- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കയ്യിലിരിക്കുന്നത് മറ്റാരുടെയോ കുഞ്ഞ്! ഐവിഎഫ് ക്ലിനിക്കിന് പറ്റിയത് വന്‍ അബദ്ധം; ഒര്‍ലാന്‍ഡോയിലെ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ ദമ്പതികള്‍ കോടതിയിലേക്ക്; തങ്ങളുടെ കുഞ്ഞ് എവിടെയെന്ന് ദമ്പതികള്‍; ലോകത്തെ ഞെട്ടിച്ച മെഡിക്കല്‍ പിഴവ് ഇങ്ങനെ..
കയ്യിലിരിക്കുന്നത് മറ്റാരുടെയോ കുഞ്ഞ്! ഐവിഎഫ് ക്ലിനിക്കിന് പറ്റിയത് വന്‍ അബദ്ധം

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന് എതിരെ ജൈവശാസ്ത്രപരമായി തങ്ങളുടേതല്ലാത്ത ഒരു പെണ്‍കുഞ്ഞിന്റെ ജനനത്തിലേക്ക് നയിച്ചുവെന്നും ആരോപിച്ച് ദമ്പതികള്‍ കേസ് ഫയല്‍ ചെയ്തു. ടിഫാനി സ്‌കോറും സ്റ്റീവന്‍ മില്‍സുമാണ് ക്ലിനിക്കിന് എതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്. ഐവിഎഫ് ലൈഫ്, ഇന്‍കോര്‍പ്പറേറ്റഡും അതിന്റെ പ്രധാന പ്രത്യുല്‍പാദന എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. മില്‍ട്ടണ്‍ മക്‌നിക്കോളും കേസില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ആഴ്ച ഓറഞ്ച് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. 2025 ഏപ്രിലില്‍ മറ്റൊരു രോഗിയുടെ ഭ്രൂണം സ്‌കോറിന്റെ ഗര്‍ഭാശയത്തില്‍ തെറ്റായി ഇംപ്ലാന്റ് ചെയ്തതായി ദമ്പതികള്‍ ആരോപിക്കുന്നു. അത്തരമൊരു കുഴപ്പം തടയേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നിട്ടും പിശക് സംഭവിച്ചതായി അവര്‍ പറയുന്നു. കോടതി രേഖകള്‍ പ്രകാരം, ദമ്പതികള്‍ 2020 ല്‍ ക്ലിനിക്കില്‍ മൂന്ന് പ്രായോഗിക ഭ്രൂണങ്ങള്‍ സൂക്ഷിച്ചു.
ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷനിലൂടെയാണ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. ഇവ ഭാവിയിലെ ഉപയോഗത്തിനായി സൂക്ഷിച്ചു. അഞ്ച് വര്‍ഷത്തിന് ശേഷം, ഒരു ഭ്രൂണം ഇംപ്ലാന്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 11 ന് സ്‌കോര്‍ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞിന്' ജന്മം നല്‍കി. ജനനത്തിനു തൊട്ടുപിന്നാലെ എന്തോ കുഴപ്പമുണ്ടെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലായതായി പറയുന്നു. മാതാപിതാക്കള്‍ ഇരുവരും 'കൊക്കേഷ്യന്‍' ആണെന്ന് കേസ് പറയുന്നു.
കുഞ്ഞ് വംശീയമായി കൊക്കേഷ്യന്‍ അല്ലാത്ത ഒരു കുട്ടിയുടെ ശാരീരിക രൂപമാണ് കാട്ടുന്നത് എന്നാണ് അവരുടെ പരാതി. എന്നീട് കുഞ്ഞിന്റെ ജനിതക പരിശോധന നടത്തിയിരുന്നു. കുട്ടിക്ക് മാതാപിതാക്കളില്‍ ആരുമായും ജനിതക ബന്ധം ഇല്ല എന്ന് ഇത് സ്ഥിരീകരിച്ചു. ദമ്പതികളുടെ അഭിഭാഷകനായ ജോണ്‍ സ്‌കറോള് ക്ലിനിക്കിന്റെ അധികൃതര്‍ക്ക് കത്തെഴുതിയിരുന്നു. കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുമായി' വീണ്ടും ഒന്നിപ്പിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. തന്റെ കക്ഷികളായ ദമ്പതികളുടെ ഭ്രൂണങ്ങള്‍ക്ക് എന്ത് സംഭവിച്ചു എന്നതിന്റെ വിശദീകരണവും അഭിഭാഷകന്‍ തേടിയിട്ടുണ്ട്.
കൂടാതെ ദമ്പതികള്‍ ഭയപ്പെടുന്ന ഒരു കാര്യം തങ്ങളുടെ ഭ്രൂണത്തില്‍ ജനിച്ച കുട്ടി മറ്റാരുടേയോ കുഞ്ഞായി വളരുകയാണ് എന്നത്. ഏതായാലും ദമ്പതികള്‍ക്ക് ലഭിച്ച കു്ട്ടി ഇപ്പോഴും അവരുടെ കൂടെ തന്നെയാണ് ഉളളത്. കുട്ടിയെ വളര്‍ത്താന്‍ അവര്‍ തയ്യാറാണെങ്കിലും ക്ലിനിക്കിനെതിരെ കേസ് കൊടുത്തത് നിയമപരവും ധാര്‍മ്മികവുമായ കടമയാണെന്ന് അവര്‍ പറയുന്നു.
കുഞ്ഞിന്റെ ജനിതക മാതാപിതാക്കള്‍ മുന്നോട്ട് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കുഞ്ഞിനെ കൈമാറാന്‍ തയ്യാറാമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഇത് മറ്റൊരാളുടെ കുട്ടിയാണെന്നും ആരെങ്കിലും എപ്പോള്‍ വേണമെങ്കിലും വന്ന് കുഞ്ഞിനെ അവകാശപ്പെടുകയും ആ കുഞ്ഞിനെ അവരില്‍ നിന്ന് എടുത്തുകൊണ്ടുപോകുകയും ചെയ്യുമെന്നതാണ് ആശങ്ക. അടിയന്തര കോടതി നടപടി ആവശ്യപ്പെട്ടാണ് കേസ്. വ്യാപകമായ ജനിതക പരിശോധനയ്ക്ക് ക്ലിനിക്ക് പണം നല്‍കണമെന്നും കേസില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ ക്ലിനിക്ക് നടത്തിയ എല്ലാ നടപടികളെ കുറിച്ചും അന്വേഷണം നടത്തണം എന്നും കോടതിയില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ക്ലിനിക്കിലെ എന്‍ഡോക്രൈനോളജിസ്റ്റായ ഡോ. മില്‍ട്ടണ്‍ മക്‌നിക്കോള്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയ പ്രഗത്ഭനായ ഡോക്ടറായിട്ടാണ് അറിയപ്പെടുന്നത്.


