- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോര് പവര്‍ ടു യു ഗൈയ്സ് എന്ന് നയന്‍താരയ്ക്ക് പിന്തുണയുമായി താരങ്ങള്‍; ഇത് ഇരവാദമെന്ന് സോഷ്യല്‍ മീഡിയയില്‍ ധനുഷിന് പിന്തുണ; നയന്‍താരയ്ക്ക് സൈബര്‍ ആക്രമണവും ധനുഷിനായി ഹാഷ്ടാഗുകളും; താരയുദ്ധം വിവാദമായി കത്തിപ്പടരുമ്പോഴും പ്രതികരിക്കാതെ ധനുഷ്
താരയുദ്ധം വിവാദമായി കത്തിപ്പടരുമ്പോഴും പ്രതികരിക്കാതെ ധനുഷ്
ചെന്നൈ: നയന്‍താര ധനുഷ് വിവാദം തമിഴ് സിനിമാലോകവും കടന്നുവ്യാപിക്കുന്നു.നയന്‍താരയ്ക്ക് പിന്തുണയുമായി കൂടുതല്‍ സിനിമാ താരങ്ങളെത്തുമ്പോള്‍ സോഷ്യല്‍ മീഡിയയുടെ പിന്തുണ ധനുഷിനാണെന്നതാണ് കൂടുതല്‍ കൗതുകം.ധനുഷിനായി ഹാഷ്ടാഗുകള്‍ വരെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.എന്നാല്‍ നയന്‍താരയ്ക്കാകട്ടെ സിനിമാലോകത്തിന്റെ പിന്തുണയേറിവരുന്നുമുണ്ട്.
ധനുഷിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച നയന്‍താരയെ പിന്തുണച്ച് നസ്രിയ,പാര്‍വതി തിരുവോത്ത്,ഐശ്വര്യ ലക്ഷ്മി,ഗീതു മോഹന്‍ദാസ് അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തി.തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഗീതു നയന്‍താരയ്ക്ക് പിന്തുണ അറിയിച്ചത്.
ധനുഷിനെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള നയന്‍താരയുടെ തുറന്ന കത്തിനൊപ്പം 'ഇരുവര്‍ക്കും കൂടുതല്‍ ശക്തിയും സ്‌നേഹവും ബഹുമാനവും' എന്ന് കുറിച്ചുകൊണ്ടാണ് ഗീതു മോഹന്‍ദാസ് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.നയന്‍താരയേയും വിഘ്‌നേഷ് ശിവനേയും മെന്‍ഷന്‍ ചെയ്ത സ്റ്റോറി വിഘ്‌നേഷ് ശിവന്‍ റീഷെയര്‍ ചെയ്തിട്ടുണ്ട്.
ലവ്, ഫയര്‍ തുടങ്ങിയ സ്മൈലി കമന്റ് ആയി േരഖപ്പെടുത്തിയായിരുന്നു പാര്‍വതിയുടെ പിന്തുണ.പാര്‍വതിയുടെ കമന്റിന് നയന്‍താരയും ലൈക്ക് ചെയ്തിട്ടുണ്ട്.ഒരുപാട് ആദരവ് തോന്നുന്നുവെന്ന് ഇഷ തല്‍വാര്‍ കുറിച്ചു.''നിങ്ങള്‍ ഒരു പ്രധാന വിഷയമാണ് ശ്രദ്ധയില്‍ കൊണ്ടു വന്നിരിക്കുന്നത്.കലാകാരന്മാര്‍ക്ക്, പ്രത്യേകിച്ച് അഭിനേത്രികള്‍ക്ക് നമ്മുടെ ബൗദ്ധിക സ്വത്തില്‍ അവകാശമില്ല.കരാര്‍ തൊഴിലാളിക്ക് പകരം ഒരു ഓഹരി ഉടമയുടെ സ്ഥാനത്ത് നിന്ന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വ്യവസ്ഥാപരമായ മാറ്റം കൊണ്ടുവരേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു.''ഗായത്രി ശങ്കറിന്റെ പ്രതികരണം.
