- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഡിയോ കോളിനുപിന്നാലെ വീഡിയോ കോളും; നേരിട്ട് കണ്ട് ബോധ്യപ്പെട്ടതോടെ അയച്ചത് നാൽപ്പതിനായിരം രൂപ; പക്ഷേ അത് തട്ടിപ്പായിരുന്നുവെന്ന് അറിഞ്ഞത് പിന്നീട്; സൂക്ഷിക്കുക, വീഡിയോകോളിൽ കാണുന്നതുപോലും യാഥാർത്ഥ്യം ആവണമെന്നില്ല; 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച കേരളത്തിലെ ആദ്യ തട്ടിപ്പിൽ ഞെട്ടി സൈബർ പൊലീസ്!
കോഴിക്കോട്: കഴിഞ്ഞ ആഴ്ച മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഹഫദ്ഫാസിലിന്റെയും മുഖങ്ങൾ, ചേർത്തുവെച്ച്, ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ വിഖ്യതമായ ഗോഡ്ഫാദർ ചിത്രം പുനസൃഷ്ടിച്ചതിന്റെ ചില ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നുവല്ലോ. 'ഡീപ് ഫെയ്ക് ടെക്‌നോളജി' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകളാണ് അന്ന് ഏവരെയും അമ്പരിപ്പിച്ചത്. ഏത് സിനിമയും ഈ രീതിയിൽ എടുക്കാൻ കഴിയുമെന്നൊക്കെ അന്ന് വലിയ ചർച്ചകൾ ഉണ്ടായിരുന്നു. പക്ഷേ ഇന്ന് 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ചുള്ള ആദ്യത്തെ തട്ടിപ്പും റിപ്പോർട്ട് ചെയ്തിരിക്കയാണ്.
വീഡിയോ കോളിൽ ഒരാളുടെ ഇമേജ് കൃത്യമമായി ഉണ്ടാക്കി സുഹൃത്തിനെ വീഡിയോ കോൾ ചെയ്ത് പണം ആവശ്യപ്പെടുകയാണ് ചെയ്തത്. നേരിട്ട് കണ്ട് ബോധ്യപ്പെട്ടതിനാൽ അയാൾ പണം കൊടുക്കുകയും ചെയ്തു. എ ഐയുടെ ഇക്കാലത്ത് സ്വന്തം കണ്ണുകളെപ്പോലും ഇനി വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഉണ്ടാവുന്നത്. കോഴിക്കോട്ട് റിപ്പോർട്ട് ചെയ്ത സംസ്ഥാനത്തെ ആദ്യത്തെ എഐ തട്ടിപ്പ്, ഏറെ അമ്പരപ്പോടെയും കൗതുകത്തോടെയുമാണ് സൈബർ പൊലീസ് പരിശോധിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണു തട്ടിപ്പു നടന്നത്. നാഷനൽ സൈബർ െ്രെകം വിഭാഗത്തിനു ലഭിച്ച പരാതി കോഴിക്കോട് സൈബർ പൊലീസിനു കൈമാറിയതിനെ തുടർന്നാണ് അന്വേഷണം തുടങ്ങിയത്. 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച് ഇതുപോലെ യഥാർഥ വ്യക്തികളുടെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി പണം തട്ടുന്നതിനെതിരെ ജാഗ്രത പാലിക്കാൻ സൈബർ പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
കണ്ണിനെപ്പോലും വിശ്വസിക്കരുത്
കേന്ദ്ര സർക്കാർ സ്ഥാപനമായ കോൾ ഇന്ത്യാ ലിമിറ്റഡിൽ നിന്നു വിരമിച്ച കോഴിക്കോട് പാലാഴി സ്വദേശിയാണു തട്ടിപ്പിനിരയായത്. പരിചയമില്ലാത്ത നമ്പറിൽ നിന്നു പുലർച്ചെ 5 മണിയോടെ മൊബൈൽ ഫോണിൽ പലതവണ കോൾ വന്നെങ്കിലും എടുത്തിരുന്നില്ല. നേരം പുലർന്നു ഫോൺ പരിശോധിച്ചപ്പോൾ അതേ നമ്പറിൽ നിന്നു വാട്‌സാപ്പ് ചാറ്റ് കണ്ടു. ഇതോടെയാണ്
മുൻപ് കൂടെ ജോലി ചെയ്തിരുന്ന, ഇപ്പോൾ ദുബായിലുള്ള, ആന്ധ്ര സ്വദേശിയായ സുഹൃത്താണെന്നാണു മനസ്സിലായത്. കുടുംബത്തിന്റെ സുഖവിവരങ്ങളും അന്വേഷിച്ചിരുന്നു. മെസേജ് വായിക്കുന്നതിനിടയിൽ ഫോണിൽ വാട്‌സാപ് കോൾ വന്നു. സംസാരത്തിൽ പഴയ കാലത്തെ കാര്യങ്ങളും മറ്റും പറഞ്ഞതോടെ വയോധികന് സുഹൃത്താണെന്നു 'ബോധ്യപ്പെട്ടു'. തുടർന്നാണ് പണം ആവശ്യപ്പെട്ടത്.
