- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേഷ് ഗോപി വിളിച്ചുപറഞ്ഞിട്ടും പുല്ലുവില; ഫോണ്‍ നല്കാന് കേന്ദ്രമന്ത്രി പറഞ്ഞെങ്കിലും സംസാരിക്കാന്‍ പോലും കൂട്ടാക്കാതെ എസ്ഐ; നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലാം തൂക്കിയെറിയുമെന്നും ഭീഷണി; പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി
പാലയൂര്‍ പള്ളിയിലെ കരോള്‍ അടക്കം ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കിയെന്ന് പരാതി
ചാവക്കാട്: പാലയൂര്‍ സെന്റ് തോമസ് തീര്‍ഥാടന കേന്ദ്രത്തില്‍ ക്രിസ്മസ് ആഘോഷം പൊലീസ് തടസ്സപ്പെടുത്തിയെ പരാതി. പള്ളി അങ്കണത്തില്‍ ഇന്നലെ രാത്രി ഒന്‍പതോടെ തുടങ്ങാനിരുന്ന കരോള്‍ പൊലീസ് തടഞ്ഞെന്ന് പള്ളി ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു. ഉച്ചഭാഷിണിക്ക് അനുമതിയില്ലെന്ന് പറഞ്ഞ് ചാവക്കാട് എസ്ഐ വിജിത്ത്, മോശമായി പെരുമാറിയതായും പരാതിയുണ്ട്. പള്ളി മുറ്റത്താണ് കരോള്‍ ഗാനത്തിനായി വേദി ഒരുക്കിയിരുന്നത്. ചാവക്കാട് എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസെത്തി കരോള്‍ ഗാനം തടയുകയായിരുന്നു.
വേദിയില്‍ ഒരുക്കിയ നക്ഷത്രങ്ങള്‍ ഉള്‍പ്പെടെ എല്ലതും തൂക്കിയെറിയുമെന്ന് എസ്ഐ ഭീഷണിപ്പെടുത്തിയതായും ട്രസ്റ്റി അംഗങ്ങള്‍ പറയുന്നു. മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ പള്ളിയില്‍ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്റെ വിരട്ടല്‍. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കാനാണ് ട്രസ്റ്റി അംഗങ്ങളുടെ തീരുമാനം. പള്ളിയുടെ ചരിത്രത്തില്‍ ആദ്യമായാണ് കരോള്‍ ഗാനം മുടങ്ങുന്നതെന്ന് ട്രസ്റ്റി അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണില്‍ വിളിച്ച് കമ്മിറ്റിക്കാര് വിവരം ധരിപ്പിച്ചു. എസ്ഐക്കു ഫോണ്‍ നല്കാന് സുരേഷ് ഗോപി പറഞ്ഞെങ്കിലും എസ്ഐ സംസാരിക്കാന്‍ തയാറായില്ല. തുടര്‍ന്നു സുരേഷ്ഗോപി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചു. പക്ഷേ കരോള്‍ ഗാനാലാപനത്തിന് അനുമതി നല്കാന് പൊലീസ് തയാറായില്ല.