- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫെഡറലിസത്തിന് വേണ്ടി വീമ്പു പറയുന്നവർക്ക് കേന്ദ്രത്തിന്റെ കോമൺ സർവ്വീസ് സെന്ററുകൾ വേണ്ട; അക്ഷയയെ വളർത്താൻ കൊല്ലുന്നത് ആയിരക്കണക്കിന് കടുംബങ്ങൾക്ക് അന്നം നൽകുന്ന സി എസ് സിയെ; പെ്ൻഷൻ മസ്റ്ററിംഗും സി എസ് സിക്കില്ല; പിന്നിൽ ആക്ഷയയ്ക്കുള്ള രാഷ്ട്രീയ കരുത്തോ? അട്ടിമറിക്കപ്പെടുന്നത് ഹൈക്കോടതി വിധിയെന്ന് ആക്ഷേപം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സി എസ് സി(ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്ററുകൾ) സെന്ററുകളോട് കേരളസർക്കാരിന്റെ അവഗണനയും വേട്ടയും തുടരുന്നുവെന്ന് ആക്ഷേപം. കേരളത്തിൽ സി എസ് സി യെ പൊലീസിനെയും പഞ്ചായത്ത അധികാരികളെ കൊണ്ട്‌കൊണ്ട് ദ്രോഹിക്കുന്നുവെന്ന് ആരോപണം. അക്ഷയ സെന്ററുകളുടെ ചില നേതാക്കന്മാരാണ് ഇതിനു പിന്നിലെന്നാണ് വി എൽ ഇ കളുടെ സംശയം/ ചില പത്രങ്ങളിൽ പേയ്ഡ് വാർത്തകൾ കൊടുക്കുകയും അത് മുൻനിർത്തി പരാതി കൊടുത്തു സി എസ് സി യെ വേട്ടയാടുകയാണെന്നാണ് ആരോപണം.
കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന കോമൺ സർവ്വീസ് സെന്ററുകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാണ് ആവശ്യം. സി എസ് സി കേന്ദ്രങ്ങൾ ഓൺലൈൻ കേന്ദ്രങ്ങളായാണ് പ്രവർത്തിക്കുന്നത്. ഭരണ സംവിധാനങ്ങളുപയോഗിച്ച് എന്നിട്ടും പ്രവർത്തനം തടസ്സപ്പെടുത്തുന്നുവെന്ന് കേരള സിഎസ് സിവിഎൽഇ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ ജെ ആർ പത്മകുമാർ അറിയിച്ചു. ഹൈക്കോടതി വിധിയുണ്ടായിട്ടും സ്ഥാപനങ്ങളെ ഭീഷണിപ്പെടത്തുന്നുവെന്നും പത്മകുമാർ പറഞ്ഞു. പെൻഷൻ ഉപഭോക്താക്കളുടെ മസ്റ്ററിംഗിൽ കേന്ദ്ര പദ്ധതിയിലെ സംരംഭകരേയും സംസ്ഥാന സർക്കാർ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
വില്ലേജ് തലത്തിൽ ഒരു സംരംഭക പ്രസ്ഥാനം എന്ന നിലയിലാണ് സി എസ് സി വിഭാവനം ചെയ്തിരിക്കുന്നത് . ഇതിന് കേരളം അട്ടിമറിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. ഫെഡറലിസത്തെ കുറിച്ച് പറയുന്നവർ അത് അനുസരിക്കുന്നില്ലെന്നാണ് പരാതി. കോമൺ സർവ്വീസ് സെന്ററുകളിൽ അക്ഷയ മാത്രം കേരളത്തിൽ മതിയെന്ന നിലപാടിലേക്ക് സംസ്ഥാന സർക്കാർ പോകുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. കേന്ദ്ര ഗവൺമെമെന്റിന്റെ അംഗീകാരത്തോടുകൂടി പ്രവർത്തിക്കുന്ന സി എസ് സി വിഎൽഇ കളുടെ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. സാധാരണക്കാരായ ജനങ്ങൾക്ക് ഗവൺമെന്റ് പദ്ധതി കളുടെ ഗുണം എത്തിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് കോമൺ സർവ്വീസ് സെന്ററുകൾ ( സി എസ് സി ) പ്രവർത്തിക്കുന്നത്.
അക്ഷയ സെന്ററുകൾക്ക് പാൻ , പാസ്‌പോര്ട്ട് , വാഹൻ , സാരഥി തുടങ്ങിയവയിൽ പ്രതേകം ലോഗിൻ ഇല്ലെന്നതും , അവർ സി എസ് സി ലോഗിൻ ആണ് ഉപയോഗിക്കുന്നതെന്നുമുള്ള വസ്തുത മറച്ചുവച്ചാണ് വ്യാജപ്രചാരണങ്ങളും വേട്ടയും നടത്തുന്നത് . പൊതുജനങ്ങൾക്ക് സേവനങ്ങൾ എളുപ്പം ആക്കുവാൻ വേണ്ടി നിലകൊള്ളുന്ന സി എസ് സി യെ തകർക്കുകയും പ്രായമായവരെയും രോഗികളെയും കാത്തു നിർത്തി വലയ്ക്കുവാൻ വേണ്ടിയാണു മസ്റ്ററിങ് അക്ഷയക്ക് മാത്രമായി ക്ലിപ്തപ്പെടുത്തിയത്. അക്ഷയകളുടെ മോശം സമീപനങ്ങൾ ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് അധികൃതർ എന്നാണ് ആരോപണം.
