- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡികെയുടെ ആരോപണങ്ങൾ കളവോ? എല്ലാ സാധ്യതയും പരിശോധിക്കാൻ ദേവസ്വംമന്ത്രി
ബംഗളൂരു: മൃഗബലി ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് കർണാടകയിലെ കോൺ?ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ. ഏത് ക്ഷേത്രത്തിലാണെന്നോ ഏത് സ്ഥലത്താണ് മൃഗബലി നടന്നതെന്നോ ഇപ്പോൾ പറയാൻ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജരാജേശ്വര ക്ഷേത്രം എന്നല്ല രാജരാജേശ്വരി ക്ഷേത്രം എന്നാണ് താൻ പറഞ്ഞത്. മൃഗബലിയും യാഗവും നടന്നു എന്നതിൽ ഉറച്ച് നിൽക്കുന്നു. ആരോപണം കേരളം തള്ളിയിരുന്നു.
കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ ഉന്നയിച്ചത് പോലെ മൃഗബലി നടന്നിട്ടില്ലെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ വിശദീകരിച്ചിട്ടുണ്ട്. ഡി.കെ.ശിവകുമാർ ഉന്നയിച്ചത് വലിയ ആരോപണമാണ്. രാജ രാജേശ്വര ക്ഷേത്ര ഭാരവാഹികളുമായി സംസാരിച്ചുവെന്നും ക്ഷേത്രത്തിലോ പരിസരത്തോ അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോർട്ടെന്നും മന്ത്രി പറഞ്ഞു. ആരോപിക്കുന്നതുപോലൊരു സംഭവം വേറെ എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. അതിനിടെ ശിവകുമാറിന്റെ വെളിപ്പെടുത്തലിനെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും തള്ളി. രാജരാജേശ്വര ക്ഷേത്രത്തിൽ അത് നടക്കില്ല. എന്നാൽ ആരോപണം പരിശോധിക്കണെന്ന് ചെന്നിത്തല പറഞ്ഞു.
അതിനിടെ ഒരു ക്ഷേത്രവിശ്വാസിയുടെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് ശിവകുമാർ പറയുന്നു. കേരളം ദൈവത്തിന്റെ സ്വന്തം നാടാണ്. അവിടത്തെ വിശ്വാസികൾക്ക് എതിരെ ഒന്നും താൻ പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും അറിയാം. ഇപ്പോൾ ഒന്നും പറയില്ല. ബാക്കി ഒന്നും ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും ഡികെ കൂട്ടിച്ചേർത്തു. കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഡി കെ ശിവകുമാറിന്റെ ആരോപണം. എന്നാൽ ക്ഷേത്രത്തിന്റെ പേരിൽ കൂടുതൽ വ്യക്തത വരുത്തുകായണ് ശിവകുമാർ ഇപ്പോൾ. രാജരാജേശ്വരം അല്ലെന്നും രാജരാജേശ്വരിയാണെന്നും ശിവകുമാർ പറയുന്നു.
ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു. കർണാടകയിൽ വരാനിരിക്കുന്ന എംഎൽസി തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിന്റെ അവസാനമാണ് തീർത്തും അനൗദ്യോഗികമായും തമാശ മട്ടിലും ഡി കെ ശിവകുമാർ ഇത്തരമൊരു പരാമർശം നടത്തുന്നത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം.
കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയ നേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്. അതിനിടെ ശിവകുമാർ നടത്തിയ മൃ?ഗബലി ആരോപണത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് രംഗത്ത് വന്നു.
ഡികെ പറഞ്ഞത് പരിശോധിക്കപ്പെടേണ്ടതാണെന്ന് കൊടിക്കുന്നിൽ പറഞ്ഞു. ആധികാരികതയില്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നെങ്കിൽ അത് സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും കൊടിക്കുന്നിൽ പറഞ്ഞു.