തന്റെ ബന്ധു ശസ്ത്രക്രിയയ്ക്കായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിലുണ്ടെന്നും, താനിപ്പോൾ ദുബായിൽ നിന്ന് അടുത്ത വിമാനത്തിൽ മുംബൈയിലേക്കു പോകാനിരിക്കുകയാണ് എന്നും 'സുഹൃത്ത്' അറിയിച്ചു. തന്റെ ്‌നാട്ടിലെ സിം കാർഡിയാണ് ഗൂഗിൾ പേ അടക്കമുള്ള സംവിധാനങ്ങൾ കണക്്റ്റ് ചെയ്തിരിക്കുന്നതെന്നും, അതിനാൽ പണം അയക്കാൻ കഴിയുന്നില്ലെന്നും അത്യാവശ്യമായി40,000 രൂപ താൻ പറയുന്ന അക്കൗണ്ടിലേക്ക് അയയ്ക്കണമെന്നും ആവശ്യപ്പെട്ടു. തന്റെ ഭാര്യ മുംബൈയിലെ ആശുപത്രിയിൽ രോഗിയുടെ കൂടെയാണുള്ളത്. ഭാര്യയുടെ കയ്യിലാണ് ഫോണും എടിഎം കാർഡും. അവിടെ എത്തിയാൽ ഉടൻ പണം തിരിച്ചയയ്ക്കുമെന്നും 'സുഹൃത്ത്' ഉറപ്പു പറഞ്ഞു.
സുഹൃത്തിന്റെ സംസാരത്തിൽ സംശയമൊന്നും തോന്നിയില്ലെങ്കിലും അക്കൗണ്ടിലേക്കു പണം അയയ്ക്കാൻ വയോധികൻ മടിച്ചു. ഇപ്പോൾ ഇത്തരം തട്ടിപ്പുകൾ നടക്കുന്നതിനാൽ ആരെയും വിശ്വസിക്കാൻ കഴിയില്ലെന്നും പറഞ്ഞു. അതോടെയാണ് 'സുഹൃത്ത്' വിഡിയോ കോളിൽ വന്നത്. ക്യാമറ മുഖത്തോട് ചേർത്തുവെച്ച നിലയിൽ ആയിരുന്നു. പക്ഷേ സുഹൃത്ത് തന്നെയാണ് ഇതെന്ന് കൃത്യമായി മനസ്സിലായി. കണ്ണുകൊണ്ട് നേരിട്ടുകണ്ടാൽ ആവശ്യസിക്കേണ്ട കാര്യമില്ലല്ലോ. അതോടെ അദ്ദേഹം പണം അയച്ചു.
തട്ടിയത് നാൽപ്പതിനായിരം രൂപ
ഉടൻ തന്നെ 0,000 രൂപ അയച്ചു. അൽപ സമയത്തിനകം 'സുഹൃത്ത്' വീണ്ടും വാട്‌സാപ്പിൽ വിളിച്ച് 35,000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെയാണ് വയോധികന് സംശയം തോന്നിയത്. ഒന്നാമത് നല്ല സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമാണ് ഈ സുഹൃത്ത്. മുബൈയിലടക്കം ഒരുപാട് സുഹൃത്തുക്കളും ഉണ്ട്. പിന്നെയും എന്തിനാണ് പണം ആവശ്യപ്പെടുന്നത് എന്ന് സ്വാഭവികമായി സംശയം തോന്നി. അങ്ങനെ തന്റെ അക്കൗണ്ടിൽ ഇനി പണം ഉണ്ടോ എന്ന് അറിയല്ല എന്ന് പറഞ്ഞ്, പറഞ്ഞ് വയോധികർകോൾ കട്ട് ചെയ്യുകയായിരുന്നു.
