- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
190 യാത്രക്കാരുമായി പറന്നുയര്‍ന്ന ഈസിജെറ്റ് മലനിരയില്‍ ഇടിച്ച് തകരാതിരുന്നത് തലനാരിഴക്ക്; അപകടകരമായി വിമാനം പറത്തിയതിന് ഈസിജെറ്റ് പൈലറ്റിന് സസ്പെന്ഷന്
ഈജിപ്ത്: 190 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം അപകടകരമാം വിധം പറത്തിയതിന് ഈസിജെറ്റ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ പോള്‍ എല്‍സ്വര്‍ത്ത് നയിച്ച മാഞ്ചസ്റ്ററില്‍ നിന്ന് ഈജിപ്തിലെ ഹുര്‍ഗദയിലേക്കുള്ള വിമാനം ഫെബ്രുവരി 2ന് അപകടകരമായി ഒരു മലനിരകളിലേക്ക് താഴ്ന്നിറങ്ങാന്‍ ശ്രമിച്ചതോടെയാണ് താല്‍ക്കാലിക നടപടി.
മാഞ്ചസ്റ്ററില്‍ നിന്നും, ചെങ്കടലിലെ റിസോര്‍ട്ട് ആയ ഹര്‍ഘാഡയിലെക്ക് യാത്രയായ വിമാനമാണ് അദ്ഭുതകരമായി അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടത്. വിമാനത്തിന്റെ ഗ്രൗണ്ട് പ്രോക്‌സിമിറ്റി വോണ്‍ഡ് സിസ്റ്റം അഥവാ നിലത്ത് തീരെ അടുത്തുനില്‍ക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സുരക്ഷാ സംവിധാനം അലാറം മുഴക്കിയതോടെ പൈലറ്റിന് അപകടം അറിയുന്നത്. തുടര്‍ന്ന് അവസാന നിമിഷം പൈലറ്റ് ജോയ്സ്റ്റിക്ക് വലിച്ചുയര്‍ത്തിയതോടെയാണ് എയര്‍ബസ് എ320 വിമാനത്തിന് അപകടം ഒഴിവാക്കാനായത്.
സാധാരണയായി മലനിരകളില്‍ നിന്ന് 6,000 അടി ഉയരത്തിലാണ് പറക്കേണ്ടത്. എന്നാല്‍, എല്‍സ്വര്‍ത്ത് ഈ 2,329 അടി ഉയരമുള്ള മലനിര 3,100 അടി ഉയരത്തില്‍ മാത്രമാണ് മറികടന്നത്. കൂടാതെ, വിമാനം 4,928 അടി പ്രതിമിനിറ്റ് വേഗതയില്‍ താഴ്ന്നിരുന്നു, ഇത് സാധാരണത്തേക്കാള്‍ വളരെ അതിവേഗം ആണെന്ന് വ്യോമയാന വിദഗ്ധര്‍ വിലയിരുത്തുന്നു. വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ ഈ അപകടത്തിന്റെയും അതീവഭീഷണിയുടെയും മനസ്സിലാക്കാനായില്ല. സംഭവം നടന്നതിന് അടുത്ത ദിവസം മാത്രമാണ് ഇത്തരം ഒരു സംഭവം നടന്ന കാര്യം പൈലറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സുരക്ഷയാണ് ഞങ്ങളുടെ മുഖ്യ മുന്‍ഗണന. ഞങ്ങളുടെ പൈലറ്റുമാര്‍ കര്‍ശനമായ പരിശോധനകളും പരിശീലനങ്ങളും അഭിമുഖീകരിക്കുന്നു. വിമാനം സാധാരണപോലെ ലാന്‍ഡ് ചെയ്തതാണ്, എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പൈലറ്റ് ഇപ്പോഴും ജോലിയില്‍ നിന്ന് മാറി നില്‍ക്കുന്നു'. എന്ന് ഈസിജെറ്റ് അധികൃതര്‍ വ്യക്തമാക്കി.
2016-ല്‍ വാര്‍ത്തകളില്‍ നിറഞ്ഞ പൈലറ്റാണ് പൗള്‍ എല്‍സ്വര്‍ത്ത്. സ്വന്തം മകന്‍ ലൂക്ക് ബ്രിട്ട് ഏറ്റവും പ്രായംകുറഞ്ഞ പ്രൊഫഷണല്‍ പൈലറ്റായതോടെയാണ് അദ്ദേഹവും വാര്‍ത്തകളില്‍ ഇടം നേടിയത്. 19-ാം വയസ്സില്‍ പൈലറ്റായ ലൂക്ക് ഇപ്പോള്‍ ബ്രിട്ടീഷ് എയര്‍വേയ്സിലെ പൈലറ്റാണ്.