- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ പറഞ്ഞത് അതു കൊലപാതകമെന്ന് തന്നെ; ആത്മഹത്യയെന്ന നിഗമനം ഒരു പൊലീസുകാരനോടും പങ്കുവച്ചിട്ടില്ല; ലെനിൻ രാജേന്ദ്രന്റെ സഹായിയുടെ മരണത്തെ ആത്മഹത്യയാക്കിയത് മ്യൂസിയം പൊലീസിന്റെ അട്ടിമറി ബ്രില്യൻസ്; മുൻ ഫോറൻസിക് മേധാവിയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്; മാനവീയം മാഫിയയ്ക്ക് വേണ്ടി നയന സൂര്യയുടേത് വിഷാദ രോഗാവസ്ഥയാക്കിയത് ആര്?
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യയുടെ (28) മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മുൻ ഫൊറൻസിക് മേധാവി കെ.ശശികല. ഇതോടെ കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമായി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ശശികല നടത്തുന്നത്. കൊലപാതക സാധ്യത എന്നായിരുന്നു തന്റെ ആദ്യ നിഗമനമെന്നും 'ആത്മഹത്യയെന്ന് നിഗമനം' എന്നൊരു മൊഴി പൊലീസിനു നൽകിയിട്ടില്ലെന്നും കെ.ശശികല പറഞ്ഞു. 'ശശികലയുടെ നിഗമനം ആത്മഹത്യയെന്നായിരുന്നു' എന്നാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇത് തെറ്റാണെന്നും ശശികല വ്യക്തമാക്കി. ഇതോടെ നയനയുടെ മരണം ദുരൂഹമാകുകയാണ്. ഇതോടെ അട്ടിമറി നടത്തിയ ഉദ്യോഗസ്ഥനെ കണ്ടെത്തി നടപടി എടുക്കേണ്ട സാഹചര്യമാണുണ്ടാകുന്നത്.
2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറ ജംക്ഷനിലുള്ള വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയായി കണക്കാക്കി കേസ് പൊലീസ് അവസാനിപ്പിച്ചു. എന്നാൽ നയനയുടെ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. നയനയുടെ സുഹൃത്തുക്കളുടെ ഇടപെടലിൽ ഇതു വാർത്ത ആയതോടെയാണു കേസ് പുനരന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. നയനാ സൂര്യന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരുന്ന ഗുരുതര ക്ഷതത്തെക്കുറിച്ച് ഫൊറൻസിക് സർജന്റെ മൊഴിയിൽ പരാമർശമില്ലായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോേളജ് ഫൊറൻസിക് വിഭാഗം പ്രൊഫസറും പൊലീസ് സർജനുമായ ഡോ. കെ.ശശികലയുടെ മൊഴിയാണ് പുറത്തുവന്നത്. ഇത് വിവാദമായി. ഇതിന് പിന്നാലെയാണ് അവർ വെളിപ്പെടുത്തൽ നടത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്ന, അടിവയറിന്റെ ഇടതുഭാഗത്തുള്ള വലിയ ക്ഷതത്തിന്റെ കാര്യമാണ് സർജന്റെ മൊഴിയിൽ ഒരിടത്തുമില്ലാത്തത്. ഇതിന്റെ ആഘാതത്തിലാകാം വൃക്കയും പാൻക്രിയാസും അമർന്ന് ആന്തരിക രക്തസ്രാവമുണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ക്ഷതമേറ്റതായി പറയുന്നത് അടിവയറ്റിൽ ഇടതുഭാഗത്തും രക്തസ്രാവമുണ്ടായതായി പറയുന്നത് വലത് വൃക്കയുടെ അടിവശത്തുമാണ്. മൃതദേഹപരിശോധനയിലെ ഇത്രയും ഗൗരവമുള്ള ഭാഗമാണ് മൊഴിയിൽ ഇല്ലാത്തത്. മൂത്രാശയം തീർത്തും ഒഴിഞ്ഞതാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് ചവിട്ടേറ്റതിനാൽ സംഭവിച്ചതാകമെന്ന സൂചനയാണ് നൽകുന്നത്.
