- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒട്ടിച്ചേർന്ന ശരീരമുള്ള മക്കളെ മാതാപിതാക്കൾ ഉപേക്ഷിച്ചു; എയിംസ് ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തിൽ അഭയ കേന്ദ്രത്തിൽ വളർന്നു; മികച്ച രീതിയിൽ പഠിച്ച് അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചു നേടിയത് സർക്കാർ ജോലി; സയാമീസ് ഇരട്ടകളായ സോഹ്നക്കും മോഹ്നക്കും നൽകുന്നത് ഒരാളുടെ ശമ്പളം മാത്രം; അഭിമാനനേട്ടത്തിലും കല്ലുകടികൾ
അമൃത്സർ: ജീവിതത്തിൽ പരിശ്രമിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ചവരാണ് പഞ്ചാബിലെ രണ്ട് സയാമീസ് ഇരട്ടകൾ. ചെറുപ്പത്തിൽ ഒട്ടിച്ചേർന്ന ശരീരവുമായി ജനിച്ച സോഹ്ന, മോഹ്ന എന്നിവരെ മാതാപിതാക്കൾ ഉപേക്ഷിച്ചു പോയി. മറ്റു പലരുടെയും കാരുണ്യം കൊണ്ട് വളർന്ന ഇവർ അടുത്തിടെ സർക്കാർ ജോലിയും കരസ്ഥമാക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 19ാം വയസിലാണ് ഇലക്ട്രീഷ്യന്മാരായ ഇരുവർക്കും പഞ്ചാബിലെ സ്റ്റേറ്റ് പവർ കോർപ്പറേഷനിൽ ജോലി ലഭിച്ചത്.
ഇലക്ട്രിഷ്യനിൽ ഡിപ്ലോമയുള്ളതുകൊണ്ട് ഇലക്ട്രിക്കൽസ് വിഭാഗത്തിലാണ് ജോലിയും. 20,000 രൂപയാണ് ഇവർക്ക് ശമ്പളമായി നൽകിയിരുന്നത്. കോർപ്പറേഷനിലെ ഒരു ഇലക്ട്രീഷ്യന്റെ ശമ്പളം മാത്രമാണിത്. ഇത് ഇപ്പോൾ വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കയാണ്. സയാമീസ് ഇരട്ടകൾ എങ്കിലും രണ്ട് വ്യക്തകളാണ് ഇവരെന്നതു കൊണ്ട് ഇവർക്ക് രണ്ട് ശമ്പളം നൽകണമെന്നാണ് ആവശ്യം ഉയർന്നത്. ഇത് സൈബറിടത്തിലും ചർച്ചകളായിരിക്കയാണ്. പാശ്ചാത്യ മാധ്യമങ്ങൾ അടക്കം നീതി നിഷേധമെന്ന വിധത്തിൽ വിഷയത്തെ ചർച്ച ചെയ്യുന്നുണ്ട്.
അതേസമയം ജോലി കിട്ടിയതിൽ സന്തോഷമാണെന്നും അവസരം തന്ന പഞ്ചാബ് സർക്കാരിനോടും, പഠിപ്പിച്ച വിദ്യാലയത്തോടും നന്ദിയുണ്ടെന്നുമാണ് സയാമീസ് ഇരട്ടകളായ ഇവർ പറയുന്നത്. ഇരുവർക്കും ഹൃദയവും കൈകളും വൃക്കകളും, നട്ടെല്ലും രണ്ടെണ്ണമുണ്ട്. കരൾ, പിത്താശയം കാലുകൾ എന്നിവയാണ് ഒരുമിച്ചുള്ളത്. സ്വന്തം കാലിൽ നിൽക്കാനുള്ള ഇവരുടെ മോഹം പഞ്ചാബ് സർക്കാർ സഫലമാക്കി കൊടുത്തുകയായിരുന്നു. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (പി എസ് പി സി എൽ)ൽ ജോലി നൽകിക്കൊണ്ടാണിത്. ഐ ടി ഐയിൽ നിന്ന് ഇലക്ട്രീഷ്യൻ ഡിപ്ലോമ നേടിയവരാണ് പിങ്കൽവാര സ്വദേശികളായ സോഹ്നയും മോഹ്നയും.
