- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലില്‍ ജോലി ചെയ്തുകൊണ്ട് യുട്യൂബിലുടെ ഇസ്ലാമിക പ്രവര്‍ത്തനം; മരിച്ച മനുഷ്യരെപ്പോലും ഹീനമായി അപമാനിച്ച് പൊട്ടിച്ചിരി; ഒടുവില്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചതിന് സസ്പെന്ഷന്; ഡോ അനില്‍ മുഹമ്മദിന് ഇനി വീട്ടിലിരുന്ന് ആര്‍ത്ത് ചിരിക്കാം!
ഡോ അനില്‍ മുഹമ്മദിന് ഇനി വീട്ടിലിരുന്ന് ആര്‍ത്ത് ചിരിക്കാം!
വളരെ ചരുങ്ങിയകാലം കൊണ്ട് സോഷ്യല്‍ മീഡിയയിലുടെ ശ്രദ്ധേയനായ വ്യക്തിയാണ് ഡോ അനില്‍ മുഹമ്മദ് എന്ന യുട്യൂബര്‍. പുറമെ മതപരിഷ്‌ക്കരണ വാദിയാണെന്ന് തോന്നുന്ന രീതിയില്‍ വീഡിയോകള്‍ ചെയ്യുകയും, ആന്ത്യന്തികമായ കട്ട ഇസ്ലാമിസത്തെയും പിന്തുണക്കുക എന്നതായിരുന്നു ഇദ്ദേഹത്തിന്റെ ലൈന്‍. യുക്തിവാദികള്‍, എക്സ് മുസ്ലീങ്ങള്‍, മതവിമര്‍ശകര്‍ എന്നിവരെയൊക്കെ വളരെ മോശം ഭാഷയിലാണ് അദ്ദേഹം കൈകാര്യം ചെയ്യുക. ഈയിടെ സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ മേത്തര്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ അപമാനിച്ചുകൊണ്ട് ഇയാള്‍ വീഡിയോ ചെയ്തതും, ഹഹഹ എന്ന് ചിരിച്ചതും വിവാദമായിരുന്നു.
നേരത്തെയും അനില്‍ മുഹമ്മദിനെതെിരെ ഒരുപാട് പരാതികള്‍ ഉണ്ടായിരുന്നെങ്കിലും ആരും നടപടിയെടുത്തിരുന്നില്ല. പക്ഷേ പലനാള്‍ കള്ളന്‍ ഒരിക്കല്‍ പിടിയിലാവുകയാണ്. കെ.എം.എം.എല്‍ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറാണ് നിലവില്‍ അനില്‍ മുഹമ്മദ്. അത് മറുച്ചുവെച്ചാണ് അദ്ദേഹം വീഡിയോകള്‍ ചെയ്യുന്നത്്. ഇപ്പോള്‍ അപകീര്‍ത്തിപരമായ വീഡിയോകള്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി, അനില്‍ മുഹമ്മദിനെ കെഎംഎംഎല്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കയാണ്. സര്‍ക്കാറിന് ലഭിച്ച പരാതിയില്‍ വ്യവസായ വകുപ്പ് ഓഫീസര്‍ ഓണ്‍സെഷന്‍ ഡ്യൂട്ടിയാണ് അന്വേഷണം നടത്തിയത്. അനില്‍ മുഹമ്മിനെ സസ്പെന്‍ഡ് ചെയ്ത വിവരം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കെഎംഎംഎല്‍ മനേജിങ്ങ് ഡയറക്ടര്‍ക്ക് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അനില്‍ മുഹമ്മദിന് കിട്ടിയ പണി സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തിന്റെ എതിരാളികള്‍ ആഘോഷിക്കയാണ്. അനില്‍ മുഹമ്മദിന് ഇനി വീട്ടിലിരുന്ന് പൊട്ടിച്ചിരിക്കാം എന്നാണ് എതിരാളികള്‍ ട്രോളുന്നത്!
