- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വളർത്തു നായ്ക്കളെ കൊന്ന് കഷണങ്ങളാക്കി മൃതശരീര ഭാഗങ്ങൾക്കൊപ്പം കുഴിയിലിട്ടു മൂടി; റോസിലിന്റെ ഡിഎൻഎ പരിശോധനാ ഫലത്തെ് ഇത് ബാധിച്ചുവെന്ന് സൂചന; ഇലന്തൂർ ആഭിചാരക്കൊലയിൽ കൃത്യമായ ആസൂത്രണവും നടന്നു; പൊലീസ് നിയന്ത്രണം നീക്കിയതോടെ നരബലി വീട്ടിലേക്ക് സന്ദർശക പ്രവാഹം; സിനിമയാക്കാൻ ഷാജി കൈലാസും
ഇലന്തൂർ: ആഭിചാരക്കൊലയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിരുന്നുവെന്ന് സംശയം. ക്രൂരവും നിഷ്ഠൂരവും നടപ്പാക്കിയത കൃത്യം പുറത്തു വന്നാലും ശിക്ഷിക്കപ്പെടാതിരിക്കാനുള്ള സകല പണിയും ഷാഫി ചെയ്തു വച്ചിരുന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. കൊലപാതകങ്ങൾ നടന്ന ഭഗവൽ സിങ്ങിന്റെ വീടിന് സമീപമുള്ള വൃദ്ധയുടെ വളർത്തു നായ്ക്കളെ കൊന്ന് മുറിച്ചാണ് മൃതദേഹ ഭാഗങ്ങൾക്കൊപ്പം തള്ളിയത് എന്നാണ് സംശയിക്കുന്നത്. റോസിലിന്റെ ഡിഎൻഎ പരിശോധനാ ഫലം വൈകാൻ കാരണവും ഇതു തന്നെയെന്ന് കരുതുന്നു.
മുഹമ്മദ് ഷാഫി സാധാരണക്കാരന് ചിന്തിക്കാൻ പോലും കഴിയാത്ത ക്രൂരതയാണ് രണ്ടു സ്ത്രീകളോടും കാട്ടിയത്. പത്മത്തിന്റെ കഴുത്തറുത്തപ്പോൾ പിടഞ്ഞ കാലിന്റെ മുട്ടുചിരട്ട ചുറ്റികക്ക് ഇയാൾ തല്ലിപ്പൊട്ടിച്ചുവെന്നാണ് മൊഴി. ചുറ്റികയും തെളിവെടുപ്പിനിടെ കാക്കനാട് പൊലീസ് കണ്ടെടുത്തിരുന്നു.
ഇലന്തൂരിൽ നരബലിയുടെ പശ്ചാത്തലത്തിൽ സിനിമകളും ഉണ്ടായേക്കും. അസാധാരണവും അപൂർവ്വവുമായ സംഭവം നടന്ന സ്ഥലത്തെ സന്ദർശകരിൽ നിരവധി സിനിമാ പ്രവർത്തകരുമുണ്ട്. സംവിധായകൻ ഷാജീ കൈലാസ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇലന്തൂരിലെ കൊലപാതകം നടന്ന വീട് സന്ദർശിച്ചിരുന്നു. വീടും പരിസരവും എല്ലാം കണ്ട് ഏറെ സമയം ചെലവഴിച്ച് വിശദമായി കണ്ട ശേഷമാണ് ഷാജി കൈലാസ് മടങ്ങിയത്. ഇലന്തൂർ സ്വദേശിയും പച്ചത്തപ്പ് എന്ന ചിത്രത്തിലൂടെ നവാഗത സംവിധായകനുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവുമായ അനു പുരുഷോത്തം നരബലി പ്രമേയമാക്കി സിനിമ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ്.
നരബലി വീട്ടിലേക്ക് സന്ദർശക പ്രവാഹവും തുടരുകയാണ്. പൊലീസ് കാവൽ അവസാനിപ്പിച്ച് ഒരാഴ്‌ച്ച പിന്നിടുമ്പോഴും മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്ന സ്ഥലം കാണാൻ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി ആളുകളാണ് എത്തുന്നത്. തമിഴ്‌നാട് സ്വദേശിനിയായ പത്മത്തേയും ആലുവ സ്വദേശിനി റോസിലിനെയും നരബലിക്ക് വിധേയമാക്കിയ സമാനതകളില്ലാത്ത ക്രൂരത നടന്ന വീടും പരിസരവും കാണാൻ മഴയെപ്പോലും അവഗണിച്ച് ദിവസേന എന്നൊണം നൂറ് കണക്കിന് ആളുകളാണ് എത്തുന്നത്.
വീടിന് ചുറ്റും ഉള്ള സ്ഥലങ്ങളും മൃതദേഹം കുഴിച്ചിട്ട കുഴികളും ഒക്കെ കാണാനായാണ് ആളുകൾ എത്തുന്നത്. തിരുമ്മൽ കേന്ദ്രത്തിൽ വച്ചും പത്മത്തിന്റെ മൃതദേഹം മുറിച്ചിട്ടുണ്ട്. അവിടെ രക്തക്കറയും സന്ദർശകർക്ക് കാണാൻ കഴിയും. കുറഞ്ഞത് ഒരു ലക്ഷം പേരെങ്കിലും ഇതുവരെ ഇവിടം സന്ദർശിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്