- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
20 വർഷത്തിന് ശേഷം ദുബായ് ജോസ് സോഷ്യൽ മീഡിയ കീഴടക്കുന്നതിന് പിന്നിൽ
തിരുവനന്തപുരം: രംഗണ്ണനും ടർബോ ജോസും കുറച്ച് നാളുകളായി കളം വാഴുന്ന സോഷ്യൽ മീഡിയയിൽ കഴിഞ്ഞ രണ്ടു ദിവസമായി മറ്റൊരാളാണ് താരം. സോഷ്യൽ മീഡിയയിൽ പുതിയതാണെങ്കിലും ആളിത്തിരി പഴയുതും പ്രശ്നക്കാരനുമാണ്.. പറഞ്ഞു വരുന്നത് മറ്റാരെക്കുറിച്ചുമല്ല ദുബായ് ജോസിനെക്കുറിച്ചാണ്.20 വർഷങ്ങൾക്ക് മുന്നെ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിൽ റിയാസ് ഖാൻ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന്റെ പേരാണ് ദുബായ് ജോസ്.രണ്ടുദിവസമായി സകലമാന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ് ദുബായ് ജോസ്.
ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ 'ജോസ്' റീലുകളും മീമുകളും ആണ്.ജലോത്സവത്തിൽ റിയാസ് ഖാന്റെ ഈ കഥാപാത്രം പലയിടങ്ങളിലായി ഉപയോഗിക്കുന്ന അടിച്ചു കേറി വാ എന്ന സംഭാഷണവും ഇപ്പോൾ ട്രെൻഡിങ്ങാണ്.കാര്യം മനസിലായവരും മനസിലാകാത്തവരും ഒക്കെ റീലുകൾ ഷെയർ ചെയ്യുന്നുണ്ട്.ഇതിന് പിന്നാലെയാണ് ദുബായ് ജോസിന്റെ ഈ രണ്ടാം വരവിനെക്കുറിച്ച് ആ്ൾക്കാർ അന്വേഷിക്കാൻ തുടങ്ങിയത്.അതിനു് പിന്നിലെ കാരണമായി പറയപ്പെടുന്നത് ഇങ്ങനെയാണ്.. ഈയിടെ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി വൈശാഖ് ചിത്രം ടർബോയിൽ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ടർബോ ജോസ് എന്നാണ്.ഇ ജോസിനെപ്പറ്റിയുള്ള സോഷ്യൽ മീഡിയ സെർച്ചിങ്ങാണ് ദുബായ് ജോസിലേക്ക് വഴി തുറന്നതെന്നാണ് കരുതുന്നത്.
മലയാളസിനിമയിൽ മുൻപ് വന്നിട്ടുള്ള ജോസുമാർ ആരെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരിക്കാം ദുബായ് ജോസിലേക്കെത്തിയത് എന്ന രീതിയിലാണ് ഇപ്പോഴത്തെ ഈ ട്രെൻഡ് വിലയിരുത്തപ്പെടുന്നത്.അന്ന് ലഭിക്കാത്ത സ്വീകരണമാണ് ഇപ്പോൾ ഈ കഥാപാത്രത്തിന് സോഷ്യൽ മീഡിയ നൽകിക്കൊണ്ടിരിക്കുന്നത്. ആവേശത്തിലെ രംഗണ്ണനും അദ്ദേഹത്തിന്റെ എടാ മോനേ എന്ന ഡയലോഗിനുംശേഷം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ദുബായ് ജോസിന്റെ അടിച്ചു കേറി വാ എന്ന ഡയലോഗ്.
കഥാപാത്രം ഇപ്പോൾ വൈറലായതോടെ ഈ ട്രെൻഡിങ്ങിനെക്കുറിച്ച് ഒരു പ്രമുഖ മാധ്യമത്തോട് റിയാസ് ഖാൻ പ്രതികരിച്ചത് ഇങ്ങനെ..'ഇരുപതു വർഷങ്ങൾക്ക് മുൻപ് സിബി മലയിൽ സാറിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, നവ്യ നായർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച ചിത്രമാണ് ജലോത്സവം. അതിലെ എന്റെ കഥാപാത്രമാണ് ദുബായ് ജോസ്. ആ കഥാപാത്രം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് കാണുമ്പൊൾ സന്തോഷമുണ്ട്. നമ്മൾ അഭിനയിച്ച ഒരു കഥാപത്രം വർഷങ്ങൾക്ക് ശേഷം സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. അന്ന് ആ കഥാപാത്രം നന്നായി ചെയ്തതുകൊണ്ടാണല്ലോ ഇപ്പോഴും ആളുകൾ അത് ഓർക്കുന്നത്. സ്നേഹപൂർവ്വം ആണ് എല്ലാവരും ആ കഥാപാത്രത്തെപ്പറ്റി പറയുന്നത്.'