അനുപമ പരമേശ്വരന്‍, ഗൗരി കിഷന്‍, അഞ്ജു കുര്യന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ തുടങ്ങിയ മലയാളി നായികമാരും നയന്‍താരയുടെ പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്.ഇതില്‍ അനുപമ പരമേശ്വരന്‍, ഐശ്വര്യ ലക്ഷ്മി, നസ്രിയ,പാര്‍വതി തിരുവോത്ത് എന്നിവര്‍ ധനുഷിനൊപ്പം ഒന്നിച്ച് അഭിനയിച്ചവരുമാണ്.എന്നാല്‍ സമൂഹമാധ്യമങ്ങളുടെ പിന്തുണ ധനുഷിന് ഏറിവരികയാണ്.ധനുഷിനെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ച നടി നയന്‍താരക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം.ധനുഷിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗുകള്‍ പ്രത്യക്ഷപ്പെട്ടു.
നയന്‍താരയുടെ പ്രതികരണം പുറത്ത് വന്നതിന് പിന്നാലെ വലിയ വിമര്‍ശനമാണ് നടിയ്ക്ക് നേരെ ഉയരുന്നത്.നയന്‍താര വിവാഹ വീഡിയോ നെറ്റ്ഫ്‌ലിക്‌സിന് കൊടുത്തത് പുള്ളിക്കാരിയുടെ ബിസിനസ് മൈന്‍ഡ്.താന്‍ പ്രൊഡ്യൂസ് ചെയ്ത പടത്തിന്റെ ഫൂട്ടേജ് അതില്‍ വന്നു എന്ന് പറഞ്ഞു ധനുഷ് അണ്ണന്‍ കോമ്പന്‍സേഷന്‍ കേസ് കൊടുത്തത് അണ്ണന്റെ ബിസിനസ് മൈന്‍ഡ്.ഇതിനിടയിലൂടെ അണ്ണന്‍ നാനും റൗഡി താന്‍ പടത്തിലെ വല്ല ചൊരുക്കും തീര്‍ക്കാന്‍ നോക്കുന്നത് ആണേല്‍ അത് അണ്ണനുള്ള ബോണസ്! മക്കളുടെ ആയമാരുടെ സാലറി വരെ പ്രൊഡ്യൂസറില്‍ നിന്ന് വാങ്ങുന്ന പുള്ളിക്കാരിയും അത്ര ഉദാരമതി ഒന്നും അല്ലല്ലോ!
പ്രൊമോഷന് വിളിച്ചാല്‍ പോകില്ല, എക്‌സ്ട്രാ പൈസ വേണം.വീടിന്റെ ഇത്ര കിലോമീറ്റര്‍ വരെ ഒരു സലാറി,അത് കഴിഞ്ഞാല്‍ അധികം പൈസ.പൊതുവേദിയില്‍ അവാര്‍ഡ് കൊടുക്കാന്‍ വന്ന അല്ലു അര്‍ജുന്റെ കൈയില്‍ നിന്ന് അവാര്‍ഡ് വങ്ങിക്കാതെ അപമാനിച്ചു.ഇപ്പോള്‍ പിള്ളേരെ നോക്കാന്‍ നാലോ അഞ്ചോ ആയമാരുമായി സിനിമാ സെറ്റില്‍ വരും.ആ ചിലവ് നിര്‍മാതാവ് നോക്കണം.പിള്ളേരുടെ ഒപ്പം ലോക്കല്‍ പിള്ളേര്‍ കളിക്കാന്‍ വന്നാല്‍ വഴക്ക്.
6 കോടിക്ക് എടുക്കണ്ട പടം 16 കോടി ആക്കി വിഘ്നേശ് വലിപ്പിച്ചു ധനുഷിന് ആ പടത്തില്‍ നിന്ന് ലോസ് ആയി എന്നും,അതുകൊണ്ട് ഇവര്‍ എന്‍ഒസി ചോദിച്ചു വന്നപ്പോ മൈന്‍ഡ് ആക്കിയില്ല എന്നും പറഞ്ഞു.ആ സീന്‍ കണ്ടതും പുള്ളി കേറി അസല്‍ പണി കൊടുത്തു. എന്നിട്ട് കല്യാണം വിറ്റ് പൈസ ആക്കാന്‍ നോക്കി ധനുഷിന്റെ അടുത്ത് വന്നപ്പോള്‍ ധനുഷ് ഉണ്ടായ നഷ്ടം 10 കോടി തന്നാല്‍ വീഡിയോ തന്നേക്കാമെന്ന് പറഞ്ഞു.
