- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
14 വർഷ ശേഷം മകളുടെ സാന്നിധ്യത്തിൽ വീണ്ടും വിവാഹിതരായി
ആലപ്പുഴ: ഒരിക്കൽ നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ പരസ്പ്പരം വേർപിരിഞ്ഞു പോയവർ 14 വർഷങ്ങൾക്ക് ശേഷം മകൾക്ക് വേണ്ടി ഒരുമിച്ചു. ഒരിക്കൽ കോടതിയിൽ അവസാനിച്ച ബന്ധമാണ് കോടതി തന്നെ പരസ്പ്പരം വിളക്കിചേർത്തത്. വേർപിരിഞ്ഞ അതെ കുടുംബക്കോടതി വരാന്തയിൽ അഭിഭാഷകരുടെ സാന്നിധ്യത്തിൽ അവർ വീണ്ടും വിവിഹാതിരായി. ഇവരുടെ ഒത്തുചേരലിനു നിമിത്തമായത് മകളുടെ സുരക്ഷിതമായ ഭാവിയെന്ന ചിന്തയും.
ആലപ്പുഴയിലാണ് ഈ അത്യപൂർവ്വ കൂടിച്ചേരൽ നടന്നത്. ആലപ്പുഴ കളർകോട് സ്വദേശിയും തിരുവനന്തപുരം മെഡിക്കൽകോളേജ് സൂപ്രണ്ട് ഓഫീസിലെ ഓഫീസ് അസിസ്റ്റന്റുമായിരുന്ന സുബ്രഹ്മണ്യനും (58) കുതിരപ്പന്തി രാധാ നിവാസിൽ കൃഷ്ണകുമാരിയും (49) ആണ് വീണ്ടും കുടുംബ ജീവിതത്തിലേക്കു പ്രവേശിച്ചത്.
വിവാഹത്തിന് സാക്ഷിയായി മകൾ അഹല്യ എസ്. നായരും ഉണ്ടായിരുന്നു. അഹല്യ പത്താം ക്ലാസിൽ മികച്ച വിജയംനേടി ഉപരിപഠനത്തിനുള്ള ഒരുക്കത്തിലാണ്. ഇതിനിടെയാണ് മകളുടെ ഭാവി ഭദ്രമാക്കാൻ വേണ്ടി കൂടി ഇരുവരും ഒരുമിച്ചത്. ഒരിക്കൽ നിസ്സാര പ്രശ്‌നങ്ങളുടെ പേരിൽ അകന്നു പോയവർ ഇന്ന് വീണ്ടും പരസ്പ്പരം അറിഞ്ഞു കൊണ്ട് മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ്.
2006 ഓഗസ്റ്റ് 31-നായിരുന്നു സുബ്രഹ്മണ്യന്റെയും കൃഷ്ണകുമാരിയുടെയും വിവാഹം. നിസ്സാരപ്രശ്‌നത്തിന്റെ പേരിൽ വഴക്കിട്ട് അകന്ന ഇവരുടെ കേസ് കോടതിയിലെത്തി. 2010 മാർച്ച് 29-നു നിയമപരമായി വേർപിരിഞ്ഞു. മകളുടെ ചെലവിനായി ജീവനാംശം ആവശ്യപ്പെട്ട് 2020ൽ കൃഷ്ണകുമാരി ആലപ്പുഴ കുടുംബ കോടതിയിൽ ഹർജി നൽകി. പ്രതിമാസം 2000രൂപ വീതം നൽകാനായിരുന്നു വിധി. ഇതിനെതിരെ സുബ്രഹ്മണ്യൻ നൽകിയ അപ്പീൽ തള്ളിയ ഹൈക്കോടതി, പ്രശ്നം രമ്യമായി പരിഹരിക്കാൻ നിർദ്ദേശിച്ചതാണ് വഴിത്തിരിവായത്.
ഇരുവരും പുനർവിവാഹിതരായിട്ടില്ലാത്തതിനാൽ കുട്ടിയുടെ സംരക്ഷണം കണക്കിലെടുത്ത് ഒരുമിച്ച് താമസിക്കാനുള്ള നിർദ്ദേശം കോടതി മുന്നോട്ടുവച്ചു. ഇരു കക്ഷികളും അഭിഭാഷകരും ഇത് അംഗീകരിച്ചതോടെ പുനർവിവാഹം രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കളർകോട്ടെ വാടക വീട്ടിലാകും തിങ്കളാഴ്ച് മുതൽ കുടംബത്തിന്റെ താമസം. സുബ്രഹ്മണ്യനു വേണ്ടി അഭിഭാഷകരായ ആർ.രാജേന്ദ്രപ്രസാദ്, എസ്.വിമി, ജി.സുനിത എന്നിവരും, കൃഷ്ണകുമാരിക്കു വേണ്ടി അഡ്വ.സൂരജ്.ആർ മൈനാഗപ്പള്ളിയും ഹാജരായി.