- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
കണ്ണൂർ: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ വധക്കേസിൽ വിചാരണരംഗങ്ങളിൽ അണപൊട്ടിയൊഴുകിയ വൈകാരിക നിമിഷങ്ങളിൽ കോടതി മുറി പോലും ശോകമൂകമായി. വിഷ്ണുപ്രിയയെ കൊല്ലപ്പെട്ട നിലയിൽ കണ്ട രംഗം വിവരിച്ചപ്പോൾ സഹോദരി വിജിനയുടെ കണ്ഠമിടറി, കണ്ണൂകൾ നിറഞ്ഞു. നിമിഷങ്ങളോളം, കോടതിയിലും മൂകത തളംകെട്ടിനിന്നു.
വിഷ്ണുപ്രിയ കൊലക്കേസിൽ നടന്ന വിചാരണ വേളയിലാണ് സഹോദരിയുടെ വികാരനിർഭരമായ മൊഴി നൽകലിന് അഡീഷനൽ ജില്ലാസെഷൻസ് കോടതി സാക്ഷിയായത്. അമ്മുവിനെ ഒരു തവണത മാത്രമേ നോക്കിയുള്ളൂ. പിന്നെയതിനു കഴിഞ്ഞില്ലെന്നും വിജിന പറഞ്ഞു. അമ്മുവെന്നാണ് വിഷ്ണു പ്രിയയെ വീട്ടിൽ കുടുംബാംഗങ്ങൾ വിളിച്ചിരുന്നത്.
ശ്യാംജിത്തുമായുള്ള അമ്മുവിന്റെ സൗഹൃദം അറിയാമായിരുന്നു. അമ്മുവിന്റെ മൊബൈലിൽ പ്രതി ശ്യാംജിത്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്.താൻ തറവാട്ടുവീട്ടിലേക്ക് പോകുമ്പോൾ അവളെ കൂടെ വിളിച്ചിരുന്നു. കുളിച്ചിട്ട് വരാമെന്ന് അവൾ പറഞ്ഞു. ആ സമയത്ത് അമ്മു ഫോൺ ചെയ്യുകയായിരുന്നുവെന്നാണ് സഹോദരി മൊഴി നൽകിയത്. വിഷ്ണുപ്രിയയുടെ ബന്ധുവായ ശ്രുതിയെന്ന സാക്ഷിയെയും കോടതി വിസ്തരിച്ചു.
കൊല നടന്ന ദിവസം പതിനൊന്നരയ്ക്ക് വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ഫാനിന്റെ ശബ്ദംകേട്ടു. മുറിയിൽ കയറി നോക്കിയപ്പോൾ അമ്മു കഴുത്തു മുറിഞ്ഞ നിലയിൽ കിടക്കുന്നത് കണ്ടു.തറയിൽ ചോര തളംകെട്ടി നിൽക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ട വിഷ്ണുപ്രിയയെ ആദ്യമായി കണ്ട ശ്രുതിയുടെ മുഖത്തും ആഭീകരദൃശ്യത്തിന്റെ ഞെട്ടൽ വിട്ടുമാറിയിരുന്നില്ല.
സംഭവത്തിനു ശേഷം പ്രതി ശ്യാംജിത്ത് വെള്ള അപ്പാച്ചി ബൈക്കിൽ പോകുന്നത് കണ്ടുവെന്നു പറഞ്ഞ അയൽവാസിയായ സാക്ഷിയെയും കോടതി വിസ്തരിച്ചു. മാനന്തേരി സ്വദേശി എ.ശ്യാംജിത്താണ് കേസിലെ പ്രതി. സംഭവദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ കൈയിൽ കരുതിയ മാരകായുധങ്ങളുപയോഗിച്ചു വിഷ്ണുപ്രിയയെ കുത്തിക്കൊന്നുവാണ് പ്രൊസിക്യൂഷൻകേസ്.