- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങൾ: മാർഗ്ഗ നിർദ്ദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണങ്ങൾ പ്രാബല്യത്തിൽ വന്നു. ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ മാത്രമുള്ള ഓഫീസുകളിൽ 40 ടെസ്റ്റും, രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെട്ടേഴ്‌സുള്ള ഉള്ള സ്ഥലത്ത് പ്രതിദിനം 80 ടെസ്റ്റും വീതം(40×2) നടത്തണം.
25 പുതിയ അപേക്ഷകർ, 10 റീടെസ്റ്റ് അപേക്ഷകർ, 5 പേർ പഠനാവശ്യം ഉൾപ്പടെ വിദേശത്ത് പോകേണ്ടവരോ, വിദേശത്ത് നിന്ന് അവധിക്ക് വന്ന് മടങ്ങി പോകേണ്ടവരോ ആയ പ്രവാസികൾ എന്ന രീതിയിലാകണം. വിദേശത്ത് പോകുന്ന അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ, റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നൽകണം
18 വർഷം വരെ പഴക്കം ഉള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ വെക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും.
റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരാം. റോഡ് ടെസ്റ്റുകൾ കൃത്യമായ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണം.
ഓരോ ഡ്രൈവിങ് സ്്കൂളിനും യോഗ്യതയുള്ള ഡ്രൈവിങ് ഇൻസ്ട്രക്ടർ ഉണ്ടെന്നും, ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷകരെ ഹാജരാക്കുമ്പോൾ ഇൻസ്ട്രക്ടറുടെ സാന്നിധ്യം ഉണ്ടെന്നും ഉറപ്പാക്കണം.
റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യൂവൽ ക്ലച്ച്/ ബ്ലേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന രീതി തുടരാം.
അതേ സമയം, ഡ്രൈവിങ് ടെസ്റ്റിനായി സ്ലോട്ട് ലഭിച്ചവർക്കുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അധികമായി ടെസ്റ്റുകൾ നടത്തുമെന്ന് ഗതാഗത കമ്മീഷണർ അറിയിച്ചു. ലേണേഴ്‌സ് ടെസ്റ്റ് പാസായ 2,24,972 പേരാണ് കേരളത്തിലുള്ളത്. ഇവർക്ക് കാര്യക്ഷമത കുറയാതെയുള്ള ടെസ്റ്റ് നടത്തും. അധിക ടെസ്റ്റുകൾ നടത്താൻ റീജണൽ ആർടിഒമാർ നടപടി സ്വീകരിക്കണമെന്നും കമ്മീഷണർ നിർദ്ദേശം നൽകി.
ലൈസൻസ് ഫീസും ചാർജുകളും
ലേണേഴ്സ് ലൈസൻസ് (ഫോം 3): 150 രൂപ
ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 50 രൂപ
ഡ്രൈവിങ് ടെസ്റ്റ് (അല്ലെങ്കിൽ ആവർത്തിച്ചുള്ള ടെസ്റ്റ്): 300 രൂപ
ഡ്രൈവിങ് ലൈസൻസ് ഇഷ്യൂ: 200 രൂപ
ഇന്റർനാഷണൽ ഡ്രൈവിങ് പെർമിറ്റ്: 1000 രൂപ
ലൈസൻസിലേക്ക് മറ്റൊരു വാഹന വിഭാഗം ചേർക്കാൻ : 500 രൂപ
ഡ്രൈവിങ് ലൈസൻസ് പുതുക്കൽ: 200 രൂപ
വൈകി പുതുക്കൽ (ഗ്രേസ് പിരീഡിന് ശേഷം): 1300 രൂപ
ഡ്രൈവിങ് ഇൻസ്ട്രക്ഷൻ സ്‌കൂളിനുള്ള ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്: 5000 രൂപ
ലൈസൻസിങ് അഥോറിറ്റിയുടെ ഉത്തരവുകൾക്കെതിരെ അപ്പീൽ: 500 രൂപ
ഡ്രൈവിങ് ലൈസൻസിലെ വിലാസമോ മറ്റ് വിവരങ്ങളോ മാറ്റുക: 200 രൂപ