- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് മഹാമാരിക്കിടയിലും കാർഷിക രംഗത്ത് നേട്ടവുമായി കേരളം; സംസ്ഥാനത്ത് നെല്ലിന്റെയും കപ്പയുടെയും ഉത്പാദനത്തിൽ വർധന; 11 ഓളം കാർഷിക വിളകളുടെ ഉത്പാദനത്തിൽ വർധന; കുറവ് രേഖപ്പെടുത്തിയത് ചക്കയുടെ ലഭ്യതയിൽ മാത്രം; ആശ്വാസമായി ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കാർഷിക സ്ഥിതിവിവര റിപ്പോർട്ട്
തിരുവനന്തപുരം: കോവിഡിന്റെ പിടിയിലായിരുന്നെങ്കിലും 2020-21ൽ കേരളത്തിൽ കാർഷിക രംഗത്ത് നേട്ടം. വിവിധ വിളകളുടെ ഉദ്പാദനത്തിൽ വർധനവുണ്ടായി എന്ന് കർഷകർക്കാശ്വാസമായ കണക്കാണ് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ കാർഷിക സ്ഥിതിവിവര റിപ്പോർട്ട് പറയുന്നത്.ആ വർഷം 46,789.05 ടൺ ഭക്ഷ്യധാന്യം അധികം ഉത്പാദിപ്പിക്കാനായെന്നാണ് റിപ്പോർട്ട്
കണക്കെടുത്ത 18-ൽ 12 വിളകളുടെ കൃഷിയിടങ്ങൾ മുൻവർഷത്തെക്കാൾ ചുരുങ്ങിയെങ്കിലും 11 എണ്ണത്തിലും ഉത്പാദനം കൂടി. നെൽക്കൃഷിയുടെ വിസ്തീർണത്തിലും ഉത്പാദനത്തിലും വർധനയുണ്ടായി. കൈതച്ചക്ക കൃഷിയിടങ്ങളുടെ വിസ്തീർണം 23.99 ശതമാനവും ഉത്പാദനം 27.4 ശതമാനവും കൂടി. ചക്ക എണ്ണത്തിൽ 15.03 ശതമാനം കുറഞ്ഞു. തെങ്ങുകൃഷിയുടെ വിസ്തീർണം കുറഞ്ഞില്ലെങ്കിലും തേങ്ങ ഉത്പാദനത്തിൽ നേരിയ ഇടിവുണ്ടായി.
13,989 ഹെക്ടറിൽ അധികമായി നെൽക്കൃഷി നടന്നു. മുൻവർഷത്തെക്കാൾ 3.5 ശതമാനം കൂടുതൽ പ്രദേശത്ത്. 39,810 ടൺ (6.78 ശതമാനം) നെല്ലും കൂടുതലായി ഉത്പാദിപ്പിച്ചു. നെല്ല് കൂടിയതാണ് ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദനം 7.96 ശതമാനം കൂടാൻ ഇടയാക്കിയത്. നേന്ത്രവാഴക്കൃഷി സ്ഥലം 4.92 ശതമാനം കുറഞ്ഞു.കോവിഡ് കാലത്ത് ഭക്ഷ്യലഭ്യതയെക്കുറിച്ചുള്ള ആശങ്കകാരണം കപ്പക്കൃഷി വൻതോതിൽ വ്യാപിച്ചിരുന്നു. ഉത്പാദനം കൂടി. വിലയിടിയുകയും ചെയ്തു.
2017-18 മുതലുള്ള നാലുവർഷം നെൽപ്പാടങ്ങളുടെ വിസ്തൃതിയിൽ വലിയ ഏറ്റക്കുറച്ചിലുണ്ടാവാതെ നിലനിർത്താൻ കഴിയുന്നുണ്ട്. എന്നാൽ, അമ്പതുവർഷത്തെ സ്ഥിതി പരിശോധിച്ചാൽ മുക്കാൽപ്പങ്ക് പാടങ്ങളും അപ്രത്യക്ഷമായിക്കഴിഞ്ഞു. 1975-76ൽ 8.76 ലക്ഷം ഹെക്ടറിൽ നെൽക്കൃഷിയുണ്ടായിരുന്നത് 2020-21 ൽ 2.08 ലക്ഷമായി.
2020-21ൽ ഉത്പാദനത്തിലെ കൂടുതലും കുറവും
വിളകൾ ഉത്പാദനം (ടൺ/എണ്ണം) ബ്രാക്കറ്റിൽ 2019-20ലേത് വ്യതിയാനം
നെല്ല് 626888(587078) 6.78% കൂടി
കപ്പ 3027749.83(2592632.55) 16.78% കൂടി
നാളികേരം (എണ്ണം) 478.8 കോടി (481.4 കോടി) 0.54% കുറഞ്ഞു
അടയ്ക്ക 103158.59(92755) 11.2% കൂടി
നേന്ത്രക്കായ 544188.72 (548425.31) 0.77% കുറഞ്ഞു
കുരുമുളക് 33590.94 (34545.31) 2.76% കുറഞ്ഞു
ചക്ക എണ്ണം 24.3 കോടി (28.6കോടി) 15.03% (കുറവ്)
കൈതച്ചക്ക 112151.62 (88033) 27.4% കൂടി
വെറ്റില 9149.98(8416) 8.72 കൂടി
ഇഞ്ചി 12095.27(11917) 1.5% കൂടി
കശുവണ്ടി 20908.99(19444) 7.53% കൂടി
മറുനാടന് മലയാളി ബ്യൂറോ