പത്തനംതിട്ട: നഗരത്തിൽ തെരുവുനായയുടെ വ്യാപക ആക്രമണം. ബിഗ് ബോസ് മത്സരാർഥിയും നടനുമായ ഡോ. രജിത്കുമാർ അടക്കം മൂന്നു പേർക്ക് നായയുടെ കടിയേറ്റു. നഗരത്തിലെ അയ്യപ്പക്ഷേത്രത്തിന് സമീപം വച്ചാണ് ഡോ: രജിത് കുമാറിനെ നായ ആക്രമിച്ചത്. മുരുകൻ എന്നയാളെ കണ്ണങ്കര ജങ്ഷനിൽ വച്ച് നായ കടിച്ചു. ഇരു സംഭവങ്ങളിലും ആക്രമണം നടത്തിയത് ഒരേ നായ തന്നെ ആണെന്ന് കരുതുന്നു. ഇരുവരേയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാലപ്പുഴയിൽ നായയുടെ കടിയേറ്റ ആളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

മൂന്നു കുത്തിവയ്പ് കൂടി ഇനി എടുക്കേണ്ടി വരുമെന്ന രജിത്ത് കുമാർ പറഞ്ഞു. ഇതിനൊക്കെ ആരോട് പരാതിപ്പെടാനാണ് എന്ന് അദ്ദേഹം ചോദിച്ചോ? എവിടെ ചെന്ന് പരാതി പറയണം. പട്ടിയോട് പറഞ്ഞാൽ മതിയോ കടിക്കരുതെന്ന്. സാമൂഹിക പ്രവർത്തകർ എവിടെ മെമ്പർമാർ എവിടെ? ആരും പ്രതികരിക്കാനില്ല. പട്ടികൾ ഓടി നടന്ന് കേരളം മുഴുവൻ നടക്കുകയാണ്. രാവിലെ നടക്കാൻ ഇറങ്ങാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.