മലപ്പുറം: മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിലെ മൊടപ്പൊയ്കയിലെ നായ്ക്കൻകൊല്ലിയിലെ 86കാരനായ ശിവരാമാനും 80കാരി ഭാര്യ സുശീലയും താമസിക്കുന്നതു ചിതലരിച്ചുപോയ ഏതു നിമിഷവും നിലംപൊത്തി വീഴാവുന്ന പ്ലാസ്‌ക് മേഞ്ഞ മൺകൂരയിൽ. അതും നിത്യവൃത്തിക്കുപോലും സാമ്പത്തിക ശേഷയില്ലാത്ത അസ്ഥയിൽ. ഏക മകനായ പ്രകാശൻ കുവൈത്തിൽ ജോലിയില്ലാതെ പാസ്‌പോർട്ടും നഷ്ടപ്പെട്ട സുഹൃത്തുക്കളുടെ കാരുണ്യത്താൽ കഴിയുന്നു. ശിവരമാന്റെ ഒരു വശംതളർന്നു കിടക്കുന്നതിനാൽ പരസഹായമില്ലാതെ ഏണീക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

നേരത്തെ എടക്കരയിൽ ഓട്ടോ ഓടി ഓടിച്ചു ജീവിച്ചിരുന്ന ഏകമകനായ പ്രകാശൻ സർക്കാറിന്റെ വിവിധ പദ്ധതികളിലൂടെ വാസയോഗ്യമായ വീടുപണിയാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല. ആരും ഈ ദുരിതം കണ്ടതായി ഭാവിച്ചില്ല. തുടർന്നാണ് പ്രകാശന്റെ ദുരിതങ്ങളെല്ലാം മാറുമെന്നു പറഞ്ഞ് നിലമ്പൂരിലെ ഏജന്റ് കുവൈത്തിൽ ഹൗസ് ഡ്രൈവർ ജോലി വാഗ്ദാനം നൽകിയത്.

നാൽപതിനായിരം രൂപയോളം മാസശമ്പളം ലഭിക്കുമെന്നു പറഞ്ഞതോടെ പ്രകാശൻ പിന്നെ മറ്റൊന്നും ആലോചിച്ചില്ല. തുടർന്നു ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ കുവൈത്തിലേക്കു വണ്ടികയറുന്നതിന് മുമ്പുതന്നെ കടം വാങ്ങി പുതിയൊരു വീടിന്റെ നിർമ്മാണം ആരംഭിച്ചു. ഗൾഫിലെത്തിയ ശേഷം ഘട്ടംഘട്ടമായി പണം അയച്ചു ഈ കടങ്ങൾ വീട്ടാനായിരുന്നു പദ്ധതി.

ഈ സമയത്ത് നിർമ്മാണ തൊഴിലാളിയായ പ്രകാശന്റെ സുഹൃത്തായ റഷിൽ കുമാറാണ് വേണ്ട സഹായങ്ങൾ നൽകിയതും കടകളിൽനിന്നും നിർമ്മാണ സാമഗ്രികൾ കടമായി വാങ്ങിച്ചു നൽകിയതും. തുടർന്നു കുവൈത്തിൽ എത്തിയ പ്രകാശന് ഏജന്റ് പറഞ്ഞതു പ്രകാരമുള്ള ജോലിയോ, കൂലിയോ ലഭിച്ചില്ലെന്ന് മാത്രമല്ല. വിശപ്പടക്കാൻ ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യമുണ്ടായതായി. അവിടുത്തെ ശുചിമുറി കഴുകലും വാഹനം കഴുകലും മാത്രമല്ല എല്ലാ വൃത്തിഹീനമായ ജോലികളും ചെയ്യിപ്പിച്ചു. എന്നിട്ടും വിശപ്പടക്കാൻ ഭക്ഷണം പോലും നൽകാത്ത അവസ്ഥയായി. ഇതോടെ ചില മലയാളി സൃഹൃത്തുക്കളുടെ സഹായത്തോടെ രണ്ടും കൽപിച്ചു അവിടുന്ന പുറത്തിറങ്ങി രക്ഷപ്പെട്ടു.

