- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉഗ്രശബ്ദം കേട്ടത് വൈകുന്നേരം 4.30 ഓടെ; സ്ഫോടനം ഉണ്ടായത് ധാക്കയിലെ തിരക്കേറിയ നഗരത്തിലെ ഏഴുനില കെട്ടിടത്തിൽ; മരണസംഖ്യ 15 ആയി; പരിക്കേറ്റവരിൽ കൂടുതൽ പേരുടെ നിലഗുരുതരം; കെട്ടിടത്തിൽ കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായും നിഗമനം
ധാക്ക: ധാക്കയിലെ സ്‌ഫോടത്തിൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോർട്ടുകൾ.നിലവിൽ മരണസംഖ്യ 15 ആയി.100 ലേറെ പേർക്കാണ് പരിക്കേറ്റത്.ഇതിൽ നിരവധി പേരുടെ നിലഗുരുതരമാണെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.പ്രാദേശിക സമയംവൈകുന്നേരം 4:50 ഓടെയാണ് സ്ഫോടനമുണ്ടായത്.
സ്ഫോടനത്തെത്തുടർന്ന് നിരവധി അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയതായി ഫയർ സർവീസ് കൺട്രോൾ റൂമിനെ ഉദ്ധരിച്ച് ബിഡിന്യൂസ്24 ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. സ്ഫോടനത്തിന്റെ കാരണം ഇപ്പോഴും അറിയാൻ കഴിഞ്ഞിട്ടില്ല.സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ധാക്ക ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു.
കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും റിപോർട്ട് പറയുന്നു.കെട്ടിടങ്ങൾ പരിശോധിക്കുന്നതിനായി റാപ്പിഡ് ആക്ഷൻ ബറ്റാലിയന്റെ ബോംബ് നിർവീര്യമാക്കൽ യൂണിറ്റ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഡിഎംസിഎച്ച് പൊലീസ് ഔട്ട്‌പോസ്റ്റ് ജെ+സ്പെക്ടർ ബച്ചു മിയ പറഞ്ഞു.
ഇവരെല്ലാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സാനിറ്ററി ഉൽപ്പന്നങ്ങൾ വിൽക്കുന്ന നിരവധി കടകളുണ്ട്. അതിനോട് ചേർന്നുള്ള കെട്ടിടത്തിലാണ് ബിആർഎസി ബാങ്കിന്റെ ഒരു ശാഖ സ്ഥിതി ചെയ്യുന്നത്.സ്ഫോടനത്തിൽ ബാങ്കിന്റെ ചില്ല് ഭിത്തികൾ തകർന്നു, റോഡിന്റെ എതിർവശത്ത് നിന്നിരുന്ന ബസിനും കേടുപാടുകൾ സംഭവിച്ചതായും റിപോർട്ടുകൾ പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