- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എരഞ്ഞോളിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്; മോട്ടോര്‍ വാഹന വകുപ്പ് പിഴയിടാക്കിയത് 5000 രൂപ; ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കേസെടുത്ത് കതിരൂരും; ആംബുലന്‍സിന്റെ സൈറന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്വമല്ലെന്നുമുളള കുറ്റസമ്മതം വിചിത്ര ന്യായം; അയാളുടെ കണ്ണില്‍ എന്തായിരുന്നു?
കണ്ണൂര്‍: എരഞ്ഞോളിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടര്‍ രാഹുല്‍ രാജ്. മോട്ടോര്‍ വാഹന വകുപ്പ് ഇയാളില്‍നിന്ന് 5000 രൂപ പിഴ ഈടാക്കി. ആംബുലന്‍സ് ഡ്രൈവറുടെ പരാതിയില്‍ കതിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാര്‍ ആംബുലന്‍സിന്റെ വഴി തടഞ്ഞതിനെതുടര്‍ന്ന് രോഗി മരിച്ചിരുന്നു.
മട്ടന്നൂര്‍ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. കൊലക്കുറ്റം ചുമത്തേണ്ട വീഴ്ചയാണ് ഡോക്ടറുടേത്. ആംബുലന്‍സിന്റെ പ്രസക്തി ഏറ്റവും നന്നായി അറിയാവുന്നവരാണ് ഡോക്ടര്‍മാര്‍. ഇത്തരത്തിലൊരാളാണ് ആംബുലന്‍സിന്റെ വഴി മുടക്കിയതെന്നത് ഞെട്ടിക്കുന്നതായി. അതിനിടെ ഡോക്ടര്‍ക്കെതിരെ നിസ്സാര വകുപ്പുകളില്‍ കേസെടുക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദവുമുണ്ടെന്നാണ് സൂചന.
എരഞ്ഞോളി നായനാര്‍ റോഡില്‍ വ്യാഴാഴ്ചയാണ് സംഭവം. ഹൃദ്രോഗത്തെ തുടര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന റുക്കിയയെ നില ഗുരുതരമായതോടെ തലശേരിയിലെ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോവുകയായിരുന്നു. ഇതിനിടെ പല തവണ ഹോണ്‍ മുഴക്കിയെങ്കിലും മുന്നില്‍ പോയ കാര്‍ ആംബുലന്‍സിന് വഴി നല്‍കിയില്ല. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും റുക്കിയയുടെ ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണ് മരണകാരണമെന്നാണ് ആരോപണം. അതേസമയം ആംബുലന്‍സിന്റെ സൈറന്‍ താന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണം.
ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിന് കാര്‍ യാത്രക്കാരന്‍ വഴികൊടുത്തില്ലെന്ന് പരാതി. മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന റുഖിയക്ക് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് അടിയന്തരമായി തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയത്. എരഞ്ഞോളിയിലെത്തിയപ്പോള്‍ മുന്നിലുണ്ടായിരുന്ന കാര്‍ വഴി നല്‍കാതെ പോകുകയായിരുന്നു. മൂന്നുതവണ ആംബുലന്‍സ് കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതും അനുവദിക്കാത്ത തരത്തില്‍ കാറോടിക്കുന്നതും ദൃശ്യത്തില്‍ കാണാം. ആശുപത്രിയിലെത്തിച്ച് അല്പസമയത്തിനകം റുഖിയ മരിച്ചു. അതായത് കാറിനെ ആംബുലന്‍സ് മറികടക്കാനുള്ള ശ്രമവും മിററിലൂടെ ഡോക്ടര്‍ കണ്ടിട്ടുണ്ട്. എന്നിട്ടും വഴി മാറിയില്ല. ഗുരുതര അനാസ്ഥയായിരുന്നു ഇത്.
അതുകൊണ്ട് തന്നെ ആംബുലന്‍സിന്റെ സൈറന്‍ താന്‍ കേട്ടില്ലെന്നും മാര്‍ഗതടസം സൃഷ്ടിച്ചത് ബോധപൂര്‍വമല്ലെന്നുമാണ് ഡോക്ടറുടെ വിശദീകരണ തൃപ്തികരമല്ല. ഇയാള്‍ക്ക് കണ്ണുണ്ടെങ്കില്‍ എല്ലാം കാണാമായിരുന്നുവെന്നതാണ് വസ്തുത. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ശരത് നെല്ലൂന്നി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റിനും കതിരൂര്‍ പോലീസിലും പരാതി നല്‍കിയിരുന്നു.
വാഹനം ഓടിച്ചയാള്‍ക്ക് പിഴ ചുമത്തിയതായും ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായും തലശ്ശേരി ജോയിന്റ് ആര്‍.ടി.ഒ. അറിയിച്ചിരുന്നു. അത് അനുസരിച്ചാണ് പഴ ഈടാക്കിയത്. ഇനി പോലീസ് എന്ത് നടപടി എടുക്കുമെന്നതാണ് നിര്‍ണ്ണായകം. പിഴ നല്‍കിയെന്ന വാദം അംഗീകരിച്ച് പോലീസ് കേസ് ഒതുക്കാനാണ് ശ്രമം.