'വളരെ നല്ലൊരു കഥാപാത്രമായിരുന്നു അത്. ആളുകൾ ചർച്ച ചെയ്യുകയും ഏറ്റെടുക്കുകയും ചെയ്യണമെന്നു കരുതിയാണ് സിബി സാർ അന്ന് ആ കഥാപാത്രത്തെ എഴുതിയതെങ്കിലും ഇത്രയും വർഷങ്ങൾ കഴിഞ്ഞാണ് അങ്ങനെ സംഭവിച്ചതെന്നു മാത്രം.അന്നത്തെ സിനിമാ പബ്ലിസിറ്റി ഒക്കെ വേറെ തരത്തിൽ അല്ലേ. ഇപ്പോഴാണല്ലോ സോഷ്യൽ മീഡിയ വഴി എല്ലാം കൂടുതൽ ആളുകളിലേക്ക് എത്തുന്നത്. ആ സിനിമയിൽ ആ കഥാപാത്രം ആദ്യം വളരെ ചെറുതായിരുന്നു. ഞാൻ നന്നായി ചെയുന്നത് കണ്ടിട്ട് പിന്നെ സിബി സാർ സെറ്റിൽ ഇരുന്ന് എഴുതി ആ കഥാപാത്രത്തെ വലുതാക്കുകയായിരുന്നു.എന്റെ കൂടെ നിൽക്കുന്ന എല്ലാവരും ഏറ്റവും മികച്ച താരങ്ങൾ ആയിരുന്നു. ഒരു സീൻ കൊടുത്താൽ അടിച്ചു കേറി വരുന്ന ആളുകളാണ് എല്ലാവരും.
ആ കഥാപാത്രത്തിന്റെ ഡബ്ബിങ്ങും ഞാൻ ആണ് ചെയ്തത്. സിബി സാർ കൂടെ വന്നിരുന്നാണ് ഡബ്ബ് ചെയ്യിച്ചത്. ഈ കഥാപാത്രത്തിന് റിയാസ് അല്ലാതെ ആര് ഡബ്ബ് ചെയ്താലും ആ ഫീൽ കിട്ടില്ല എന്നാണ് അദ്ദേഹം അന്നു പറഞ്ഞത്. എനിക്ക് മലയാളം വായിക്കാൻ അറിയില്ലെന്നു പറഞ്ഞപ്പോൾ ഞാൻ പറയുന്നതു പോലെ പറഞ്ഞാൽ മതി എന്ന് സിബി സാർ പറഞ്ഞുവെന്നും റിയാസ് ഖാൻ ഓർത്തെടുക്കുന്നു'
2004ലായിരുന്നു എം.സിന്ധുരാജിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ജലോത്സവം പുറത്തിറങ്ങിയത്.കുഞ്ചാക്കോ ബോബനായിരുന്നു നായകൻ. നെടുമുടി വേണു, നവ്യാ നായർ, സുജാത, ജഗതി ശ്രീകുമാർ എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളിൽ.അൽഫോൻസ് ജോസഫായിരുന്നു സംഗീത സംവിധായകൻ. കേരനിരകളാടും ഉൾപ്പെടെ മികച്ച ഗാനങ്ങളുടെ അകമ്പടിയിലെത്തിയ ചിത്രം ബോക്സോഫീസിൽ ശരാശരി വിജയമായിരുന്നു നേടിയത്.ബാലേട്ടൻ എന്ന ചിത്രത്തിനുശേഷം റിയാസ് ഖാന് ലഭിച്ച മികച്ച വേഷമായിരുന്നു ഈ ചിത്രത്തിലെ ദുബായ് ജോസ്.
'റിയാസ് ഖാൻ അഭിനയിച്ച വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചിൻ കഴിഞ്ഞ ദിവസം റിലീസ് ആയി.അടുത്ത മാസം ഡി എൻ എ റിലീസ് ആകും.അത് കഴിഞ്ഞിട്ടും രണ്ടു പടങ്ങൾ ഉണ്ട്. തമിഴിൽ സുന്ദർ സി അനുരാഗ് കശ്യപ് എന്നിവരോടൊപ്പം ചെയ്ത വൺ ടു വൺ, പ്രഭുദേവയോടൊപ്പം ചെയ്ത പേട്ട റാപ്പ്, എന്നിവ റിലീസിന് തയ്യാറെടുക്കുകയാണ്. ഫഹദ് ഫാസിലിന്റെ പടം ഷൂട്ടിങ് തുടങ്ങാൻ പോകുന്നു അങ്ങനെ കൈനിറയെ പ്രോജക്ടുകൾ ആണ് ഇപ്പോൾ താരത്തിന്. സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങുമ്പോഴാണ്
ഒരു തകർപ്പൻ എൻ്ട്രിയായി ദുബായ് ജോസ് വീണ്ടും അടിച്ചു കയറുന്നത്.