മേരിലാൻഡ്: ബാൾട്ടിമോറിലെ ലോക പ്രശ്തമായ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി ഡോക്ടർ ശ്യാം സുന്ദർ കൊട്ടിലിൽ നിയമിതനാകുന്നത് മലയാളിക്ക് ആകെ അഭിമാനം. ഈ നിയമനം കേരളത്തിന് കൂടുതൽ ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സർക്കാർ. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന മലയാളിയായ ആരോഗ്യ ഗവേഷകനാണ് ഡോ ശ്യം.

ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപക ഡയറക്ടറായ റോബർട് സി ഗാലോ യുടെ ഒഴിവിലാണ് മലയാളിയായ ഡോക്ടർ ശ്യാം കൊട്ടിലിൽ നിയമിതനായത്. 1996 ൽ സ്ഥാപിതമായ ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഡോക്ടർ റോബർട് സി ഗാലോ യുടെ ടീമാണ് എയ്ഡ്സ് കാരണമായാ എച്ച് ഐ വി വൈറസ് കണ്ടുപിടിച്ചത്. അത്രയും പ്രമുഖനായ ഗവേഷകന്റെ സ്ഥാനത്തേക്കാണ് മലയാളിയുടെ കടന്നു വരവ്. ഒരാഴ്ച മുമ്പായിരുന്നു ശ്യാമിനെ സുപ്രധാന പദവിയിലേക്ക് നിയോഗിച്ചത്.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി (ഐഎച്ച്വി) ആദരിച്ചിരുന്നു. 1996-ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. നിപ്പ പ്രതിരോധത്തിനു കേരളം സ്വീകരിച്ച ബഹുമുഖമായ നടപടികൾ വിശകലനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചത്. ഹ്യൂമൻ വൈറോളജിയിൽ ലോക പ്രശസ്തരായ ശാസ്ത്രജ്ഞരുടെ പ്രവർത്തനകേന്ദ്രമാണ് ബാൾടിമോർ ഐഎച്ച്വി. ഈ സ്ഥാപനത്തെയാണ് ഇപ്പോൾ മലയാളി നയിക്കുന്നത്.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് എം ബി ബി എസ് പൂർത്തിയാക്കിയ ഡോ. ശ്യാം റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് റെസിഡൻസി തീർത്തിനു ശേഷം അമേരിക്കയിൽ ഇന്‌ഫെക്ഷ്യസ് ഡിസീസ് ഹെഡ് ആയ ഡോക്ടർ ആന്റണി ഫൗച്ചിയുടെ കീഴിലാണ് ഫെല്ലോഷിപ്പ് ചെയ്തത്. ഡോക്ടർ ശ്യാം അമേരിക്കയിലെ ഹെപ്പിറ്റൈറ്റിസ്സ് സി -ട്രീറ്റ്‌മെന്റ് ഗൈഡൻസ് ടീമിലെ ഫൗണ്ടർ മെമ്പറാണ്, കൂടാതെ പല രാജ്യങ്ങളിലും വൈറസ് പഠനത്തിന് ഗൈഡൻസ് കൊടുക്കുന്ന ഡോക്ടർ കൂടിയാണ്.

കേരളത്തിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഡോക്ടർ ശ്യാം കൊട്ടിലിൽ മാർഗ നിർദ്ദേശങ്ങൾ നൽകി സഹായിച്ചിരുന്നു..തിരുവനന്തപുരത്തെ തോന്നക്കലിൽ കേരളം 2019ൽ ആരംഭിച്ച 27000 സ്‌ക്വർ ഫീറ്റിൽ ഇൻഫ്രാസ്ട്രക്ചറോടെ ആരംഭിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (ഐഎവി) എല്ലാ പ്രചോദനവും സാങ്കേതികസഹായവും കേരള സർക്കാരിനു ഡോക്ടർ എം വി പിള്ളക്കൊപ്പം ഡോ. ശ്യാം സുന്ദർ നൽകിയിരുന്നു , ഇപ്പോൾ തിരുവനന്തപുരത്തെ ഐഎവിയിൽ ജനറൽ വൈറോളജി,വൈറൽ വാക്സിൻ,ആന്റി വൈറൽ ഡ്രഗ് റി സർച് , വൈറൽ ആപ്ലിക്കേഷൻ അങ്ങനെ നിരവധി ശാഖകൾ തുടങ്ങി കഴിഞ്ഞു.

തൃശ്ശൂർ മാരാർ റോഡിലുള്ള കൊട്ടിലിൽ കുടുംബാംഗമായ ഡോ. ശ്യാം മണ്ണുത്തി വെറ്ററിനറി കോളേജിലെ വൈസ് പ്രിൻസിപ്പലും ന്യൂട്രീഷൻ വിഭാഗം മേധാവിയുമായിരുന്ന പരേതനായ ഡോ. ചന്ദ്രമേനോന്റെയും എസ്.ബി.ഐ. ഉദ്യോഗസ്ഥയായിരുന്ന പരേതയായ രാധയുടെയും മകനാണ്. ഭാര്യ: ഡോ. കരോൾ കോർട്ടസ് (വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ബാൾട്ടിമോർ). മകൾ: സീത.