- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ലോകത്തേറ്റവും കോവിഡ് ബാധയുള്ളത് ജപ്പാനിൽ; തൊട്ടു പിന്നാലെ യു കെയും കൊറിയയും ഫ്രാൻസും; അടച്ചുപൂട്ടപ്പെട്ട ചൈന ഏഴാം സ്ഥാനത്ത് മാത്രം; ജനസംഖ്യ കണക്കിലെടുത്താൽ 74-ാം സ്ഥാനത്ത്; ഇന്ത്യ ലിസ്റ്റിൽ ഇല്ലേയില്ല
ടോക്യോ: ലോകത്തെയാകെ സ്തംഭിപ്പിച്ച കോവിഡ് ഇനിയും ഇവിടെയൊക്കെത്തന്നെയുണ്ടെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് പുതിയ കണക്കുകൾ പുറത്തു വന്നു. കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ചൈനയിൽ, മുൻപെങ്ങും കണ്ടിട്ടില്ലാത്തവിധം നടക്കുന്ന പ്രതിഷേധങ്ങളാണ് കോവിഡിനെ വീണ്ടും വാർത്തയിലെത്തിക്കുന്നത്. കടുത്ത നിയന്ത്രണങ്ങൾക്ക് നടുവിലും ചൈനയിൽ രോഗവ്യാപനതോത് കുതിച്ചുയരുമ്പോഴും, ലോകത്തിൽ ഏറ്റവും അധികം രോഗബാധയുള്ള ആദ്യ അഞ്ച് രാജ്യങ്ങളുടെ പട്ടികയിൽ ചൈനയില്ല എന്നതാണ് വാസ്തവം.
ഏറ്റവും പുതിയ കണക്കനുസരിച്ച്, ലോകത്ത് നിലവിൽ ഏറ്റവും അധികം കോവിഡ് ബാധിതരുള്ള രാജ്യം ജപ്പാനാണ്. പ്രതിദിനം 1 ലക്ഷത്തിന് അടുത്ത് ആളുകളെയാണ് കോവിഡ് ബാധിതരായി സ്ഥിരീകരിക്കപ്പെടുന്നത്. തൊട്ടു പുറകിൽ, പ്രതിദിനം 55,274 കോവിഡ് കേസുകളുമായി ബ്രിട്ടനും, 53,998 കേസുകളുമായി കൊറിയയുമുണ്ട്. 40,168 പ്രതിദിന രോഗികളുമായി ഫ്രാൻസ് നാലാം സ്ഥാനത്തുണ്ട്. എന്നാൽ, ഇവിടങ്ങളിലൊന്നും ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങളോ ലോക്ക്ഡൗണൊ ഇല്ല.
രോഗ പരിശോധനകളെ മാത്രം അടിസ്ഥാനമാക്കിയാണ് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഈ കണക്ക് രൂപീകരിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിന്റെയും യഥാർത്ഥ അവസ്ഥ ഇതിൽ നിന്നും വിഭിന്നമായിരിക്കുാം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പട്ടികയിൽ ചൈനയുടെ സ്ഥാനം ഏഴാമത് മാത്രമാണ്. പ്രതിദിനം 27,620 പേർക്കാണ് ഇവിടെ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. അതേസമയം ജനസംഖ്യയെ അടിസ്ഥാനമാക്കി നോക്കിയാൽ പത്തു ലക്ഷം ജനങ്ങളിൽ 19 കോവിഡ് രോഗികൾ എന്ന നിലയിൽ 76-ാം സ്ഥാനത്താണ് ചൈന.
ഈ മാനദണ്ഡം അനുസരിച്ച് ഇപ്പോൾ ടുവാലുവിലാണ് ഏറ്റവും അധികം രോഗവ്യാപനം ഉള്ളത് പത്ത് ലക്ഷം പേരിൽ 10,195 പേർക്ക് ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തുലക്ഷം പേരിൽ 1,446 രോഗികൾ ഉള്ള ബ്രൂണൈ രണ്ടാം സ്ഥാനത്തും 1,242 രോഗികളുൾല സാൻ മറീനോ മൂന്നാം സ്ഥാനത്തും എത്തിയിട്ടുണ്ട്. ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ ഈ പട്ടികയിൽ ഇടം നേടിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
മറുനാടന്‍ ഡെസ്‌ക്