- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ലോകജനതയ്ക്ക് മുന്നിൽ വീണ്ടും ആശങ്കയായി മഹാമാരി; അജ്ഞാത രോഗത്തെക്കുറിച്ച് സൂചന നൽകി ലോകാരോഗ്യ സംഘടന; രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാൽ 'ഡിസീസ് എക്സ്'?; രോഗകാരി മനുഷ്യനാകാമെന്നും വാദം; മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡബ്ല്യുഎച്ച്ഒ
ജനീവ: കോവിഡ് 19 മഹാമാരി ലോകത്ത് വിതച്ച ഭീതി ഇനിയും വിട്ടകന്നിട്ടില്ല. എ്ന്നാൽ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പ് ലോകജനതയ്ക്ക് മുന്നിൽ വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക പുറത്തുവിട്ടുകൊണ്ടാണ് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എബോള, സാർസ്, സിക തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള 'ഡിസീസ് എക്സ്' (അജ്ഞാത രോഗം) എന്ന പരാമർശം ആശങ്കയുണ്ടാക്കിയിട്ടുണ്ട്. രോഗത്തിന്റെ കാരണം തിരിച്ചറിയാത്തതിനാലാണ് 'ഡിസീസ് എക്സി'ലെ 'എക്സ്' എന്ന ഘടകത്തെ അത്തരത്തിൽ വിശേഷിപ്പിക്കുന്നത്. ലോകാരോഗ്യ സംഘടന 2018 ലാണ് ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്.
കോവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്‌പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോഗത്തിന് ഡിസീസ് എക്‌സ് എന്നാണ് നൽകിയ പേര്. എക്‌സ് എന്നത് ആക്‌സ്മികമായി എന്നതിനെയാണ് സൂചിപ്പിക്കുന്നതെന്നും സംഘടന പറയുന്നു.
ഡിസീസ് എക്‌സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകിയിരുന്നു. ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.
ജന്തുക്കളിൽ നിന്ന് തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവ പോലെ 'സൂനോട്ടിക്' (മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്ക് പകരുന്ന രോഗം) ആയിരിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. 'ഡിസീസ് എക്സ്' വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ബാധിച്ചേക്കാം. രോഗകാരി മനുഷ്യനാകാമെന്നും വാദമുണ്ട്.
മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങൾ.
അടുത്ത വിനാശകാരിയായ മഹാമാരിയുടെ ഉത്ഭവം ഭൂമിയുടെ ശ്വാസകോശമായ ആമസോൺ മഴക്കാടുകളിൽ നിന്നാകാമെന്ന പ്രവചനം ഒരു കൂട്ടം ഗവേഷകർ നടത്തിയിരുന്നു. ആമസോണിന്റെയുള്ളിലെ പ്ലാനൽറ്റീന പോലുള്ള ഗുഹകളിലേക്കാണ് ഇവർ വിരൽ ചൂണ്ടുന്നത്.
1.5 കിലോമീറ്ററിലേറെ ആഴമുള്ള പ്ലാനൽറ്റീനയിൽ ആയിരക്കണക്കിന് വവ്വാലുകൾ ജീവിക്കുന്നുണ്ട്. ഇതുപോലെ നിരവധി ഗുഹകൾ വേറെയും ആമസോണിലുണ്ട്. കൊവിഡിന് കാരണമായ കൊറോണ വൈറസിന് സമാനമായ മറ്റ് വൈറസുകൾ ഇവിടെ നിന്ന് ഉത്ഭവിക്കാനുള്ള സാദ്ധ്യത തള്ളാനാകില്ല.
മനുഷ്യന് അജ്ഞാതമായ നിരവധി വവ്വാൽ സ്പീഷീസുകളുണ്ട്. ഇവ എവിടെ ജീവിക്കുന്നുവെന്നും അജ്ഞാതമാണ്.ലോകത്ത് ഏറ്റവും കൂടുതൽ വവ്വാൽ സ്പീഷീസുകൾ കാണപ്പെടുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ബ്രസീലിന്. കോവിഡ്, സാർസ്, മെർസ്, ഹെൻഡ്ര, നിപ, എബോള, മാർബർഗ് തുടങ്ങി ലോകത്ത് ഭീതി വിതച്ച ചില വൈറസുകളുടെ ഉത്ഭവ കേന്ദ്രം വവ്വാലുകളാണ്.
അതിനാൽ ഇത്തരം വൈറസുകളുടെ ഉത്ഭവം പഠിച്ച് ഭാവിയിൽ മഹാമാരികൾ തടയാനുള്ള ഗവേഷണങ്ങളിലാണ് ശാസ്ത്രജ്ഞർ. ആമസോണിലെ വ്യാപക വനനശീകരണമാണ് ഗവേഷകരിൽ ആശങ്കയുണ്ടാക്കുന്നത്. മൃഗങ്ങളുടെ ആവാസവ്യവസ്ഥയിലേക്ക് മനുഷ്യരുടെ കടന്നുകയറ്റം വ്യാപകമായി. വനത്തിൽ നിന്നുള്ള വൈറസുകൾ മനുഷ്യരിലേക്കെത്താൻ ഇത് കാരണമാകാമെന്നാണ് ഗവേഷകർ പറയുന്നത്.




