- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ല, മണ്ടത്തരം'; 90 കിലോ മീറ്റർ വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് ഓടില്ല; 160 കിമി വേഗത്തിൽ ഓടുന്ന ട്രെയിനിനെ കേരളത്തിൽ കൊണ്ട് വന്നിട്ട് എന്ത് പ്രയോജനം? വന്ദേഭാരതിന്റെ കേരള എൻട്രി ആഘോഷമാകവേ മെട്രോമാൻ ഇ ശ്രീധരന്റെ വാക്കുകൾ ചർച്ചയാകുന്നു
തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനിന്റെ കേരള എൻട്രിയാണ് രണ്ട് ദിവസമായി ആഘോഷിക്കപ്പെടുന്നത്. ബിജെപി കേന്ദ്രങ്ങളും വന്ദേഭാരത് ട്രെയിനിന്റെ വരവ് വലിയ ആഘോഷമാക്കുമ്പോൾ വ്യത്യസമായ അഭിപ്രായവുമായി ഡൽഹി മെട്രോ റെയിൽ കോർപറേഷൻ മുൻ എം.ഡിയും ബിജെപി നേതാവുമായ ഇ. ശ്രീധരൻ രംഗത്തുവന്നു. വന്ദേഭാരത് ട്രെയിൻ കേരളത്തിൽ പ്രായോഗികമല്ലെന്നാണ് മെട്രോമാന്റെ അഭിപ്രായം.
ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ട്രാക്ക് വെച്ച് ശരാശരി 90 കിലോമീറ്റർ വേഗതയേ ലഭിക്കൂ. 160 കിലോമീറ്റർ വേഗതയിൽ പോകാൻ ശേഷിയുള്ള വന്ദേഭാരത് ട്രെയിൻ കൊണ്ടുവന്ന് 90 കിലോമീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഢിത്തമാണ്. നാം അവ പാഴാക്കരുത്. നിലവിലെ ട്രാക്കുകളിൽ പരമാവധി 100 കിലോമീറ്റർ വേഗതയാണ് പറയുന്നത്. എന്നാൽ, 90 മാത്രമേ ലഭിക്കുന്നുള്ളൂ. അതായത് വന്ദേഭാരതിനും ആ വേഗതയേ ലഭിക്കൂ. പബ്ലിസിറ്റിക്കും ഷോ കാണിക്കാനും നിങ്ങൾക്ക് പറയാം. എന്നാൽ, അത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 14നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലെത്തിയത്. 22ന് ട്രയൽ റൺ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്‌പ്രസിനുണ്ടാവുക. 24ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്‌തേക്കും.
വന്ദേ ഭാരത് ട്രെയിനിന്റെ വരവോടെ കേരളത്തിലെ ഭരണമുന്നണി ഭരണത്തിന് നേതൃത്വം വഹിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും തമ്മിൽ പ്രചരണ യുദ്ധങ്ങളും ആരംഭിച്ചു കഴിഞ്ഞു. അമിതമായ യാത്രാക്കൂലിയും വേഗത കുറവും കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളെ പരാജയത്തിലാക്കുമെന്നാണ് സിപിഎം വാദിക്കുന്നത്. അതേസമയം കേരള സർക്കാരിന്റെ കെ-റെയിൽ പദ്ധതിക്ക് ബദലാണ് നരേന്ദ്ര മോദി സർക്കാരിന്റെ വന്ദേ ഭാരത് ട്രെയിനെന്ന് ബിജെപി വാദിക്കുന്നു. വന്ദേ ഭാരത് ട്രെയിനുകൾക്ക് വലിയ രീതിയിൽ പ്രചാരം നൽകുവാനാണ് ബിജെപി തീരുമാനം. അതുകൊണ്ടു കൂടിയാണ് കഴിഞ്ഞദിവസം ട്രെയിനുകൾ കേരളത്തിൽ എത്തിയപ്പോൾ അത് നിർത്തിയ സ്റ്റേഷനുകളിൽ ബിജെപി സ്വീകരണങ്ങൾ നൽകിയതും.
അതേസമയം ആഴ്ചകൾക്കു മുൻപ് വന്ദേ ഭാരത് ട്രെയിനിനെ സംബന്ധിച്ച് മെട്രോമാൻ ഇ ശ്രീധരന്റെ അഭിപ്രായം പറഞ്ഞപ്പോൾ അതും ചർച്ചകളിൽ നിറയുകയായിരുന്നു. കേരളത്തിൽ വന്ദേഭാരത് ട്രെയിനിന്റെ പ്രായോഗികത സംബന്ധിച്ചാണ് ഇ ശ്രീധരൻ അഭിപ്രായം പറഞ്ഞത്. നിലവിലെ നമ്മുടെ ട്രാക്കുകളുടെ സ്ഥിതി അനുസരിച്ച് പരമാവധി 100 കിമി വേഗതയാണ് പറയുന്നത്. എന്നാൽ പരമാവധിയിൽ നിന്ന് 10 കിലോമീറ്റർ വേഗത കുറച്ചെ ഈ ട്രാക്കുകളിലൂടെ ട്രെയിനുകൾ ഓടിക്കാൻ കഴിയു. അതായത് 90 കിമി വേഗതയ്ക്ക് അപ്പുറം വന്ദേഭാരത് അടക്കുമള്ള ഒരു ട്രെയിനിനും കേരളത്തിൽ ഓടാൻ കഴിയില്ല. അപ്പോൾ 160 കിമി വേഗത്തിൽ ഓടാൻ കഴിയുന്ന ട്രെയിനിനെ കേരളത്തിൽ കൊണ്ട് വന്നിട്ട് ആർക്കും യാതൊരു പ്രയോജനവും ഉണ്ടാകില്ലന്തന്ത ഇ ശ്രീധരൻ അഭിപ്രായപ്പെട്ടിരിക്കുന്നത്.
വന്ദേഭാരതുകൊണ്ടു വരുന്നത് മണ്ടത്തരമാണെന്നും പ്രചാരണവും മേനിനടിക്കലും മാത്രമെ ഈ നീക്കം കൊണ്ട് പ്രാവർത്തികമാവുകയുള്ളൂ എന്നും മെട്രോമാൻ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. വന്ദേ ഭാരത് ട്രെയിൻ ബിജെപിയുടെ നേട്ടമായി കേരളത്തിലെ ബിജെപി ഘടകം ഉയർത്തിക്കാട്ടുമ്പോൾ കഴിഞ്ഞതവണ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച മെട്രോ മാന്റെ വാക്കുകൾ പരക്കെ ചർച്ച ചെയ്യപ്പെടുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളെ ബിജെപി ആക്രമിക്കുവാനുള്ള ആയുധമാക്കിയും പ്രതിപക്ഷം ഉപയോഗിക്കുന്നുണ്ട്.
മറുനാടന് ഡെസ്ക്