ഇവിടുത്തെ ദന്തൽ കോളജിന് സമീപത്തായി സ്ഥിതി ചെയ്യുന്ന 66 കെ വി പി എസ് പി സി എൽ ഓഫീസിൽ റെഗുലർ ടി മേറ്റ് തസ്തികയിൽ ഇവർ ഔദ്യോഗികമായി ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു. ഓഫീസിലെ സപ്ലൈ കൺട്രോൾ റൂമിലാണ് ഇരുവരും സേവനം നടത്തുകയെന്ന് അധികൃതർ അറിയിച്ചു. തുടക്കത്തിൽ 20,000 രൂപയാണ് ഇരട്ടകൾക്ക് പ്രതിമാസ വേതനമായി ലഭിക്കുന്നത്.
'അപൂർവങ്ങളിൽ അപൂർവമായ വൈകല്യം ബാധിച്ച രണ്ടുപേർ ഐ ടി ഐയിൽ നിന്ന് ഡിപ്ലോമ നേടിയതായും ഇലക്ട്രീഷ്യന്മാരായി കരിയർ കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്നതായും ഞങ്ങളറിഞ്ഞു. നേരിട്ട് കണ്ടപ്പോൾ ഇവർ മികച്ച സാങ്കേതിക ജ്ഞാനമുള്ളവരും നന്നായി പ്രവർത്തിക്കുന്നവരുമാണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഇതോടെ വൈകല്യമുള്ളവരുടെ ക്വാട്ടയിൽ ഉൾപ്പെടുത്തി ഇവർക്ക് ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു.'- പി എസ് പി സി എൽ. സി എം ഡി വേണു പ്രസാദ് പറയുന്നു. തികഞ്ഞ ആത്മാർഥതയോടെയും സമർപ്പണത്തോടെയും ഉത്തരവാദിത്തം നിർവഹിക്കുമെന്ന് സോഹ്നയും തങ്ങൾക്ക് വിദ്യാഭ്യാസം നൽകി ഉയർത്തിക്കൊണ്ടു വരികയും സ്വയംപര്യാപ്തരാവാൻ സഹായിക്കുകയും ചെയ്ത പിങ്കൽവാര ഐ ടി ഐയോട് കടപ്പെട്ടിരിക്കുന്നുവെന്ന് മോഹ്നയും പറയുന്നത്.
ഒട്ടിച്ചേർന്ന ശരീരമാണെങ്കിലും രണ്ട് ഹൃദയം, രണ്ട് ജോഡി കൈകൾ, വൃക്കകൾ, സ്പൈനൽ കോഡ് എന്നിവയുമായാണ് സോഹ്നയും മോഹ്നയും പിറന്നത്. എന്നാൽ കരൾ, പിത്തസഞ്ചി, പ്ലീഹ എന്നിവ ഇരുവർക്കും പൊതുവായി ഒന്നു മാത്രമേയുള്ളൂ. കാലുകളും ഒരു ജോഡി മാത്രം. 2003 ജൂൺ 14ന് ന്യൂഡൽഹിയിലെ സുചേത കൃപലാനി ആശുപത്രിയിൽ ജനിച്ച ഇവരെ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ഇരട്ടകളെ പിന്നീട് എയിംസ് ആശുപത്രിയിലേക്ക് മാറ്റി. ഏതെങ്കിലുമൊരാളുടെ ജീവൻ നഷ്ടപ്പെടുമെന്നതിനാലും രക്ഷപ്പെടുന്നയാളുടെ നാഡീവ്യൂഹത്തിനും പുറംകാലുകൾക്കും ക്ഷയം സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാലും ശസ്ത്രക്രിയയിലൂടെ ഇരുവരെയും വേർപെടുത്തേണ്ടെന്ന് ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
ജനനത്തിനു ശേഷം ഇവരെ മാതാപിതാക്കൾ ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് എയിംസ് ആശുപത്രിയിലെ ഡോക്ടറുടെ സഹായത്തിൽ ഇവരെ മറ്റൊരു അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.
മറുനാടന് ഡെസ്ക്