- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇലക്ട്രിക് ബസിൽ ഇനി ഗണേശ് കുമാർ ഇടപെടില്ല; മുഖ്യമന്ത്രിയുടെ ഇടപെടൽ വ്യക്തം
തിരുവനന്തപുരം: ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുത്തി. ഇലക്ട്രിക് ബസുകളുമായി സർക്കാർ മുമ്പോട്ട് പോകും. ഇതിന്റെ സൂചന നൽകി കെബി ഗണേശ് കുമാർ തന്നെ രംഗത്തു വന്നു. ഇലക്ട്രിക് ബസ്സുകൾ ലാഭകരമല്ലെന്ന നിലപാട് വിവാദമാവുകയും കെഎസ്ആർടിസി വാർഷിക റിപ്പോർട്ടിൽ ഇ ബസ്സുകൾ ലാഭകരമാണെന്ന കണക്കുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണവുമായി ഗതാഗത മന്ത്രി കെ ബി ഗണേശ്‌കുമാർ രംഗത്തു വന്നത്.
ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു ദൈവത്തിനറിയാം. ഞാൻ ഇനി കണക്ക് പറയുന്നില്ല. ഇനി ഒരു തീരുമാനവും എടുക്കുന്നില്ല. ശിക്ഷിച്ചു കഴിഞ്ഞാൽ പിന്നെ തീരുമാനം എടുക്കേണ്ടല്ലോ. എന്തെങ്കിലും അറിയിക്കാനുണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈവറ്റ് മേഖല സംസ്ഥാനത്തിന് ആവശ്യമാണ്. ബസ് സർവീസുകളിൽ റീ ഷെഡ്യുളിങ് നടക്കുന്നുണ്ട്. തന്നെ ഉപദ്രവിക്കാൻ ചില ആളുകൾക്ക് താൽപര്യമുണ്ട്. താൻ ആരെയും ദ്രോഹിക്കാറില്ല. കേരളത്തിൽ നികുതി കൂടുതലാണ്. അതിനാൽ വാഹന രജിസ്‌ട്രേഷൻ വരുമാനം പുറത്ത് പോകുന്നു. ഇത് സർക്കാർ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏതായാലും കെ എസ് ആർ ടി സിയിൽ നയപരമായതൊന്നും തീരുമാനിക്കില്ലെന്ന് കൂടി വ്യക്തമാക്കുകായണ് ഗതാഗത മന്ത്രി.
ഇലക്ട്രിക് ബസുകളുടെ വരവുചെലവുകൾ സംബന്ധിച്ച കണക്കുകൾ ചോർന്നതിൽ അതൃപ്തി അറിയിച്ച് മന്ത്രി കെ.ബി. ഗണേശ് കുമാർ കഴിഞ്ഞ ദിവസം വാർത്തകളിൽ എത്തിയിരുന്നു. രേഖകൾ ചോർന്നതിൽ മന്ത്രി കെ.ബി. ഗണേശ് കുമാർ ജോയിന്റ് എം.ഡിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. കഴിഞ്ഞ 9 മാസത്തിനിടെ 2. 89 കോടി രൂപ ഇ ബസിന് ലാഭം ലഭിച്ചെന്നാണ് കണക്കുകൾ. റിപ്പോർട്ട് പഠിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. രേഖകൾ മന്ത്രിക്ക് ലഭിക്കും മുമ്പ് മാധ്യമങ്ങൾക്ക് ലഭിച്ചതിലാണ് മന്ത്രി അതൃപ്തി അറിയിച്ചത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇടപെട്ടുവെന്നാണ് സൂചന. ഇലക്ട്രിക് ബസിൽ ചർച്ച വേണ്ടെന്ന നിർദ്ദേശവും നൽകി.
പുറത്തുവന്ന കണക്കുകൾ പ്രകാരം മന്ത്രി നഷ്ടത്തിലാണെന്ന് പറഞ്ഞ സർവീസുകൾ ലാഭത്തിലാണ്. വാങ്ങുന്ന വിലയും കിട്ടുന്ന കളക്ഷനുമായി തട്ടിച്ച് നോക്കുമ്പോൾ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗണേശ് കുമാർ പറഞ്ഞിരുന്നത്. ഇലക്ട്രിക് ബസ് എത്ര നാൾ പോകും എന്ന കാര്യം ഉണ്ടാക്കിയവർക്കും അറിയില്ല,? എനിക്കും അറിയില്ല എന്നാണ് മന്ത്രി പറഞ്ഞത്. ഇ ബസുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗണേശ് കുമാറിന്റെ നിലപാടിനെ എതിർത്ത് വി.കെ.പ്രശാന്ത് എംഎൽഎയും മേയർ ആര്യാ രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.