തുടർന്ന് തന്റെ കെവശമുള്ള നമ്പറിൽ ദുബായിലെ യഥാത്ഥത്തിലുള്ള സുഹൃത്തിനെ ്‌മൊബൈലിൽ വിളിച്ചു. അയാൾ ആണെന്ന് കരുതിയാണ് വയോധികൻ പണം അയച്ചത്. താൻ ദുബായിൽ നിന്ന് അടുത്ത വിമാനത്തിൽ യുഎസിലേക്കു പുറപ്പെടാൻ നിൽക്കുകയാണെന്നും, പക്ഷേ പണം ആവശ്യപ്പെട്ടു വിളിച്ചിട്ടില്ലെന്നുമായിരുന്നു മറുപടി. തനിക്ക് പാനിക്ക് അറ്റാക്ക് ഉണ്ടാക്കരുതെന്നു താൻ അവിടെ എത്തിയിട്ട് വിളിക്കാമെന്നും പറഞ്ഞാണ് യാഥാർത്ഥ സുഹൃത്ത് പറഞ്ഞത്. ഇയാൾ ദുബൈയിൽ എത്തി വീണ്ടും വിളിച്ചപ്പോഴാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്.
ഈ സമയത്തും യഥാർ്ഥ സൈബർ കള്ളൻ വാട്‌സാപ്പിലുടെ ചാറ്റ് ചെയ്തുകൊണ്ടിരിക്കയാണ്. തുടർന്ന് അന്വേഷിച്ചപ്പോഴാണ്, ഈ സൈബർ കള്ളൻ, വയോധികൻ അടക്കമുള്ളവർ അടങ്ങുന്ന പഴയ വാട്‌സാപ്പ് ഗ്രൂപ്പിലെ മിക്കവരെയും വിളിച്ചിട്ടുണ്ട്. പണം ആവശ്യപ്പെട്ടിട്ടുമുണ്ട്. പഴയ സംഭവങ്ങൾ പലതും പറഞ്ഞ് ഇയാൾ മിക്കവരെയും ദുബൈയിലുള്ള സുഹൃത്ത് തന്നെയാണെന്ന് വിശ്വസിപ്പിച്ചിരിക്കയാണ്. അതായത്് ഇരയെക്കുറിച്ച് നന്നായി ഗൃഹപാഠം ചെയ്തും, വാട്‌സാപ്പ് ചാറ്റുകൾ ഹാക്ക് ചെയ്തുമാണ് ഈ വിവരങ്ങൾ എടുത്തത് എന്നാണ് പൊലീസ് കരുതുന്നത്.
വിഡിയോയിൽ വന്ന മുഖവും സംസാരവും സുഹൃത്തിന്റേതു തന്നെയാണെന്നും, അടുത്തു നിന്നു നോക്കിയപ്പോൾ കണ്ണും പുരികവും ചുണ്ടും എല്ലാം ചലിച്ചിരുന്നതായും പരാതിക്കാരൻ പറയുന്നു. 'ഡീപ് ഫെയ്ക് ടെക്‌നോളജി' ഉപയോഗിച്ച് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സുഹൃത്തിന്റെ മുഖവും ശബ്ദവും വ്യാജമായി സൃഷ്ടിച്ചതാണെന്നാണു സൈബർ പൊലീസിന്റെ നിഗമനം. പരിചയക്കാരുടെ ശബ്ദം അനുകരിച്ചു ഫോണിൽ വിളിച്ചു തട്ടിപ്പു നടത്തിയ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും മുഖം വ്യാജമായി നിർമ്മിച്ചുള്ള തട്ടിപ്പ് കേരളത്തിൽ ആദ്യമാണെന്നും പൊലീസ് പറയുന്നു.
കേരളത്തിൽ ഇനി വ്യാപകമായി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ള ഒരു തട്ടിപ്പാണിതെന്നാണ് സൈബർ വിദഗ്ദ്ധർ പറയുന്നത്. അതുകൊണ്ടുതന്നെ സ്വന്തം കണ്ണിനെപ്പോലും വിശ്വസിക്കാൻ പറ്റാത്ത കാലമാണ് ഇനി വരുന്നത്. പക്ഷേ സൂക്ഷ്മായി നോക്കിയാൽ എ ഐ ചെയ്തതും ഒറിജിനലും കണ്ടെത്താൻ സാധിക്കും. പക്ഷേ അനാവശ്യമായി ധൃതി കാട്ടി നമ്മുടെ ശ്രദ്ധയെ ഫോക്കസ് ആവാൻ അനുവദിക്കാതിരിക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി. ഇതിൽ വലിയ ശ്രദ്ധയും ജാഗ്രതയും വേണമെന്നാണ് പൊലീസ് പറയുന്നത്.