- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡി സി ബുക്‌സ് ഫെസിലിറ്റേറ്റര്‍ മാത്രം; നേരത്തെ വ്യക്തമാക്കിയ നിലപാടില്‍ കൂടുതലായി ഒന്നും പറയാനില്ല; പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നു; ആത്മകഥ വിവാദത്തില്‍ ഇ പിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നല്കി രവി ഡി സി
ആത്മകഥ വിവാദത്തില്‍ ഇ പിയുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന നല്കി രവി ഡി സി
ദുബായ്: ഇ പി ജയരാജനുമായി ബന്ധപ്പെട്ട ആത്മകഥ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ഡി സി ബുക്‌സ് മേധാവി രവി ഡി സി. ഡിസി ബുക്‌സിന്റെ നിലപാട് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞതാണ്. അതില്‍ കൂടുതലൊന്നും പറയാനില്ല.
'തങ്ങള്‍ (ഡിസി ബുക്‌സ്) ഫെസിലിറ്റേറ്റര്‍ മാത്രമാണെന്നും രവി ഡിസി പറഞ്ഞു. ഷാര്‍ജ ബുക്ക് ഫെസ്റ്റിവലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രവി ഡിസി. പൊതുരംഗത്ത് നില്‍ക്കുന്നവരെ ബഹുമാനിക്കുന്നുണ്ടെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും രവി ഡിസി പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടും രവി ഡിസി പ്രതികരിക്കാന്‍ തയ്യാറായില്ല. വിവാദത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ ഡിസി ബുക്‌സ് വിശദീകരണം നല്‍കിയശേഷം ആദ്യമായാണ് ഡിസി രവി മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
ഇപി ജയരാജന്റെ വാദങ്ങള്‍ തള്ളാതെയാണ് കൂടുതല്‍ പ്രതികരിക്കാനില്ലെന്ന് രവി ഡിസി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. വിവാദത്തില്‍ ഡിസി ബുക്‌സിനെതിരെ ഇപി ജയരാജന്‍ വക്കീല്‍ നോട്ടീസ് ഉള്‍പ്പെടെ അയച്ചിട്ടും അതിനെതിരെ പ്രതികരിക്കാനോ മറ്റു തെളിവുകള്‍ പുറത്തുവിടാനോ ഡിസി ബുക്‌സ് തയ്യാറായിട്ടില്ല.
ഇപിയുമായി വിഷയത്തില്‍ ഏറ്റുമുട്ടലിനില്ലെന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്. മാധ്യമങ്ങളില്‍ വന്ന പിഡിഎഫ് പകര്‍പ്പ് തന്റെ ആത്മകഥയല്ലെന്നും ഡിസി ബുക്‌സ് അത് പുറത്തുവിട്ടതാണെന്നുമുള്ള ഗുരുതര ആക്ഷേപം ഇപി ജയരാജന്‍ ഉന്നയിക്കുന്നതിനിടെയും ഇക്കാര്യം തള്ളിപ്പറയാന്‍ ഡിസി രവി തയ്യാറായിട്ടില്ല.
അതേസമയം, ആത്മകഥാ വിവാദത്തില്‍ ഇന്നലെ ഉയര്‍ത്തിയ വാദം ഇപി ജയരാജന്‍ ഇന്നും ആവര്‍ത്തിച്ചു. തന്റെ ആത്മകഥ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിത്തീരാതെ അതെങ്ങനെ പ്രസിദ്ധീകരിക്കും. ഒരാള്‍ക്കും പ്രസിദ്ധീകരണാവകാശം നല്‍കിയിട്ടില്ലെന്നും പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ഇപി ജയരാജന്റെ വാക്കുകള്‍:
ആത്മകഥ ഒരാള്‍ക്കും പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കിയിട്ടില്ല. ഡിസി ബുക്‌സുമായി ഒരു കരാറുമില്ല. ആത്മകഥ എഴുതുന്നത് സ്വന്തമായാണ്. അല്ലാതെ കൂലിക്ക് എഴുതിപ്പിക്കുന്ന രീതിയില്ല. ആത്മകഥ ഉടന്‍ പ്രസിദ്ധീകരിക്കും. ആത്മകഥയുടേത് എന്നുപറഞ്ഞ് ചില ഭാഗങ്ങള്‍ പുറത്തുവന്നത് നിസാരമായി കാണുന്നില്ല. വഴിവിട്ട ചിലത് നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം. ഒന്നും നിസാരമായി കാണുന്നില്ല. പിന്നിലുള്ളത് വൃത്തികെട്ട രാഷ്ട്രീയമാണ്.
പോളിംഗ് ദിനത്തിലെ വിവാദം ആസൂത്രിതമാണ്. മാദ്ധ്യമങ്ങളില്‍ വന്നതൊന്നും ഞാന്‍ എഴുതിയതല്ല. സമൂഹ മാദ്ധ്യമങ്ങളിലെ ടാഗിന് ഞാന്‍ ഉത്തരവാദിയല്ല. ഞാന്‍ എഴുത്തിയത് കറക്ട് ചെയ്യാന്‍ കൊടുത്ത ആളോടും ഭാഗങ്ങള്‍ പുറത്തുപോയോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.