റാന്നി: സി.പി.എം റാന്നി ഏരിയാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യുവിനെതിരെ ഗുരുതരമായ പീഡനാരോപണം ഉയര്‍ന്നത് തെരെഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി. അതിജീവിത ആത്മഹത്യക്ക് ശ്രമിച്ചതോടെ എഫ് ഐ ആര്‍ ഇടാന്‍ പോലീസ് നിര്‍ബന്ധിതരായി. ഇതോടെ ഒളിവില്‍ പോയ അലന്‍ മാത്യുവിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് പ്രത്യേക സംഘത്തെ നിയോഗിച്ചു. രാഹുല്‍ മാംകൂട്ടത്തിലിനെ വേട്ടയാടിയ സിപിഎമ്മിന് സമാന രീതിയിലുള്ള തിരിച്ചറി ആണ് ഉണ്ടായിരിക്കുന്നത്. രാഹുല്‍ കേസില്‍ ഗര്‍ഭഛിദ്രം ആരോപിക്കപ്പെട്ടെങ്കിലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അലന്‍ മാത്യു കേസില്‍ പ്രധാന ആരോപണം ഗര്‍ഭഛിദ്രമാണ്. ഇതിനു തെളിവ് ഉണ്ട് താനും.

വിവാഹ മോചിതയായ, തന്നെക്കാള്‍ മുതിര്‍ന്ന യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് അലന്‍ പീഡിപ്പിച്ചു ഗര്ഭിണിയാക്കിയെന്നാണ് പരാതി. കഴിഞ്ഞ മാസം ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ പരാതി അന്വേഷണത്തിന് റാന്നി ഡിവൈ.എസ്.പിക്ക് കൈമാറിയിരുന്നു. പാര്‍ട്ടി പ്രതിസന്ധിയിലാകുമെന്ന് കണ്ട സിപിഎം ജില്ലാ സെക്രട്ടറി ഇടപെട്ട് കേസ് എടുക്കുന്നത് തടഞ്ഞുവെന്നാണ് ആക്ഷേപം. ഇതിനിടെ അതിജീവിത താനും അലനും ഒരുമിച്ചുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു. ഇരുവരും ഒന്നിച്ച് അലന്റെ വീട്ടില്‍ നില്‍ക്കുന്നത് അടക്കമുള്ള ചിത്രങ്ങളാണ് പോസ്റ്റ് ചെയ്തത്. തങ്ങള്‍ വിവാഹം കഴിക്കുമെന്നും യുവതി പറഞ്ഞിരുന്നു.

.വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ പരാതി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ സംഭവം വിവാദമായി. അലനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി പാര്‍ട്ടി കൈ കഴുകാന്‍ ശ്രമിക്കുകയാണ്. തൃശൂരില്‍ ജോലി ചെയ്തിരുന്ന യുവതിയുമായി നേരത്തെ പരിചയമുണ്ടായിരുന്ന അലന്‍, യുവതിയുടെ വിവാഹശേഷവും ബന്ധം തുടര്‍ന്നു. ഇതിനിടയില്‍ ഭര്‍ത്താവുമായി പിരിഞ്ഞ യുവതി നാട്ടിലെത്തിയതോടെ ബന്ധം ശക്തമായി. നിയമപരമായി വിവാഹം കഴിക്കാനായി നോട്ടീസ് ബോര്‍ഡില്‍ അപേക്ഷ വരെ സമര്‍പ്പിച്ചിരുന്നു.

വാക്കുമാറ്റവും പീഡനവും

വീട്ടുകാരുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടി അലന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തന്നെ നിരന്തരമായി ലൈംഗികമായി ചൂഷണം ചെയ്തെന്നും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.

