- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ല; ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണ് തീപിടിക്കാൻ കാരണം; തീപിടുത്തത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്; കരാർ കിട്ടിയത് യോഗ്യതയുള്ളതിനാൽ; കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും സോൺടാ ഇൻഫ്രാടെക് എംഡി
കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചിട്ടില്ലെന്നും തീപിടിക്കാൻ കാരണം ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണെന്നും സോൻട ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള. മാലിന്യം കത്തിച്ചാൽ കരാറെടുത്ത കമ്പനിക്കു വൻ നഷ്ടമാണു ഫലം. പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കാൻ സോൻട കരാർ എടുത്തിട്ടില്ല. മാലിന്യം കത്തിയതിൽ നഷ്ടം സംഭവിച്ചത് കമ്പനിക്കാണെന്നും രാജ്കുമാർ വ്യക്തമാക്കി.
കോർപ്പറേഷന്റെ കത്തുകൾ വ്യാജമാണെന്നും ബ്രഹ്‌മപുരം കരാർ കമ്പനിയായ സോന്റയുടെ എം ഡി പറഞ്ഞു. കൊച്ചി കോർപറേഷനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകും. കത്തുകൾ ഇപ്പോൾ കെട്ടിച്ചമച്ചതാണ്, പുറത്തുവന്നത് വ്യാജരേഖകൾ. കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കത്ത് പരിശോധിക്കപ്പെടണമെന്നും രാജ്മുകാർ പറഞ്ഞു.
തീപിടുത്തത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന് മാത്രമാണ്. ബ്രഹ്‌മപുരത്തെ തീ അണയ്ക്കാനുള്ള ഉത്തരവാദിത്തം കോർപ്പറേഷനുണ്ട്. അഗ്‌നിശമന സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടിയിരുന്നത് കോർപ്പറേഷനാണ്. തീ അണയ്ക്കുന്നതിന് കമ്പനിക്ക് ഉത്തരവാദിത്തമില്ല.
40 ഏക്കറിൽ മാലിന്യങ്ങൾ സംസ്‌കരിക്കാൻ മാത്രമാണ് കരാർ. സബ് കോൺട്രാക്ട് നൽകിയെന്ന ആരോപണം തെറ്റാണ്. 32 ശതമാനം ബയോമൈനിങ് പൂർത്തിയാക്കി. സേലം, തിരുനൽവേലി, എന്നിവിടങ്ങളിൽ ബയോമൈനിങ് ചെയ്ത പരിചയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കരാർ നേടിയത് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചല്ലെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. കമ്പനിക്ക് യോഗ്യത ഉണ്ടായിരുന്നതിനാലാണ് കരാർ കിട്ടിയത്.
''നിയമാനുസൃതമാണ് ടെൻഡർ നേടിയത്. ബയോമൈനിങ്ങിൽ മുൻപരിചയമുണ്ട്. ബയോമൈനിങ് ഇതുവരെ 32% പൂർത്തിയാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ ഉത്തരവാദിത്തം കമ്പനിയിൽ ആരോപിക്കാൻ ഗൂഢാലോചന നടക്കുന്നു. ആരോപണങ്ങൾക്കു പിന്നിൽ ഇതേരംഗത്തുള്ള മറ്റു ചില കമ്പനികളാണ്. ടെൻഡർ എടുക്കാൻ മത്സരിച്ച ഒരു കമ്പനിയെ സംശയമുണ്ട്. എന്നാൽ അത് ആരെന്ന് ഇപ്പോൾ പറയുന്നില്ല'' അദ്ദേഹം പറഞ്ഞു.
തീപിടിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായി പറയുന്ന രണ്ടു കത്തുകളും വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. ''അങ്ങനെ രണ്ടു കത്തുകൾ കിട്ടിയിട്ടില്ല. ഇല്ലാത്ത കത്ത് ഉപയോഗിച്ച് കോർപറേഷൻ വേട്ടയാടുന്നു. അഗ്‌നിശമന സംവിധാനം ഒരുക്കേണ്ടത് കരാർ കമ്പനിയല്ല. തീപിടിക്കാൻ കാരണം ജൈവമാലിന്യത്തിലെ രാസവസ്തുക്കളാണ്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ പതിന്മടങ്ങ് ജൈവമാലിന്യം ബ്രഹ്‌മപുരത്തുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കേണ്ടത് സോൻട ഇൻഫ്രാടെക് അല്ല'' അദ്ദേഹം കൂട്ടിച്ചേർത്തു.
ജൈവമാലിന്യങ്ങൾ നിക്ഷേപിച്ചതുകൊണ്ടാണ് തീപിടിച്ചത്. ദിവസവും കൊണ്ടിടുന്ന മാലിന്യത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കല്ല. കൊല്ലത്തെ പദ്ധതിയിൽ നിന്ന് സ്വയം പിന്മാറിയതാണ്. കണ്ണൂരിൽ കരാറിൽ പറഞ്ഞതിന്റെ നാലിരട്ടി വരുമെന്ന് കണ്ടു. കൂടുതൽ പണം ചോദിച്ചത് അതുകൊണ്ടാണെന്നും രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. 500 കോടി രൂപ പ്രൊജക്ട് നിലനിൽക്കുമ്പോൾ ആരെങ്കിലും മാലിന്യം കത്തിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
അതേസമയം ഇപ്പോൾ ഉയർന്നുവന്ന വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സോൺടാ ഇൻഫ്രാടെക് എംഡി രാജ്കുമാർ ചെല്ലപ്പൻ പിള്ള പറഞ്ഞു. തന്റെ കമ്പനിക്ക് സ്വാഭാവികമായി ശത്രുക്കളുണ്ടെന്നും അതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കോർപ്പറേഷൻ കത്തയച്ചെന്ന് പറയുന്നത് വ്യാജമാണെന്നും രാജ്കുമാർ പറഞ്ഞു. സോൺടയെ മനപ്പൂർവ്വമായി കുടുക്കാൻ വ്യാജ കത്ത് ഉപയോഗിക്കുകയാണ്. ഇല്ലാത്ത കത്ത് ഉണ്ടെന്ന് പറഞ്ഞ് കോർപ്പറേഷൻ ഇപ്പോൾ കത്ത് അയച്ചു. കോർപ്പറേഷൻ അയച്ചെന്ന് പറഞ്ഞ രണ്ട് കത്തും കിട്ടിയിട്ടില്ലെന്നും കോർപ്പറേഷനെതിരെ രാജ്കുമാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