ഒരു സിനിമയുടെ പിന്നണിയിലുള്ള ദൃശ്യങ്ങളും ഡിലീറ്റഡ് സീനുകളും ഉള്‍പ്പടെ എല്ലാം (തിരക്കഥ ഒഴികെ) പ്രൊഡ്യൂസറിന് അവകാശപ്പെട്ടതാണ്.അത് വില്‍ക്കണോന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിനാണ്. വാണിജ്യ ആവശ്യത്തിന് ആ വിഷ്യൂല്‍സ് ഉപയോഗിച്ചാല്‍ അതിന് നഷ്ടപരിഹാരം ചോദിക്കാന്‍ ഉള്ള അവകാശവും പ്രൊഡ്യൂസറിന് ഉണ്ട്. ഏകദേശ കണക്ക് പ്രകാരം ഏതാണ്ട് 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്‌ളിക്‌സ് നയന്‍താരയുടെ ആ ഡോക്യുമെന്ററി വാങ്ങിയത്.
അത്രയും കാശ് വാങ്ങി ഒരു പരിപാടി ചെയ്യുമ്പോള്‍ കോപ്പി റൈറ്റ്‌സ് ഒക്കെ വാങ്ങേണ്ടത് മിനിമം മര്യാദയാണ്. അത് ചെയ്യാതെ നോട്ടീസ് അടിച്ചു കിട്ടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് 'ദൈവത്തിന്റെ കോടതി' 'മോറാലിറ്റി' എന്നൊക്കെ പറഞ്ഞു പോസ്റ്റ് ഇടുന്നതും, വ്യക്തിഹത്യ ചെയ്യുന്നതും വെറും പക്വതയില്ലാത്തെ പെരുമാറ്റം മാത്രമാണ്. ഇക്കാര്യത്തില്‍ ധനുഷിന് ഒപ്പം, കാശ് കൊടുത്ത് റൈറ്റ്‌സ് വാങ്ങ് പെണ്ണേ... എന്നിങ്ങനെ നീളുകയാണ് ധനുഷിനെ പിന്തുണച്ചുള്ള സോഷ്യല്‍മീഡിയ കമന്റുകള്‍.
അവാര്‍ഡ് വേദിയില്‍ തുടങ്ങി വര്‍ഷങ്ങളായി തുടരുന്ന പോര്
ധനുഷ് നയന്‍താര പോര് വീണ്ടും ചര്‍ച്ചകളില്‍ നിറയുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016ലെ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വച്ച് നയന്‍താര ധനുഷിനോട് ക്ഷമ പറഞ്ഞ വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.വിഘ്‌നേശ് ശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് നയന്‍ താരയും വിജയ് സേതുപതിയും അഭിനയിച്ച നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു.എന്നാല്‍ ഈ ചിത്രത്തിലെ നയന്‍താരയുടെ പ്രകടനം ധനുഷ് ഇഷ്ടപ്പെട്ടിരുന്നില്ല.ഷൂട്ടിങ്ങിനിടെ സെറ്റില്‍ ധനുഷ് എത്തി നയന്‍താരയുടെ അഭിനയം മെച്ചപ്പെടുത്താന്‍ അവരോട് ആവശ്യപ്പെട്ടിരുന്നു എന്ന് അന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ബധിരയായ ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ നേടിയ നയന്‍താരയ്ക്ക് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.അവാര്‍ഡ് വാങ്ങാന്‍ വേദിയിലെത്തിയ നയന്‍താര തന്റെ പ്രകടനം ധനുഷിന് ഇഷ്ടപ്പെടാത്തത്തില്‍ ക്ഷമ ചോദിക്കുകയും അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താം എന്ന് പറയുകയും ചെയ്തിരുന്നു.അത്ര പ്രസന്നമല്ലാത്ത മുഖഭാവങ്ങളോടെയാണ് ധനുഷ് അന്ന് സദസിലിരുന്നത്.'എനിക്ക് ഈ അവസരത്തില്‍ ധനുഷിനോട് ക്ഷമ പറയാനയുണ്ട്. കാരണം നാനും റൗഡി താന്‍ എന്ന ചിത്രത്തിലെ എന്റെ പ്രകടനം ധനുഷ് തീര്‍ത്തും വെറുത്തിരുന്നു.
എന്റെ പ്രകടനം താങ്കളെ നിരാശപ്പെടുത്തിയതില്‍ സോറി ധനുഷ്, അടുത്ത തവണ ഞാന്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം.'' എന്നാണ് നയന്‍താര അന്ന് വേദിയില്‍ സംസാരിച്ചത്.നാനും റൗഡി താന്‍ റിലീസ് ചെയ്തു ഇത്രകാലം കഴിഞ്ഞിട്ടും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ തുടരുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.