലുള്ള പകയാണ് ഉദ്യോഗസ്ഥന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ നടത്തിയത്. പോലീസുകാര്‍ക്ക് സര്‍ക്കാര്‍ മുന്നോട്ട് വച്ച അച്ചടക്ക മാര്‍ഗ്ഗ രേഖയ്ക്ക് വിരുദ്ധമാണ് ഈ പോസ്റ്റും.

ചില സിപിഎം കേന്ദ്രങ്ങള്‍ പരാതി ഉന്നയിച്ചതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്. ഇതിലെ വര്‍ഗ്ഗീയത അടക്കം ഇതോടെ ബിനു മോഹന്‍ തിരിച്ചറിയുകയും ചെയ്തു. സര്‍കകാര്‍ സ്ഥലം മാറ്റത്തോടുള്ള ഈ വിധത്തിലുള്ള പ്രതികരണം പോലീസ് ആസ്ഥാനത്തേയും ഞെട്ടിച്ചിട്ടുണ്ട്.