- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമന്‍, മീന്‍, വ്യാസന്‍, RUK അണ്ണന്‍...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍; ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണി ഫോണില്‍ കാവ്യക്ക് പേര് 'ഡില്‍ കാ'; ദിലീപ് - കാവ്യ ബന്ധം വെളിപ്പെടുത്തിയതാണ് നടിയെ ആക്രമിക്കാന്‍ കാരണം; പ്രോസിക്യൂഷന്‍ വാദങ്ങള്‍ ഇങ്ങനെ
രാമന്‍, മീന്‍, വ്യാസന്‍, RUK അണ്ണന്‍...! കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാന്‍ കാവ്യയുടെ നമ്പറുകള്‍ ദിലീപ് സേവ് ചെയ്തത് പല വ്യാജ പേരുകളില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധിപറയാന്‍ മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്. ദിലീപിനെ ശിക്ഷിക്കുമോ എന്നതാണ് കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ഇതിനിടെ വിചാരണ കോടതിയില്‍ നടന്ന വാദങ്ങളുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. കേസില്‍ ഡിസംബര്‍ 8 നാണ് കേസില്‍ അന്തിമ വിധി പറയുക.
കാവ്യ - ദിലീപ് ബന്ധമാണ് നടിയെ ആക്രമിക്കാന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഈ ബന്ധം മഞ്ജു വാര്യരെ അറിയിച്ചതാണ് നടിയോടുള്ള വൈരാഗ്യത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാവ്യയുമായി ദിലീപിന് ഏറെക്കാലമായി അടുപ്പമുണ്ടായിരുന്നു. മഞ്ജവുമായി ദാമ്പത്യം തുടരുന്ന വേളതില്‍ തന്നെയാിയരുന്നൂ ഈ ബന്ധം തുടര്‍ന്നു പോന്നതും. ഇത് മറയ്ക്കാനായി ദിലീപ് പല വഴികളും തേടി. അതിനായി കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നാണ് പ്രോസിക്യൂഷന്റെ വാദം.
രാമന്‍, മീന്‍, വ്യാസന്‍, RUK അണ്ണന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം ആദ്യ ഭാര്യയായ മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാനാണ് വ്യാജ പേരുകളില്‍ സേവ് ചെയ്തത്. ദിലീപിന്റെ ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ കാവ്യയുടെ നമ്പര്‍ ഡില്‍ കാ എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ചിരുന്നതി ദിലീപ് ആണെന്നും വാദിക്കുന്നു. കാവ്യയും ദിലീപുമായുള്ള ബന്ധം നടി പുറത്ത് പറഞ്ഞതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2012ല്‍ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിഞ്ഞിരുന്നു. ദിലീപിന്റെ ഫോണില്‍ വിവിധ പേരുകളില്‍ വന്ന മെസേജില്‍ സംശയം തോന്നിയതോടെ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ സംയുക്താ വര്‍മയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നടിയെ പോയി കണ്ടതായും പ്രോസിക്യൂഷന്‍ വാദിക്കുന്നു. അതേസമയം, പ്രോസിക്യൂഷന്റെ വാദങ്ങളെ ദിലീപ് കോടതിയില്‍ എതിര്‍ത്തു. നടിയോട് വ്യക്തിവൈരാഗ്യമില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിന് നടിയൊരു കാരണമല്ലെന്നും ദിലീപ് പറയുന്നു.
ക്വട്ടേഷന്‍ നല്‍കിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നുമാണ് പ്രധാന വാദം. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിന് നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിക്കുന്നു. 2017 ഫെബ്രുവരി 17ന് രാത്രി കാക്കനാട് വച്ചാണ് നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍ പ്രതികള്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
2013ല്‍ കൊച്ചിയിലെ ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടന്ന അമ്മ സാംസ്‌കാരിക പരിപാടിയുടെ റിഹേഴ്‌സലിനിടെ നടന്ന കൂടിക്കാഴ്ചയാണ് കേസിലെ നിര്‍ണായകമായകാര്യം. ദിലീപ് ആദ്യം സുനിയെ ബന്ധപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കാവ്യ മാധവന്‍ പൊലീസിന് നല്‍കിയ ആദ്യ മൊഴി പ്രകാരം, അബാദ് റിഹേഴ്‌സല്‍ വേദിയില്‍ വെച്ച് അതിജീവിത ദിലീപിനൊപ്പമുള്ള തന്റെ ഫോട്ടോ എടുത്ത് മഞ്ജുവിന് അയച്ചുകൊടുത്തു എന്നാണ്.