നീതി ലഭിക്കില്ലെന്ന ആശങ്കയില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ അവസ്ഥ ഗുരുതരമാണെന്നാണ് വിവരം. ഇരുവരും ചേര്‍ന്നുള്ള സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതും വലിയ ചര്‍ച്ചയായിട്ടുണ്ട്. സംഭവം വിവാദമായതോടെ നാണക്കേട് ഒഴിവാക്കാന്‍ അലന്‍ മാത്യുവിനെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് നീക്കി. സജീവമായ സമരമുഖങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നേതാവ് തന്നെ പീഡനക്കേസില്‍ കുടുങ്ങിയത് സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.

വെറുമൊരു പീഡനാരോപണമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെ യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്തതിന്റെ നാള്‍വഴികളാണ് പുറത്തായിരിക്കുന്നത്. വിവാഹവാഗ്ദാനം നല്‍കി യുവതിയെ ഗര്‍ഭിണിയാക്കുകയും പിന്നീട് കൈയൊഴിയുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പീഡനം നടന്നത് പലയിടങ്ങളില്‍; തെളിവുകള്‍ ഇങ്ങനെ:

2024 ജൂണ്‍ മാസത്തിന് ശേഷം, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ യുവതിയെ അലന്‍ തന്റെ ഗഘ 62 ഏ 4070 നമ്പറിലുള്ള ഹോണ്ട അമേസ് കാറില്‍ കയറ്റി കൊണ്ടുപോയി പലതവണ പീഡനത്തിനിരയാക്കി. 2025 മെയ് 18-ന് കൊച്ചിയിലെ ഫ്രാന്‍സിസ് ഹെറിറ്റേജ് ഹോമില്‍ വെച്ചും, ജൂലൈ 8-ന് വാഗമണ്ണിലെ 'ഐ ലവ് വാഗമണ്‍' റിസോര്‍ട്ടില്‍ വെച്ചും യുവതിയെ ക്രൂരമായി പീഡിപ്പിച്ചു. ഒടുവില്‍ 2026 ജനുവരി ഒന്നാം തീയതി പുതുവര്‍ഷ ദിനത്തില്‍ ചങ്ങനാശേരി കരിമ്പാറയ്ക്കല്‍ റെസ്റ്റോറന്റില്‍ വെച്ചും അലന്‍ യുവതിയെ പീഡനത്തിനിരയാക്കി.

ഈ പീഡനപരമ്പരയ്ക്കിടയില്‍ യുവതി ഗര്‍ഭിണിയായതോടെ അലന്‍ മാത്യു തന്റെ തനിസ്വരൂപം പുറത്തെടുത്തു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതോടെയാണ് യുവതി മരണത്തെക്കുറിച്ച് ചിന്തിച്ചത്.

പാര്‍ട്ടിക്കുള്ളിലെ പൊട്ടിത്തെറി

റാന്നി ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റുമായ അലന്‍ മാത്യു സജീവ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വ്യക്തിയാണ്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തെരുവില്‍ സമരം നയിച്ച നേതാവ് തന്നെ ഇത്തരമൊരു ഹീനകൃത്യത്തില്‍ അകപ്പെട്ടത് സി.പി.എം ജില്ലാ നേതൃത്വത്തിന് വലിയ നാണക്കേടുണ്ടാക്കി. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പാര്‍ട്ടി അലനെ സ്ഥാനങ്ങളില്‍ നിന്ന് നീക്കി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നത്.

മാംകൂട്ടത്തിലിനെതിരെ സമാനമായ പീഡന പരാതി ഉയര്‍ന്നപ്പോള്‍ സിപിഎമ്മും ഡി വൈ എഫ് ഐയും ശക്തമായ സമരം ആണ് നയിച്ചിരുന്നത്. രാഹുലിനെ കേസില്‍ കുടുക്കി, പോലീസ് കസ്റ്റഡിയില്‍ ചീമുട്ട എറിഞ്ഞവരാണ് ഡിവൈ എഫ്‌ഐക്കാര്‍. ഇതിനുള്ള തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് സമയത്ത് കിട്ടിയിരിക്കുന്നത്.