- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാന വില്ലൻ പടക്ക കടയിലെ മാലിന്യമോ?; പൊട്ടിത്തെറിച്ചത് രാസവസ്തുക്കളടങ്ങിയ മാലിന്യവശിഷ്ടങ്ങളെന്ന് സംശയം; ഫാക്ടറി ഉടമകളെ ചോദ്യം ചെയ്തു; പോലീസ് പരിശോധന ശക്തം; ഡൽഹി രോഹിണി സ്ഫോടനത്തിൽ ദുരൂഹത തുടരുമ്പോൾ!
ഡൽഹി: ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ ഞെട്ടിച്ച് രോഹിണി മേഖലയിലെ പ്രശാന്ത് വിഹാറിൽ പിവിആർ മൾട്ടിപ്ലക്‌സിന് സമീപം സ്ഫോടനം നടന്നത്. സ്ഫോടനം നടന്നതും ജനങ്ങൾ എല്ലാം കുതറിയോടി. പ്രദേശത്തുള്ള അറിയപ്പെടുന്ന ഒരു മധുരപലഹാര വിൽപ്പന ശാലയ്ക്ക് അടുത്തയാണ് സ്ഫോടനം നടന്നത്.
സ്‌ഫോടനത്തിൽ ആർക്കും പരിക്കേൽക്കുകയോ എന്തെങ്കിലും വിധത്തിലുള്ള നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ചെയ്‌തിട്ടില്ല. പ്രാഥമിക പരിശോധനയിൽ സ്ഫോടനം ഉണ്ടായ സ്ഥലത്ത് നിന്ന് ഒരു വെളുത്തപൊടിയും കണ്ടത്തിയത് ദുരൂഹത വർധിപ്പിച്ചു.
ഇപ്പോഴിതാ ഡൽഹി രോഹിണിയിലുണ്ടായ സ്ഫോടനത്തിൽ പോലീസ് അന്വേഷണം തുടരുന്നതായി റിപ്പോർട്ടുകൾ. പടക്ക കടയിലെ മാലിന്യമോ, രാസവസ്തുക്കളടങ്ങിയ മാലിന്യമോ ആണോ പൊട്ടിത്തെറിച്ചതെന്ന് പോലീസ് പരിശോധിക്കുകയാണ്. മേഖലയിലെ പടക്ക വിൽപ്പന കേന്ദ്രങ്ങളുടെ ഉടമകളെയും, ഫാക്ടറി ഉടമകളെയും പോലീസ് ചോദ്യം ചെയ്തു.
കഴിഞ്ഞ മാസം മേഖലയിലുണ്ടായ സ്ഫോടനത്തിന് കാരണം രാസവസ്തുക്കളടങ്ങിയ മാലിന്യത്തിലേക്ക് ബീഡിക്കുറ്റി വീണതാണെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം എത്തിയിരുന്നു. അവിടെ നിന്നും കിട്ടിയ ഹൈഡ്രജൻ പെറോക്സൈഡ്, ബോറേറ്റ്, നൈട്രേറ്റ് എന്നിവയുടെ മിശ്രിതമാണ് കഴിഞ്ഞ ദിവസം സ്ഫോടനമുണ്ടായ ഇടത്ത് നിന്നും ലഭിച്ചത്.
എല്ലാ സാധ്യതകളും അന്വേഷണ പരിധിയിൽ ഉണ്ടെന്ന് ഡൽഹി പോലീസ് ആവർത്തിക്കുകയും ചെയ്തു. പൊതുമുതലിന് നാശനഷ്ടം സംഭവിക്കും വിധം സ്ഫോടനം നടത്തിയതിന് തിരിച്ചറിയാനാകാത്തവർക്കെതിരായാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.
ഡൽഹിയിൽ സ്ഫോടനം നടന്ന ദിവസം രാവിലെ 11.48ന് ഒരു ഫോൺ കോൾ ലഭിച്ചതെന്ന് അഗ്നിശമനസേന വ്യക്തമാക്കി. തുടർന്ന് നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്ത് എത്തിയിരുന്നു. ട്വിറ്ററിലൂടെയാണ് അഗ്നിശമന സേന വിവരം അറിയിച്ചത്. നേരത്തെ ഡൽഹി രോഹിണിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം നടന്ന സ്‌ഫോടനവുമായി സാമ്യമുള്ളതാണ് പ്രശാന്ത് വിഹാറിൽ ഉണ്ടായ സ്ഫോടനം എന്നാണ് സൂചനകൾ ലഭിക്കുന്നത്.