മരണകാരണം കഴുത്തു ഞെരിഞ്ഞാെണന്ന് ഉറപ്പിച്ചുപറയുന്ന മൊഴിയിൽ നയന പുതപ്പുകൊണ്ട് സ്വയം കഴുത്ത് വരിഞ്ഞുമുറുക്കിയതാകാമെന്ന സൂചനയാണ് നൽകുന്നത്. എന്നാൽ ഇത്തരമൊരു മൊഴി നൽകിയില്ലെന്നും കൊലപാതകമായിരിക്കുമിതെന്ന് പൊലീസിനെ അറിയിച്ചെന്നും ശശികല പറയുന്നു. വീട് അകത്തു നിന്ന് പൂട്ടിയിരുന്നുവെന്നും അതുകൊണ്ട് ആത്മഹത്യയല്ലേ ഇതെന്നും പൊലീസ് ചോദിച്ചിരുന്നു. ഇതാണ് തന്റെ മൊഴിയായി പൊലീസ് എഴുതി ചേർത്തതെന്ന് ശശികല പറയുന്നു. ഇതോടെ കേസിൽ വലിയ അട്ടിമറി നടന്നുവെന്നാണ് സൂചന.
പൊലീസ് സർജൻ നൽകിയ മൊഴിയിൽ, മരണം കഴുത്ത് ഞെരിഞ്ഞാണ് എന്ന് ഉറപ്പിച്ചുപറയുന്ന ഭാഗം മൊഴിപ്രകാരം പരിശോധനകൾക്കായി അയച്ചവയുടെ പട്ടികയിൽ നഖം ഉണ്ടായിരുന്നില്ല. എന്നാൽ, കേസ് പുനഃപരിശോധന നടത്തിയപ്പോൾ അറിയാൻ കഴിഞ്ഞത് കോടതിയിൽനിന്ന് പൊലീസ് സ്റ്റേഷനിൽ സുരക്ഷിതമായി സൂക്ഷിക്കാൻ കൈമാറിയവയുടെ കൂട്ടത്തിൽ നഖത്തിന്റെ സാമ്പിളും ഉണ്ടായിരുന്നുവെന്നാണ്. ഇവയെല്ലാം പൊലീസിന്റെ കസ്റ്റഡിയിൽനിന്ന് അപ്രത്യക്ഷമായതായാണ് അന്വേഷണോദ്യോഗസ്ഥൻ റിപ്പോർട്ട് നൽകിയത്.
'കാരണം ഏതായാലും കഴുത്തിലേറ്റ ബലമാണ് മരണകാരണം എന്ന കാര്യത്തിൽ സംശയമില്ല' എന്ന് ഉറപ്പിച്ചാണ് സർജന്റെ മൊഴി അവസാനിക്കുന്നത്. മരണം നടന്ന നയനയുടെ മുറിയിൽ പരിശോധന നടത്തിയപ്പോൾ ചുറ്റിക്കെട്ടിയ ഒരു പുതപ്പുണ്ടായിരുന്നു. ഒരാൾക്ക് സ്വന്തമായി കഴുത്തിൽ ബലം പ്രയോഗിക്കാൻ പരിധിയുണ്ട്. എന്നാൽ, തുണിക്കഷണം കഴുത്തിൽ കുരുക്കിട്ട് കൈകൾകൊണ്ട് വലിച്ചുമുറുക്കാനാകും. ഇങ്ങനെ ചെയ്യുന്നത് വിഷാദത്തിന്റെ ഭാഗമായ രോഗാവസ്ഥ കാരണമാകാമെന്നുമാണ് സർജന്റെ മൊഴി.
മറുനാടന് മലയാളി ബ്യൂറോ