- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളക്ടറേറ്റ് കവാടത്തിലെ ബാരിക്കേഡിന് മുന്നില്‍ കയറി പ്രതിഷേധം; ജ ലപീരേങ്കി പ്രയോഗത്തേയും മുന്നില്‍ നിന്നും ചോദ്യം ചെയ്ത വനിതാ നേതാവ്; കണ്ണൂരിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനെ ശ്രദ്ധേയമാക്കി വനിതാ പ്രതിരോധം; ഡോ ഷമാ മുഹമ്മദും കൂട്ടരും സിവില്‍ സ്റ്റേഷനെ സ്തംഭിപ്പിച്ചോള്‍
കണ്ണൂര്‍ : കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ മുന്‍ നിര പോരാളിയായി ഡോ ഷമാ മുഹമ്മദ്. പ്രതിഷേധത്തിനിടെ വ്യാപക സംഘര്‍ഷം ഉണ്ടായി. പൊലിസ് ബാരിക്കേഡ് തകര്‍ത്ത് കലക്ടറേറ്റ് വളപ്പിലെക്ക് ചാടിക്കയറാനും ജലപീരങ്കിക്കും പൊലിസ് വാഹനത്തിനുമെതിരെ പാഞ്ഞടുക്കുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതൊന്നും വകവയ്ക്കാതെ ഷമാ സമര മുന്നണിയില്‍ തന്നെ നിന്നു.
ഇതേ തുടര്‍ന്ന് പൊലിസും പ്രവര്ആരും തമ്മില്‍ കൈയ്യാങ്കളിയും വാക്കേറ്റവും നടന്നു. ഒന്നര മണിക്കൂറോളം കണ്ണൂര്‍ നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സമരമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രകോപിതരായ പ്രവര്‍ത്തകര്‍ റോഡിലെ ഡിവൈഡര്‍ തകര്‍ത്തു. റോഡില്‍ കുത്തിയിരുന്ന് ഗതാഗതം മുടക്കി. കെ.എസ്.യു സംസ്ഥാന ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റു ചെയ്തു കൊണ്ടു പോയ പൊലിസ് വാഹനം തടഞ്ഞു. ജൂബിലി ചാക്കോവിന്റെ നേതൃത്വത്തിലുള്ള വനിതാപ്രവര്ത്തകരാണ് വാഹനം തടഞ്ഞത്
ഇന്ന് രാവിലെ പതിനൊന്നരയോടെ ഡിസിസി ഓഫീസ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. തുടര്‍ന്ന് ഡി.സി.സി പ്രസിഡന്റ് മാര്ട്ടിന് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന് എം.പിയുടെ
ഉദ്ഘാടന പ്രസംഗത്തിന് ശേഷം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മുകളില്‍ കയറി പ്രതിഷേധിച്ചു. ഷമയും ബാരിക്കേഡിന് മുന്നില്‍ കയറി. പിന്നാലെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കസ്റ്റഡിയില്‍ എടുക്കാനുള്ള പൊലീസ് ശ്രമം പ്രവര്‍ത്തകര്‍ പ്രതിരോധിച്ചു.
ഇതേ തുടര്‍ന്ന്പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കി പ്രയോഗത്തില്‍ വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ റോഡില്‍ തെറിച്ച് വീണു. ജലപീരങ്കി പ്രയോഗത്തിന് എതിരെ കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് വാഹനത്തിന് മുന്നില്‍ നിന്ന് പ്രതിഷേധിച്ചു. കലക്ടറേറ്റ് കവാടത്തിന് മുന്പിലെ ബാരിക്കേഡിന് മുകളിലും ഷമ കയറിയിരുന്നു. ഷമയ്ക്കൊപ്പം മറ്റ് വനിതാ നേതാക്കളും പോലീസിനെ പ്രതിസന്ധിയിലാക്കും വിധം സമര മുന്നണിയില്‍ അണിനിരന്നു.
ജില്ല പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോയും, ടി സി പ്രിയയും കലക്ടറേറ്റ് മതിലിന് മുകളില്‍ കയറി പ്രതിഷേധിച്ചു.പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്ത് കൊണ്ടുപോവുകയായിരുന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പൊലീസ് വാഹനം തടഞ്ഞ് വെച്ചു. തുടര്‍ന്ന് നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സമരത്തിന് ഡി.സി.സി ഭാരവാഹികളായ വി.പി അബ്ദുല്‍ റഷീദ്, രാജീവന് എളയാവൂര്, കെ.സി മുഹമ്മദ് ഫൈസല്‍ , കെ.പി സാജു , സി.ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്