- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാർപ്പാപ്പയ്ക്ക് പരാതി നൽകി വത്തിക്കാനിലെ ജോലിക്കാർ
വത്തിക്കാൻ സിറ്റി: മെച്ചപ്പെട്ട ലീവ് ആനുകൂല്യങ്ങൾ, സീനിയോറിറ്റി, ഓവർടൈം ആനുകൂല്യങ്ങൾ എന്നിവ ആവശ്യപ്പെട്ടുകൊണ്ട് വത്തിക്കാൻ മ്യൂസിയത്തിലെ 49 ജീവനക്കാർ വത്തിക്കാൻ അഡ്‌മിനിസ്‌ട്രേഷന് പരാതി നൽകി. പോപ്പ് ഫ്രാൻസിസിന്റെ ഭരണത്തോടുള്ള തികച്ചും ആസാധാരണമായ വെല്ലുവിളിയാണിതെന്നാണ് ഇതുമായി ബനധപ്പെട്ട റിപ്പോർട്ടിൽ ദി ഇൻഡിപെൻഡന്റ് പആറയുന്നത്. മ്യൂസിയത്തിലെ ചെലവു ചുരുക്കാനും ലാഭം വർദ്ധിപ്പിക്കുന്നു ഉന്നംവെച്ച് എടുത്ത നടപടികളുടെ ഫലമായി ജീവനക്കാരുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും കടുത്ത വെല്ലുവിളി ഉയരുകയാണെന്നും പരാതിയിൽ പറയുന്നുൻട്.
ധാരാളമായി ആളുകളെ പ്രവേശിപ്പിക്കുന്നതും സുരക്ഷാ ജീവനക്കാരുടെ എണ്ണം കുറച്ചതുമെല്ലാം ഈ നടപടികളുടെ ഭാഗമാണ്. ഇക്കഴിഞ്ഞ വാരാന്ത്യത്തിലായിരുന്നു പരാതിയുടെ കാര്യം പരസ്യമാക്കിയത്. എന്നാൽ, വത്തിക്കാൻ വക്താവോ, വത്തിക്കാൻ സിറ്റി സ്റ്റേറ്റ് അഡ്‌മിനിസ്‌ട്രേഷന്റെ ചുമതലയുള്ള കർദ്ദിനാൾ ഫെർണാണ്ടോ അൽസാഗയോ ഇതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. വത്തിക്കാന്റെ നിയമങ്ങളും, നിയന്ത്രണങ്ങളും, നിയമാ നിർവ്വഹണവുമെല്ലാം ഇറ്റലിയുടേതിനോടോ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേതിനോടോ ഒത്തു പോകുന്നതല്ലെന്ന് അടിവരയിട്ടു പറയുന്നതാണ് ഈ പരാതി.
അടുത്തിടെ ഉണ്ടായ ചില സിവിൽ, ക്രിമിനൽ കേസുകൾ ആളുകൾക്ക്, പ്രത്യേകിച്ചും ഇറ്റാലിയൻ പൗരന്മാർക്ക് നീതി ഉറപ്പാക്കുന്നതിൽ വത്തിക്കാൻ നിയമങ്ങൾ പരാജയപ്പെട്ടു എന്ന് തെളിയിക്കുന്നതാണെന്ന ഒരു ആരോപണവും ഉയർന്നിട്ടുണ്ട്. തികച്ചും ഏകാധിപത്യ രീതിയിലുള്ള ഭരണസംവിധാനമാണ് വത്തിക്കാനിൽ ഉള്ളത്. പോപ്പ് ഫ്രാൻസിസിനാണ് നിയമ നിർമ്മാണം, എക്സിക്യൂട്ടിവ്, ജ്യുഡിഷൽ എന്നിവയിൽ സൂപ്പർ പവർ ഉള്ളത്. വത്തിക്കാനിലെ മുതിർന്ന അറ്റോർണിയായ ലോറ ഗ്രോ, 49 ജീവനക്കാർക്ക് വേണ്ടി എഴുതി സമർപ്പിച്ച പരാതിയിൽ കത്തോലിക്ക സാഭയു്യുടെ ബോധനങ്ങളും, തൊഴിലാളികളുടെ അവകാശങ്ങളെ മാനിക്കണം എന്ന മാർപ്പാപ്പയുടെ വാക്കുകളും ഒക്കെ പരമർശിക്കുന്നുണ്ട്.
സീനിയോറിറ്റി ബോണസ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പരാതിയിൽ, സിക്ക് ലീവിന്റെ കാര്യത്തിൽ ഇറ്റാലിയൻ മാനദണ്ഡം പിന്തുടരണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. വത്തിക്കന്റെ തൊഴിൽ നിയമങ്ങാൾ അനുസരിച്ച് ഈ പരാതിയോട് പ്രതികരിക്കാൻ ഭരണകൂടത്തിന് 30 ദിവസത്തെ സമയമുണ്ട്. അതിനുള്ളിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഒന്നും നടന്നില്ലെങ്കിൽ ലോറ ഗ്രോയ്ക്ക് ലേബർ ഓഫീസിൽ ഒരു സന്ധി സംഭാഷണത്തിന് ശ്രമിക്കാം. അവിടെയും ഒന്നും നടന്നില്ലെങ്കിൽ പിന്നെ ട്രിബ്യൂണൽ മാത്രമാണ് ആശ്രയം. എന്നാൽ, ട്രിബ്യൂണലിന് ഈ കേസ് കേൾക്കാതിരിക്കാനും കഴിയുമെന്നാണ് ട്രിബ്യൂണലിലെ അഭിഭാഷകർ പറയുന്നത്. അങ്ങനെയായാൽ പിന്നെ ജീവനക്കാർക്ക് മുൻപിൽ മറ്റ് വഴികളൊന്നും തന്നെയില്ല.
അടുത്തിടെ ഉണ്ടായ ചില കേസുകളിൽ, ഈ സിസ്റ്റത്തെ കുറിച്ചുള്ള പരാാതി യൂറോപ്യൻ മനുഷ്യാവകാശ കോടതിക്ക് മുൻപാകെ കൊണ്ടുവരുമെന്ന് ചില അഭിഭാഷകർ പറഞ്ഞിരുന്നു. യൂറോപ്യൻ മനുഷ്യാവകാശ കോടതിയിൽ വത്തിക്കാൻ അംഗമല്ല, മാത്രമല്ല, യൂറോപ്യൻ മനുഷ്യാവകാശ നിയമങ്ങൾ ഉയർത്തിപ്പിടിക്കുന്ന യൂറോപ്യൻ കൺവെൻഷനിൽ അവർ ഒപ്പു വച്ചിട്ടുമില്ല. എന്നാൽ, 2009 ൽ യൂറോപ്യൻ യൂണിയൻ മോണിറ്ററി കൺവെൻഷനിൽ വത്തിക്കാൻ ഒപ്പു വച്ചതോടെ, ഈ മനുഷ്യാവകാശ നിയമങ്ങൾ വത്തിക്കാനും ബാധകമാണെന്ന് അഭിഭാഷകർ വാദിക്കുന്നു.