കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിധിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നു. ദിലീപിനെതിരായ ഗൂഢാലോചനാ കേസില്‍ പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൂര്‍ണമായും തള്ളിയ കോടതി മറിച്ച് ദിലീപിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുകയാണ് ചെയ്തത്. ആകാശം ഇടിഞ്ഞ് വീണാലും നീതി നടപ്പാക്കാതിരിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞു കൊണ്ടാണ് പ്രോസിക്യൂഷന്‍ വാദങ്ങളെയെല്ലാം കോടതി തള്ളിയത്. വിചാരണക്കോടതി ജഡ്ജി സ്വാധീനിക്കപ്പെട്ടെന്ന സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വാദം തള്ളിക്കളഞ്ഞാണ് നിരീക്ഷണം.

വിചാരണക്കോടതി ജഡ്ജി സ്വാധീനിക്കപ്പെട്ടു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥരും പക്ഷപാതപരമാണെന്ന് ദിലീപും വാദിച്ചിരുന്നു. ഈ രണ്ട് വാദങ്ങളും ശ്രദ്ധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ല. 1709 പേജുള്ള വിധിപകര്‍പ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരേണ്ടതായുണ്ട്. ബി.സന്ധ്യ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് കോടതിയിലും ദിലീപ് ആവര്‍ത്തിച്ചു. ഡിജിപി ലോകനാഥ് ബെഹ്‌റയുടെ എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ മറുകടന്നാണ് നടന്റെ അറസ്‌റ്റെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം.

ദിലീപിന്റ ഫോണുകളിലെ ചാറ്റു ചെയ്തു എങ്കില്‍ ഫോണുകള്‍ എന്തുകൊണ്ട് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ല എന്ന് കോടതി ചോദിച്ചു വ്യാജ സ്‌ക്രീന്‍ ഷോട്ട് കേസില്‍ എന്ത് കൊണ്ട് ഷോണ്‍ ജോര്‍ജിനെ വിസ്തരിച്ചില്ല എന്നും കോടതി ചോദിച്ചു. ഇരയുടെ മോതിരത്തിന്റെ കാര്യം എന്തുകൊണ്ട് ആദ്യ മൊഴിയില്‍ പറഞ്ഞില്ല എന്നും കോടതി സംശയം ഉന്നയിച്ചു.

കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ വധശിക്ഷയോ ജീവപര്യന്തമോ നല്‍കേണ്ട സാഹചര്യമില്ലെന്ന് വിധിയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസ് വ്യക്തമാക്കി. പ്രതികളുടെ പ്രായം, കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും പരിഗണിക്കുന്നതായും 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായമെന്നും ജഡ്ജി നിരീക്ഷിച്ചു.

പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത പരിഗണിക്കാതിരിക്കാനാവില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികാഘാതവുമുണ്ടാക്കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്- വിധിയില്‍ പറയുന്നു.

ശിക്ഷ വിധിക്കുമ്പോള്‍, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ടെന്നും വിധിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാന്‍ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും അവരില്‍ ഭയവും അപമാനവും നിസഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവര്‍ക്ക് മാനസികാഘാതവും നല്‍കി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവര്‍ ആക്രമിക്കപ്പെട്ടത് എന്നതും, മുന്‍കൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.

എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവര്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസില്‍ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിര്‍ഭയ കേസില്‍ (മുകേഷ് ്. സ്റ്റേറ്റ് ഓഫ് ഡല്‍ഹി) സുപ്രിംകോടതി നടത്തിയ നിരീക്ഷണങ്ങള്‍ ഇവിടെ പ്രസക്തമാണ്. സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതുണ്ട്. മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു.

അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്റെ അറസ്റ്റ്. എന്നാല്‍ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വര്‍ഷവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോണ്‍ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു.

കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ 6 പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവ് വിധിച്ചിരുന്നു. പള്‍സര്‍ സുനിയെ കൂടാതെ, മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞത്.