കേന്ദ്ര സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന സി എസ് സി സെന്റിലൂടെ ആണ് കേന്ദ്ര സർക്കാർ സേവനങ്ങൾ ആയ പാൻ കാർഡ് ,പാസ്‌പോർട്ട് , സ്പാഷ് , ജീവൻ പ്രമാൺ ( ലൈഫ് സർട്ടിഫിക്കറ്റ് ) പിജിഎം ദിക്ഷ ,തുടങ്ങിയ 300-ലധികം സേവനങ്ങൾ നൽകുന്നത് , കൂടാതെ വാഹൻ ,സാരഥി തുടങ്ങിയവയുടേം അംഗീകൃത സേവന ദാതാക്കൾ ആണ് സി എസ് സി ഡിജിറ്റൽ സേവാ സെന്ററുകൾ . സിഎസ്സി ഇ-ഗവേണൻസ് സർവീസസ് ഇന്ത്യ ലിമിറ്റഡ്, സേവനങ്ങൾ.പൊതുജനങ്ങളിൽ എത്തിച്ചേരാൻ കോമൺ സർവീസസ് സെന്റർ സ്‌കീം നടപ്പിലാക്കുന്നത്.
നിരീക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെന്റ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം സംയോജിപ്പിച്ച സംവിധാനവുമുണ്ട്. ഗ്രാമീണ ജനതയിലേക്കുള്ള ഡിജിറ്റൽ ഇന്ത്യ ദൗത്യമാണ് ഇതിന്റെ ലക്ഷ്യം. പദ്ധതിയുടെ വ്യവസ്ഥാപരമായ പ്രവർത്തനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനൊപ്പം പൗരന്മാർക്ക് സേവനങ്ങൾ എത്തിക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത സഹകരണ ചട്ടക്കൂട് ഇത് നൽകുന്നു.
നിലവിൽ ജി2സി, ബി2സി സേവനങ്ങൾ ഉൾപ്പെടെ 300-ലധികം സേവനങ്ങൾ ലഭ്യമാക്കാൻ സി എസ് സികൾക്ക് അധികാരമുണ്ട്. സി എസ് സികളുടെ സേവന മേഖല വിശാലവും വൈവിധ്യപൂർണ്ണവുമാണ്. ഇത് അഗ്രികൾച്ചർ, എഇപിഎസ് (ഡിജിപേ), (ബാങ്കിങ്, ഇൻഷുറൻസ് മുതലായവ) മുതൽ. വിദ്യാഭ്യാസം (സി എസ് സി അക്കാദമി, സ്‌കില്ലിങ് , പിജിഎം ദിക്ഷ മുതലായവ), ആരോഗ്യം (ടെലി-മെഡിസിൻ) നിയമം (ടെലി-ലോ സേവനങ്ങൾ), (ഗ്രാമിൻ ഇ സ്റ്റോർ) തുടങ്ങിയ സേവനങ്ങൾ
ഗ്രാമതല സംരംഭകർ (വിഎൽഇ) നടത്തുന്ന സിഎസ്സി ഔട്ട്ലെറ്റുകളായ 'ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്ററുകൾ' വഴിയാണ് സേവനങ്ങൾ നൽകുന്നത്. അടുത്തിടെ, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സിഎസ്സികൾ വഴി വൺ നേഷൻ വൺ റേഷൻ കാർഡ്, ഇ-വാഹൻ, സിസിടിഎൻഎസ് പദ്ധതിക്ക് കീഴിലുള്ള പൊലീസുമായി ബന്ധപ്പെട്ട പൗര സേവനങ്ങൾ തുടങ്ങിയ വിവിധ പൗര കേന്ദ്രീകൃത സേവനങ്ങളുടെ സംയോജനത്തിന് തുടക്കമിട്ടു. ഇ-ശ്രാം പോർട്ടലിലൂടെ എൻഡിയുഡബ്ല്യു തയ്യാറാക്കുന്നതിനുള്ള പ്രിൻസിപ്പൽ രജിസ്ട്രേഷൻ ഏജൻസിയായി തിരഞ്ഞെടുത്തു.
സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം സംബന്ധിച്ച് പോഷൻ ട്രാക്കറിൽ ആശാ പ്രവർത്തകരെ പരിശീലിപ്പിക്കാൻ സിഎസ്സിക്ക് കഴിയും. പ്രായമായ/വികലാംഗരായ പൗരന്മാർ ഉൾപ്പെടെ, സമൂഹത്തിന്റെ ഏത് മേഖലയിലേക്കും ആവശ്യാധിഷ്ഠിത സേവനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുന്നതിനുള്ള ഡിജിറ്റൽ സേവ സിഎസ്സികളുടെ പ്രസക്തി ഗ്രാമവാസികളുമായി എളുപ്പത്തിൽ/ആത്മവിശ്വാസത്തോടെ ബന്ധപ്പെടാൻ കഴിയുന്ന ഒരു സംവിധാനമാണെന്ന് ഇതിന് പിന്നിലുള്ളവർ പറയുന്നു.
ഇന്ത്യയിൽ കേരളത്തിൽ മാത്രമാണ് അക്ഷയ എന്നുള്ള നിലയിൽ മറ്റൊരു സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും സി എസ് സി കളാണ് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്. എന്നാൽ കേരളത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ അനുമതിയോടുകൂടിയും അംഗീകാരിയോടെയും പ്രവർത്തിക്കുന്ന സി എസ് സി കളെ പ്രവർത്തിപ്പിക്കാതിരിക്കാൻ ബോധപൂർവ്വമായിട്ടുള്ള ഒരു ശ്രമം സംസ്ഥാന ഗവൺമെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുവെന്നാണ് പരാതി.
മറുനാടന് മലയാളി ബ്യൂറോ