- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശ്നത്തിന് പരിഹാരം കാണും വരെ കട തുറക്കരുത്; കട തുറന്നാൽ ഭവിഷത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണി; മർദ്ദനത്തെ പ്രതിരോധിച്ചത് പൊല്ലാപ്പായി; പാർട്ടി തീരുമാനം ഫ്ളോർമിൽ ഉടമയുടെ ജീവിതം പ്രതിസന്ധിയിൽ ആക്കുമ്പോൾ..!
കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പ് പൂക്കോട്ട് പാനൂർ റോഡിൽ പ്രവർത്തിക്കുന്ന മാവേലി ഫ്ളോർ മില്ലിനെതിരെ പ്രാദേശിക സിപിഎം പാർട്ടി പ്രവർത്തകരുടെ ഭീഷണി. കട തുറന്നു പ്രവർത്തിക്കാൻ പാടില്ല എന്നാണ് പാർട്ടി മെമ്പർ അടക്കമുള്ള പ്രവർത്തകർ തിട്ടൂരം പുറപ്പെടുവിച്ചിരിക്കുന്നത്.
മൂന്നുവർഷം മുമ്പ് ഫ്ളോർമിൽ പ്രവർത്തിക്കുന്ന കടയുടെ മുന്നിൽ പൊടി പാറുകയാണെന്ന് ഇത് ഫ്ളോർമിൽ നടത്തിക്കൊണ്ടു പോകുന്നതിന് വിഘാതം സൃഷ്ടിക്കുമെന്നും പരിഹാരം കാണണമെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് കടയുടെ മുന്നിൽ മൂന്ന് അടി നീളത്തിൽ ഷീറ്റ് പാകിയും തറ സിമന്റ് തേച്ച് വൃത്തിയാക്കുകയും ചെയ്തിരുന്നു.
എന്നാൽ മൂന്നു വർഷങ്ങൾക്കിപ്പുറം കഴിഞ്ഞദിവസം ഷീറ്റ് പാകിയതുമായി ബന്ധപ്പെട്ട് പരാതി ഉണ്ടെന്ന് അറിയിച്ചു പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകി. പരാതിക്കാരൻ പാർട്ടി പ്രവർത്തകനായ രാജീവ് ആണെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ വിഷയം ലോക്കൽ സെക്രട്ടറി മുന്നിൽ ആവലാതിയുമായി കട ഉടമയായ രഘുനാഥ് പി കെ എത്തുകയുണ്ടായി.
സമീപത്തെ എല്ലാ കടകളും സമാന രീതിയിൽ തന്നെ ഷീറ്റ് പോകുകയും തറ സിമന്റ് തേച്ച് വൃത്തിയാക്കുകയും ചെയ്തിട്ടുണ്ടന്നിരികെ എന്തുകൊണ്ടാണ് തനിക്ക് നേരെ മാത്രം ഇങ്ങനെയുള്ള ഒരു പരാതി വന്നതെന്ന് അന്വേഷിക്കുകയും ഇതിനൊരു പരിഹാരം കാണണമെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ ലോക്കൽ സെക്രട്ടറിക്ക് പരാതി നൽകിയതിൽ പ്രകോപിതനായ രാജീവൻ കടയിലെത്തുകയും കട ഉടമയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ആക്രമിക്കുകയും ചെയ്തു. കട ഉടമ ഇത് പ്രതിരോധിക്കുമ്പോൾ ആക്രമിക്കാൻ എത്തിയ രാജീവന്റെ മൂക്കിന് പരിക്കേൽക്കുകയും കണ്ണട പൊട്ടുകയും ചെയ്തിരുന്നു. അക്രമത്തിൽ കട ഉടമക്കും സാരമായി പരിക്കേറ്റിരുന്നു. തുടർന്ന് രണ്ടുപേരെയും ആശുപത്രിയിൽ ചികിത്സ തേടുകയും ഇരുവരുടെയും പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
എന്നാൽ പാർട്ടി ഭാരവാഹിയെ മർദ്ദിക്കുകയായിരുന്നു എന്ന് ആരോപിച്ച് ഇനി ഈ പ്രശ്നം തീരുന്നത് വരെ കട തുറക്കാൻ പാടില്ല എന്ന് നിർദ്ദേശമാണ് പഞ്ചായത്ത് മെമ്പർ അടക്കമുള്ള പാർട്ടി ഭാരവാഹികൾ പുറപ്പെടുവിച്ചിരിക്കുന്നത്. കട തുറന്നാൽ ഭവിഷത്ത് അനുഭവിക്കേണ്ടിവരും എന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്.
ഇത് തുടർന്ന് പൊലീസിലും കണ്ണൂർ ജില്ലയിലെ പ്രമുഖ നേതാവായ ജയരാജനെയും കണ്ട് സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു . പൊലീസ് കട തുറക്കാൻ ആവശ്യപ്പെടുകയും പാർട്ടിയുടെ ഭാഗത്ത് നിന്ന് പ്രശ്നമുണ്ടാകില്ലെന്ന് ജയരാജ് ഉറപ്പുനൽകിയെങ്കിലും പ്രാദേശിക സിപിഎം പ്രവർത്തകർ ഭീഷണി തുടരുകയാണെന്നാണ് കട ഉടുമ പറയുന്നത്.
സ്ത്രീകളടക്കമുള്ള പാർട്ടി ഭാരവാഹികളാണ് കടയിലെ ജോലിക്കാർ, പാർട്ടി തന്നെ പാർട്ടി ഭാരവാഹികളുടെ അന്നം മുടക്കുന്ന ഈ നിലപാട് അങ്ങേയറ്റം പ്രതിഷേധം ഉണ്ടെന്നാണ് പരാതിക്കാരൻ പറയുന്നത്. പരാതി പൊലീസിന്റെ മുന്നിൽ ഉണ്ടെന്നരികെ കട തുറക്കാൻ അനുവദിക്കാത്തത് സാധാരണക്കാരന്റെ ജീവിതത്തിന് നേരെയുള്ള ഉപരോധമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ എന്ന് രാകേന്ദ്രൻ വ്യക്തമാക്കി.
പാർട്ടി പ്രവർത്തകരെ ഭീഷണി വകവയ്ക്കാതെ പൊലീസിന്റെ നിർദ്ദേശപ്രകാരം കട തുറന്നാൽ മെമ്പർ അടക്കമുള്ള പ്രവർത്തകർ വെല്ലുവിളിയായി സ്വീകരിക്കുമെന്നും പിന്നീട് തങ്ങൾക്ക് പ്രദേശത്ത് ജീവിക്കാൻ സാധിക്കാത്ത വിധം സാഹചര്യം ഉടലെടുക്കും എന്നാണ് പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന കട ഉടമ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്