മരിച്ചവരെയും പരിഹസിക്കും
സാധാരണ ഒരാള്‍ മരിച്ച ദിവസംതന്നെ അയാളെ കുറ്റം പറയാതിരിക്കുന്ന എന്നതാണ് പൊതു മാന്യത. എന്നാല്‍ നമ്മുടെ അനില്‍ മുഹമ്മദിന് അതൊന്നം ബാധകമല്ല. സ്വതന്ത്രചിന്തകനും, എക്സ് മുസ്ലീമും ഇസ്ലാമിക വിമര്‍ശകനുമായ ശിഹാബുദ്ദീന്‍ മേത്തറുടെ മരണത്തില്‍ അനില്‍ ചെയ്ത വീഡിയോയാണ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടത്. സൗമ്യനും, ശാന്തനും എല്ലാവരുമായും സ്നേഹത്തേതാടെ പെരുമാറുന്നവനുമായ മേത്തര്‍, വലിയൊരു സൗഹൃദ വലയത്തെ സൃഷ്ടിച്ചിരുന്നു. പൊടുന്നനെയുള്ള അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്ത സുഹൃത്തുക്കളില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കിയത്. പക്ഷേ ആ സമയത്തും, അനില്‍മുഹമ്മദ് അടക്കമുള്ള ഇസ്ലാമിസ്റ്റുകള്‍ അദ്ദേഹത്തെ പരിഹസിക്കയായിരുന്നു.
'അടിമത്തം തകര്‍ക്കാനിരുന്ന മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന' തമ്പ് നെയില്‍ ഇട്ടാണ് അനില്‍ മുഹമ്മദ് പരിഹാസ വീഡിയോ ചെയ്തത്. വീഡിയോയില്‍ അദ്ദേഹത്തിന്റെ പതിവ് 'ഹഹഹ' ചിരിയും ഉണ്ടായിരുന്നു. ഇതോടെ ക്ലബ് ഹൗസിലും യുവ ഇസ്ലാമിസ്റ്റുകള്‍ മേത്തറുടെ മരണം ആഘോഷമാക്കി. ഇതിനെതിരെ കുടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍നിന്ന് ഉയര്‍ന്നത്. ഭര്‍ത്താവിന്റെ സംസ്‌ക്കാരത്തില്‍ വിശദീകരണവുമായി മേത്തറുടെ ഭാര്യ, സദീഖത്ത് വെളിയത്തും രംഗത്തെത്തി. ഇലക്ട്രിക് ക്രിമേഷന് വിധേയമാക്കണമെന്നാണ് വര്‍ഷങ്ങള്‍ക്ക് മുമ്പേ അദ്ദേഹം എന്നോടും മക്കളോടും പറഞ്ഞിരുന്നത്. പക്ഷേ, അദ്ദേഹത്തിന്റെ സഹോദരങ്ങള്‍, മൃതദേഹം പള്ളിയിലടക്കണമെന്ന ആവശ്യവുമായി വന്നതിനെ തുടര്‍ന്നാണ് അങ്ങനെ ചെയ്തത് എന്നും പള്ളിയില്‍ യാതൊരു മതപരമായ ചടങ്ങും നടത്തിയില്ലെന്നുമാണ് സദീഖത്ത് പറയുന്നത്. പക്ഷേ അനില്‍ മുഹമ്മിദിന് ഈ മറുപടിയൊന്നും പ്രശ്നമല്ല. അദ്ദേഹം മതം ഉപേക്ഷിച്ചവര്‍ക്കെതിരെ നിരനന്തരം വിദ്വേഷം പറഞ്ഞുകൊണ്ടിരുന്നു.
അതേസമയം ഇസ്ലാമിക മതപ്രഭാഷകരുടെ വെളിവുകേടുകള്‍ക്കെതിരെയൊക്കെ അനില്‍ നിരന്തരം സംസാരിക്കാറുണ്ട്. മതപ്രഭാഷകര്‍ മതത്തെ കോളാളിയാക്കി അവതരിപ്പിക്കുന്നുവെന്നും, ശുദ്ധമായ മതത്തിലേക്ക് മടങ്ങുകയാണ് വേണ്ടതെന്നും അദ്ദേഹം പറയാറുണ്ട്. ഇപ്പോള്‍ പലയിടത്തും മോട്ടിവേഷന്‍ സ്പീക്കറായും അനില്‍ മുഹമ്മദിനെ വിളിക്കാറുണ്ട്. പക്ഷേ അടിസ്ഥാനപരമായി അനില്‍ മുഹമ്മദിന്റെ നിലപാടുകള്‍ ഇസ്ലാമിക മൗലികവാദം തന്നെയാണ് എന്നാണ്, സ്വതന്ത്രചിന്തകരും എക്സ് മുസ്ലീങ്ങളും പറയുന്നത്.