- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാരിപ്പള്ളിയിലെ സര്‍ജന്റെ പീഡനം പുറം ലോകത്ത് എത്തിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരം; ഡോ സെര്‍ബിന്‍ മുഹമ്മദിനെ അഴിക്കുള്ളില്‍ അടയ്ക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ചത് മന്ത്രി വീണാ ജോര്‍ജിന്റെ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് തന്നെ; സസ്പെന്റ് ചെയ്തിട്ടും പരാതി പോലീസില്‍ നല്‍കാത്ത കരുതല്‍! ഇതും കേരള ആരോഗ്യ മോഡല്‍!
കൊല്ലം : വനിതാ ഹൗസ് സര്‍ജനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. സെര്‍ബിന്‍ മുഹമ്മദിനായി പോലീസ് അന്വേഷണം ഊര്‍ജിതം. സെര്‍ബിന്റെ ഉള്ളൂരിലെ വീട്ടിലും ബന്ധുവീടുകളിലും പാരിപ്പള്ളി പോലീസ് പരിശോധന നടത്തിയിരുന്നു. പാസ്‌പോര്‍ട്ടിന്റെ കാലാവധി ഒരുമാസം മുന്‍പ് അവസാനിച്ചിരുന്നു. അതുകൊണ്ടുതന്നെ വ്യാജ പാസ്‌പോര്‍ട്ടില്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത പോലീസ് കാണുന്നുണ്ട്. അതിനാല്‍ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ചിത്രം സഹിതം അറിയിപ്പ് നല്‍കിയിട്ടുണ്ട്. പാരിപ്പള്ളി എസ്.എച്ച്.ഒ.യുടെ നേതൃത്വത്തില്‍ വരുംദിവസങ്ങളില്‍ ആശുപത്രി ജീവനക്കാരുടെ മൊഴിയെടുക്കും.
ഒക്ടോബര്‍ 24-ന് വൈകീട്ട് മദ്യം നല്‍കിയശേഷം ഡ്യൂട്ടി റൂമില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് വനിതാ ഹൗസ് സര്‍ജന്റെ പരാതി. മെഡിക്കല്‍ കോളേജ് അധികൃതര്‍ ആഭ്യന്തര അന്വേഷണം നടത്തി മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രത്യേക അന്വേഷണം നടത്തി സെര്‍ബിന്‍ മുഹമ്മദിനെ സസ്‌പെന്‍ഡ് ചെയ്തു. എന്നിട്ടും പരാതി പോലീസിന് കൈമാറിയില്ല. ഡോക്ടറെ രക്ഷിക്കാനായിരുന്നു നീക്കം. ഇതിനിടെ ഡോക്ടറുടെ സസ്‌പെന്‍ഷനുശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകത്ത് എത്തിയത്.
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ മുന്നിലെത്തിയിട്ടും വിഷയം പോലീസില്‍ എത്തിയില്ലെന്നത് ഗൗരവമുള്ള കാര്യമാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നാണക്കേടാണ് ഈ സംഭവം. ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി അടക്കം രംഗത്തു വന്നിരുന്നു. അവിടേയും പ്രതിയായ ഡോക്ടറെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നു. ഇവിടെ പീഡനക്കേസിലെ പ്രതിയായ ഡോക്ടറേയും ജയിലിലടയ്ക്കാതിരിക്കാനുള്ള കരുതല്‍ ഉണ്ടായി എന്നത് ഞെട്ടിക്കുന്ന സംഭവമാണ്. പരാതി പോലീസില്‍ എത്താത്ത സംഭവത്തിലും അന്വേഷണം അനിവാര്യതയായി മാറുകയാണ്.
മദ്യലഹരിയിലാണ് സെര്‍ബിന്‍ മുഹമ്മദിന്റെ പീഡനശ്രമമെന്നും പരാതിക്കാരി മൊഴിയില്‍ പറയുന്നു. കേസെടുത്തതിന് പിന്നാലെ ഡോക്ടര്‍ ഒളിവില്‍ പോയതായി പാരിപ്പള്ളി പൊലീസ് അറിയിച്ചു. പീഡനാരോപണത്തിന് വിധേയനായ ഡോക്ടര്‍ മദ്യപിച്ച ശേഷമാണോ ഡ്യൂട്ടിക്ക് എത്തിയിരുന്നത് എന്നും പരിശോധിക്കുന്നുണ്ട്. ബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ബംഗാള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊല്‍ക്കത്ത ഹൈക്കോടതി അടക്കം രംഗത്തു വന്നിരുന്നു. അത്യാഹിത വിഭാഗത്തില്‍ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരു ജൂനിയര്‍ ഡോക്ടറാണ് കൊല്ലപ്പെട്ടത്. 31കാരിയായ പിജി ഡോക്ടറെ ക്രൂരമായി ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിയെ രക്ഷിക്കാന്‍ നടന്ന ശ്രമങ്ങളാണ് രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായത്.
അന്ന് കേരളത്തിലെ ഡോക്ടര്‍മാരും പ്രതിഷേധത്തില്‍ അണി നിരന്നു. സമാനമായാണ് രാത്രിയില്‍ കൊല്ലത്തെ ആശുപത്രിയില്‍ പീഡന ശ്രമം ഡോക്ടര്‍ നടത്തുന്നത്. പക്ഷേ കേരളത്തിലെ ഡോക്ടര്‍മാരുടെ സംഘടനകള്‍ പോലും വിഷയം ഏറ്റെടുത്തില്ല. എന്തിലും അഭിപ്രായം പറയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചില്ല. ഈ നിശബ്ദത മുതലെടുത്താണ് ആ ഡോക്ടര്‍ ഒളിവില്‍ പോയത്. വിദേശത്തേക്ക് ഡോക്ടര്‍ കടന്നുവെന്ന സൂചനകളുമുണ്ട്.