പക്ഷെ പാസ്‌പോർട്ടും അനുബന്ധരേഖകളുമൊന്നും ലഭിച്ചില്ല. ഇതോടെ നാട്ടിലേക്കു പോരാനും കഴിഞ്ഞില്ല. സ്‌പോൺസർ പരാതി കൂടി നൽകിയാൽ പടിക്കപ്പെട്ടാൻ വർഷങ്ങളോളം ജയിലിൽ കഴിയേണ്ടിവരും. ഇതോടെ ചില മലയാളി സുഹൃത്തുക്കളുടെ മെക്കാനിക്കൽ ഷോപ്പുകളിൽ വല്ലപ്പോഴും സഹായത്തിനു ജോലി ലഭിച്ചാൽ പോകും. അതും സ്ഥിരതയുള്ളതല്ല. പൊലീസ് ഏതു നിമിഷവും പിടികൂടുമെന്ന ചിന്തയിലാണ് ജീവിതമെന്നും പ്രകാശൻ മറുനാടനോട് വീഡിയോ കോളിലൂടെ പ്രതികരിച്ചു.

നാട്ടിലെ പുതിയ വീടിന്റെ പകുതിയോളം പർത്തീരിച്ചെങ്കിലും താമസം മാറാൻ സാധിച്ചില്ലെന്ന് മാത്രമല്ല. നിർമ്മാണത്തിനായി വാങ്ങിച്ച കടങ്ങൾ വീട്ടാനാകാതെ സുഹൃത്തായ റഷിൽ കുമാറും ഇന്നു പ്രതിസന്ധിയിലാണ്. നിലവിൽ ആറു ലക്ഷംരൂപയിലധികം കടമുണ്ട്. വീടിന്റെ പണി പൂർത്തീകരിക്കണമെങ്കിൽ ഇത്രയും തുകവേറെയും കണ്ടെത്തണം. പ്രകാശനെ കുവൈത്തിലേക്ക് പറഞ്ഞയക്കാൻ തന്നെ സുഹൃത്തുക്കൾ 80,000രൂപയോളം പിരിച്ചെടുത്താണ് നൽകിയത്. എന്നാൽ മകന്റെ ദയനീയാവസ്ഥ കാരണം മകനോട് ഞങ്ങളുടെ കാര്യങ്ങൾ എങ്ങിനെ പറയുമെന്നാണ് ഏതു നിമിഷവും നിലംപൊത്താൻ കഴിയുന്ന വീട്ടിലിരുന്ന് ശിവരാമാനും ഭാര്യ ശുശീലയും ചോദിക്കുന്നത്.

ഇതിനിടയിൽ ചില കാരണങ്ങൾ കാരണം പ്രകാശന്റ ഭാര്യ പിണങ്ങിപ്പോകുകയും ചെയ്തു. ഇവരുടെ ബന്ധുക്കളൊന്നും തിരിഞ്ഞുനോക്കുന്നില്ലെന്ന് സുഹൃത്ത് റിഷിൽകുമാർ കുമാർ പറഞ്ഞു. കുടുംബത്തിന്റെ അവസഥ ദയനീയമാണെന്നും കഴിയുന്നവർ ഇവർക്കു സഹായം നൽകണമെന്നും വാർഡ് മെമ്പർ ജയമോൾ വർഗീസും പറഞ്ഞു. കുടുംബത്തിന്റെ ദയനീയ അവസ്ഥ കണ്ടു സഹായം നൽകാൻ ആഗ്രഹിക്കുന്നവരുണ്ടെങ്കിൽ മാതാവ് സുശീലയുടെ എടക്കര ബ്രാഞ്ചിലെ എസ്.ബി.ഐ അക്കൗണ്ടിലേക്കു സഹായം നൽകാവുന്നതാണ്. ബാങ്കിന്റെ ബാസ്പുക്കിന്റെ കോപ്പിയിൽ കാണുന്ന ഈ അക്കൗണ്ടിലേക്കാണു സുമനസ്സുകൾ സഹായം നൽകേണ്ടത്.

Mrs. Suseela Thundiyathputhenpurayil
Account No: 67249140233
State Bank of India Edakkara Branch
IFSC : SBIN0070710
Google pay Number: 8086007146