ഇത് ദിലീപിനെ പ്രകോപിപ്പിച്ചു. എന്നാല്‍ വിചാരണ വേളയില്‍ കാവ്യ ഇത് നിഷേധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപ് പ്രകോപിതനാകുന്നതിന് മുന്‍പ്, അതിജീവിത റിഹേഴ്‌സല്‍ ക്യാമ്പില്‍ തന്നോട് മോശം വാക്കുകള്‍ പറയുന്നുണ്ടെന്ന് കാവ്യ സിദ്ദിക്കിനോട് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് സിദ്ദിഖ് അതിജീവിതക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.
ദിലീപ് പെണ്‍കുട്ടിയെ വേദിയില്‍ വെച്ച് പരസ്യമായി ഭീഷണിപ്പെടുത്തിയെന്നും തീകൊളുത്തുമെന്ന പരാമര്‍ശം നടത്തിയെന്നും ഭാമയും സിദ്ദിഖും ആദ്യം പൊലീസിനോട് പറഞ്ഞിരുന്നു. മഞ്ജുവിനോട് തന്റെ ബന്ധം വെളിപ്പെടുത്തിയതില്‍ അതിജീവിതയോട് ദിലീപിന് കടുത്ത ദേഷ്യമുണ്ടെന്ന് ഇരുവരും ആദ്യം സമ്മതിച്ചിരുന്നു. എന്നിരുന്നാലും, കോടതിയില്‍, അത്തരമൊരു കാര്യം കണ്ടതോ കേട്ടതോ അറിയുന്നതോ അവര്‍ നിഷേധിച്ചു.
ദിലീപിന്റെ സുഹൃത്തുക്കളായ നാദിര്‍ഷ, ബൈജു, സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവായ സൂരജ്, ഡ്രൈവര്‍ അപ്പുണ്ണി, ഗാര്‍ഡ് ദാസന്‍ എന്നിവരും കേസില്‍ കൂറു മാറിയിരുന്നു. പള്‍സര്‍ സുനിയെ ദിലീപിനൊപ്പം കണ്ടതായി പോലീസിനോട് ആദ്യം പറഞ്ഞ ഷൈന്‍ എന്ന പ്രൊഡക്ഷന്‍ മാനേജരെയും കൂറുമാറി. നടി ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത്ത് 2013 ല്‍ ഷാര്‍ജയിലും കൊച്ചിയിലും നടന്ന മഴവില്‍ അഴകില്‍ അമ്മ എന്ന പരിപാടിയുടെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്നു.
മാര്‍ച്ച് 26 നും ഏപ്രില്‍ 7 നും ഇടയില്‍ കൊച്ചിയിലെ അബാദ് പ്ലാസ ഹോട്ടലില്‍ വെച്ചാണ് ഇതിന്റെ റിഹേഴ്‌സല്‍ നടന്നത്. പ്രോസിക്യൂഷന്‍ പറയുന്നതനുസരിച്ച്, ദിലീപിന് ഹോട്ടലിലെ 410-ാം നമ്പര്‍ മുറി അനുവദിച്ചു, അവിടെ ഇരയെ ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി അദ്ദേഹം പള്‍സര്‍ സുനിയെ കണ്ടുമുട്ടി. എന്നാല്‍, തന്റെ മുന്‍ പ്രസ്താവന രഞ്ജിത്ത് നിഷേധിച്ചു. റിഹേഴ്സല്‍ സമയത്ത് ദിലീപ് ഹോട്ടലില്‍ താമസിച്ചിരുന്നില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.




