- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചികിൽസയ്ക്കിടെ വനിതാ ഡോക്ടറെ കുത്തി കൊന്ന് അദ്ധ്യാപകനായ മദ്യപാനി; കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രതി കൊലപ്പെടുത്തിയത് ഹൗസ് സർജനായ വന്ദനാ ദാസിനെ; പൊലീസ് സുരക്ഷയിൽ എത്തിയ പ്രതി ഡോക്ടറെ കുത്തിയത് ആശുപത്രിയിലെ കത്രിക ഉപയോഗിച്ച്; കോട്ടയത്തുകാരിയുടെ മരണത്തിൽ ഞെട്ടി കേരളം
കൊല്ലം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ അതിക്രമത്തിൽ ഡോക്ടർ വന്ദനാ ദാസ് കൊല്ലപ്പെട്ടു. ഡോക്ടറും പൊലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേരെ യുവാവ് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പൂയപ്പള്ളി സ്വദേശി സന്ദീപാണ് ആക്രമണം നടത്തിയത്. കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. പുറകിലും നെഞ്ചിലും കുത്തേറ്റ് സാരമായി പരിക്കേറ്റ വനിതാ ഡോക്ടർ വന്ദന ഒൻപത് മണിയോടെയാണ് മരിച്ചത്.
ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലർച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം. നെടുമ്പന യുപി സ്‌കൂളിലെ അദ്ധ്യാപകനാണ്. ഡീ അഡിക്ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയിൽ കാലിനു മുറിവേറ്റിരുന്നു. ഈ പ്രതിയാണ് ഡോക്ടറെ കൊന്നത്. ഡോക്ടർ വന്ദനാ ദാസിന് 23 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ്.
പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവമുണ്ടായത്. ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രകോപനമൊന്നുമില്ലാതെയാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം. വീട്ടിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് ആശുപത്രിയിൽ കൊണ്ടു വന്നത്. വീട്ടിലെ ബഹളത്തെ തുടർന്ന് ബന്ധുക്കൾ പൂയപ്പള്ളി പൊലീസിനെ അറിയിച്ചു. പൊലീസുകാരുമായാണ് ബന്ധുക്കൾ കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചത്.
നാലരമണിയോടെയാണ് ആശുപത്രിയിൽ പ്രശ്നം തുടങ്ങിയത്. അപ്രതീക്ഷിതമായാണ് അപകടമുണ്ടായത്. ആദ്യം പൊലീസുകാരെ ഇടിച്ചു വീഴ്‌ത്തി. പിന്നീട് കത്രിക കൈക്കലാക്കി ആക്രമണം നടത്തി. ഹോം ഗാർഡിനെ ആദ്യം കുത്തി. പിന്നീട് ഓടിയെത്തിയ എസ് ഐയേയും ആക്രമിച്ചു. എയ്ഡ് പോസ്റ്റിലെ പൊലീസുകാരൻ ഓടിയെത്തിയപ്പോൾ ആയാളേയും ആക്രമിച്ചു. ഇതോടെ അവിടെ ഉണ്ടായിരുന്നവർ അക്രമി ഉണ്ടായിരുന്ന മുറി പുറത്ത് നിന്ന് പൂട്ടി. എന്നാൽ ഹൗസ് സർജനായ ഡോക്ടർ അകത്തായി. ഈ ഡോക്ടറെയാണ് ഇയാൾ ആക്രമിച്ചത്. മറ്റൊരു ഡോക്ടറും മുറിക്കുള്ളിൽ ഉണ്ടായിരുന്നു.
ഡോക്ടറെ കീഴ്പ്പെടുത്തി തറയിൽ കിടത്ത് ആദ്യം ദേഹത്ത് കുത്തി. ഇതുകൊണ്ട് ഒരാൾ ഡോക്ടറെ രക്ഷിക്കാനായി എത്തി. അക്രമിയെ കാലിൽ പിടിച്ച് വലിച്ചു. ഇതിന് ശേഷവും ഡോക്ടറുടെ നെഞ്ചിൽ അടക്കം ഇയാൾ കുത്തി. പിന്നീട് ഡോക്ടറേയും എടുത്തു കൊണ്ട് ഓടി. അഞ്ചോളം കുത്തുകൾ കൊണ്ടു. ഇതാണ് വന്ദനയുടെ ജീവൻ എടുത്തത്.
മുറിക്കുള്ളിൽ കുടുങ്ങിയ ഡോക്ടർമാരെ സന്ദീപ് പ്രതികാരത്തോടെ ആക്രമിക്കുകയായിരുന്നു. പിന്നീട് കൂടുതൽ പൊലീസ് എത്തി കതക് തുറന്നു. അപ്പോൾ പ്രതി കത്രിക വലിച്ചെറിഞ്ഞു. ഇയാളെ പൊലീസ് കീഴടക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