- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
തിരുവനന്തപുരം: മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനെത്തിയ ആളിനെ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ തടഞ്ഞു. സ്വന്തം കാറിൽ എത്തിയ ആളിനെയാണ് തടഞ്ഞത്. പൊലീസ് സുരക്ഷയോടെ വാഹനം ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥയുടെ മകളാണ് ടെസ്റ്റിനായി എത്തിയത്. പരീക്ഷ നടന്നെങ്കിലും അവർക്ക് എച്ച് എടുക്കാനായില്ല. ഇതോടെ പ്രതിഷേധക്കാർ കൂകി വിളിച്ചു.
അതിനിടെ ഡ്രൈവിങ് ടെസ്റ്റ് തടഞ്ഞവർക്കെതിരെ പൊലീസിൽ പരാതിയും നൽകി. എംവിഐ വിനോദാണ് വലിയതുറ പൊലീസിൽ പരാതി കൊടുത്തത്. മകളുമായി ടെസ്റ്റിനെത്തിയപ്പോൾ തടഞ്ഞെന്നാണ് ആരോപണം. ഈ പരാതിയിൽ പൊലീസ് കേസെടുക്കും. ജാമ്യമില്ലാ വകുപ്പുകൾ പ്രതിഷേധക്കാർക്കെതിരെ ചുമത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇതിനിടെ ഡ്രൈവിങ് സ്‌കൂളുകൾ സെക്രട്ടറിയേറ്റിന് മുന്നിലും സമരം നടത്തി. സമരത്തിനിടെയിലും ആദ്യമായി കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടന്നുവെന്നതാണ് ഇന്നു സംഭവിച്ചത്.
സ്വകാര്യ വാഹനവുമായി ആരെത്തിയാലും ഡ്രൈവിങ് ടെസ്റ്റ് നടക്കുമെന്ന സന്ദേശമാണ് ഇതിലൂടെ മോട്ടോർ വാഹന വകുപ്പ് നൽകുന്നത്. മന്ത്രി കെബി ഗണേശ് കുമാർ വിദേശത്താണ്. നാളെ തിരിച്ചെത്തും. അതിന് മുന്നോടിയായി ടെസ്റ്റ് നടന്നുവെന്നതാണ് വസ്തുത. ഡ്രൈവിങ് ടെസ്റ്റ് തടസ്സപ്പെടുത്തുന്ന ഡ്രൈവിങ് സ്‌കൂൾ ജീവനക്കാരെ കണ്ടെത്താനും നീക്കമുണ്ട്. ഇവരുടെ ലൈസൻസ് സർക്കാർ റദ്ദാക്കും. അങ്ങനെ കടുത്ത നടപടികളിലേക്ക് മന്ത്രി ഗണേശ് കടക്കുമെന്നാണ് സൂചന.
മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിനു മുന്നിൽ ഡ്രൈവിങ് സ്‌കൂൾ ഉടമകൾ പന്തൽ കെട്ടി ദിവസങ്ങളായി സമരം നടത്തുകയാണ്. പ്രതിഷേധം നടക്കുന്നതിനിടയിലാണ് കാറിൽ ആളെത്തിയത്. റോഡ് ടെസ്റ്റിനു ശേഷമാണ് ഗ്രൗണ്ട് ടെസ്റ്റിനായി വാഹന ഉടമ എത്തിയത്. പ്രതിഷേധക്കാർ വാഹനം തടഞ്ഞു. പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായി സംസാരിച്ചു. വാഹനം കടത്തി വിടില്ലെന്ന നിലപാടിലായിരുന്നു സമരക്കാർ. പിന്നീട് ബലം പ്രയോഗിച്ച് പൊലീസ് സമരക്കാരെ മാറ്റി.
റോഡ് ടെസ്റ്റ് പാസാകാത്ത വാഹനമാണ് ഗ്രൗണ്ട് ടെസ്റ്റിന് എത്തിയതെന്ന് ഡ്രൈവിങ് സ്‌കൂൾ അധികൃതർ പറഞ്ഞു. ടെസ്റ്റിനിടെ ഊ വാഹനം ഇടിച്ചതായും സ്‌കൂൾ അധികൃതർ ആരോപിച്ചു. 25 പേരാണ് മുട്ടത്തറയിൽ ഡ്രൈവിങ് ടെസ്റ്റിനായി സ്ലോട്ട് ബുക്ക് ചെയ്തിരുന്നത്. കാർ കടത്തിവിട്ടതിനു പിന്നാലേ, ഒരു ഇരു ചക്ര വാഹന ഉടമയും മുട്ടത്തറയിലെ ടെസ്റ്റ് ഗ്രൗണ്ടിലെത്തി. ഇയാളെയും പൊലീസ് സുരക്ഷയിൽ ടെസ്റ്റ് ഗ്രൗണ്ടിലേക്ക് കടത്തിവിട്ടു.
കാറിനെ സമരക്കാർ തടഞ്ഞിരുന്നു. പൊലീസ് എത്തി കടത്തി വിട്ടതു കൊണ്ടു തന്നെ ഈ വിഷയത്തിൽ പൊലീസിന് കിട്ടിയ പരാതിയിൽ കേസെടുക്കേണ്ട സാഹചര്യവുമുണ്ട്. മോട്ടോർ വാഹന വകുപ്പും ഔദ്യോഗികമായി പരാതി നൽകിയേക്കും.