- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
പുതുതായി വാങ്ങിയ ഫ്രിഡ്ജ് രണ്ടുമാസത്തിനുള്ളില്‍ പ്രവര്‍ത്തനരഹിതം; ശരിയാക്കാന്‍ പറ്റില്ലെന്നും വാറന്റിയില്‍ കാര്യമില്ലെന്നും മറുപടി; വീണ്ടും മൈജി തട്ടിപ്പ്; ഷോറൂമിനു മുന്നില്‍ ജനകീയ പ്രതിഷേധം
വീണ്ടും മൈജി തട്ടിപ്പ്
പാലക്കാട്: പാലക്കാട് മൈജി ഷോറൂമിന് മുന്നില്‍ ജനകീയ പ്രതിഷേധം. സ്ഥാപനത്തില്‍ നിന്ന് വാങ്ങിയ ഉത്പന്നം വാറന്റിയുണ്ടായിട്ടും നന്നാക്കി നല്‍കുന്നതില്‍ വീഴ്ച വരുത്തിയതോടെയാണ് നാഷണല്‍ ജനതാദള്‍ പാലക്കാട് മണ്ഡലം കമ്മിറ്റി മൈജി യുടെ കല്‍പകഞ്ചേരി ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. സുല്‍ത്താന്‍ പേട്ടയിലെ ഒരു സ്‌കൂളിലേക്ക് വേണ്ടി നാഷണല്‍ ജനതാദള്‍ പാലക്കാട് മണ്ഡലം കമ്മിറ്റി ഓഗസ്റ്റില്‍ കല്‍പകഞ്ചേരി മൈജി ഫ്യൂച്ചറില്‍ നിന്ന് വാങ്ങി നല്‍കിയ കെല്‍വിനേറ്റര്‍ ഫ്രിഡ്ജ് ഏതാനും ദിവസങ്ങള്‍ക്കകം പ്രവര്‍ത്തനരഹിതമാവുകയായിരുന്നു.
തുടര്‍ന്ന് കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഒരാള്‍ വന്നുനോക്കി മടങ്ങി. രണ്ടുമാസം കഴിഞ്ഞിട്ടും നന്നാക്കി നല്‍കിയില്ല. തുടര്‍ന്ന് ബന്ധപ്പെട്ടപ്പോള്‍ അത് റിപ്പയര്‍ ചെയ്യാന്‍ പറ്റില്ലെന്നും പുതിയതു വാങ്ങുന്നതാണ് നല്ലതെന്നും മൈജിയില്‍ നിന്നും അറിയിച്ചു. വാറന്റിയില്‍ കാര്യമില്ലെന്നും മൈജിയില്‍ നിന്നും അറിയിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നാഷണല്‍ ജനതാദള്‍ പാലക്കാട് മണ്ഡലം കമ്മിറ്റി മൈജി കല്‍പകഞ്ചേരി ബ്രാഞ്ചിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എറണാകുളത്ത് മൈജി ഷോറൂമിന്റെ ഉദ്ഘാടന വേളയില്‍ 4 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടെന്ന് പരസ്യം നല്കി ഉപഭോക്താവിനെ കബളിച്ചെന്ന പരാതിയില്‍ മൈജി ഫ്യൂച്ചര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്ക്ക പരിഹാര കോടതി ഉത്തരവിട്ടിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പരസ്യങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.