സിപിഎം നേതൃത്വവും ഇവരെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനാൽ കരുതലോടെ നീങ്ങാനായിരുന്നു ഗണേശിന്റെ തീരുമാനം. ഇതിനിടെയാണ് വിഷയത്തിൽ നയപരമായ തീരുമാനം ഇടതുപക്ഷത്തിന്റേതാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇലക്ട്രിക് ബസിൽ കഴിഞ്ഞ 9 മാസത്തിനിടെ 2.89 കോടി രൂപ ഇ-ബസിന് ലാഭം കിട്ടിയെന്നാണ് കണക്ക്. റിപ്പോർട്ട് പഠിച്ചശേഷമാകും തുടർനടപടി. അതേസമയം റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിച്ചതിൽ മന്ത്രി ഉദ്യോഗസ്ഥരെ ശകാരിച്ചു.
വാങ്ങിയ വിലയും കിട്ടുന്ന കളക്ഷനും തട്ടിച്ചുനോക്കുമ്പോൾ ഇലക്ട്രിക് ബസുകൾ ലാഭകരമല്ലെന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേശ് കുമാറിന്റെ പക്ഷം. ഈ നിലയിൽ തുടരേണ്ടതില്ലെന്ന അഭിപ്രായം കൂടി പങ്കുവച്ചതോടെ എതിർപ്പും ശക്തമായി. ഈ പശ്ചാത്തലത്തിലാണ് കൃത്യമായ കണക്കുകൾ നൽകാൻ കെഎസ്ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. ബിജു പ്രഭാകർ വിദേശത്തായതിനാൽ ജോയിന്റ് എംഡി പ്രമോദ് ശങ്കറാണ് മന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
ഏപ്രിൽ മാസത്തിൽ തലസ്ഥാനത്തെ നിരത്തിലെത്തിയ ഇലക്ട്രിക് ബസുകൾ ഡിസംബർ മാസം വരെ 2.88 കോടി രൂപ ലാഭമൂണ്ടാക്കിയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. ഏപ്രിൽ മുതൽ ഡിസംബർ വരെ ഇലക്ട്രിക് ബസുകൾ 18901 സർവീസ് തലസ്ഥാന നഗരത്തിലാകെ നടത്തിയത്. നിലവിലെ സാഹചര്യത്തിൽ ഇലക്ട്രിക് ബസ് ഒരു കിലോമീറ്റർ ഓടാൻ 28. 45 രൂപയാണ് വേണ്ടിവരുന്നതെന്ന് റിപ്പോർട്ട് പറയുന്നു. ശമ്പളത്തിനും ഇന്ധനത്തിനുമടക്കം ചെലവുവരുന്ന തുകയും ചേർത്തുള്ളതാണ് ഈ 28. 45 രൂപ. ഒരു കിലോമീറ്റർ ഓടുമ്പോൾ കിട്ടുന്ന വരുമാനമാകട്ടെ ശരാശരി 36.66 രൂപയാണ്. അതായത് ചെലവുകൾ കഴിഞ്ഞുള്ള തുക പരിശോധിച്ചാൽ ഒരു കിലോമിറ്റർ ഓടുമ്പോൾ ഇലക്ട്രിക് ബസിൽ നിന്നും 8 .21 രൂപ ലാഭം ലഭിക്കുന്നു.
ഇനി ഇലട്രിക് ബസുകൾ വാങ്ങേണ്ടെന്നും നിലവിൽ സിറ്റി സർവീസിന് ഈടാക്കുന്ന പത്ത് രൂപ നിരക്ക് പുനഃപരിശോധിക്കുമെന്നുമാണ് ഗണേശ് കുമാർ അഭിപ്രായപ്പെട്ടത്. ഒപ്പം നിലവിലോടുന്ന റൂട്ടുകൾ പുനക്രമീകരിക്കാൻ പദ്ധതിയുണ്ടെന്നും വ്യക്തമാക്കി. എന്നാൽ, മന്ത്രിയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് എംഎൽഎ വി.കെ പ്രശാന്തും മേയർ ആര്യ രാജേന്ദ്രനും നിലപാട് സ്വീകരിച്ചു. നയപരമായ തീരുമാനങ്ങൾ പുനഃപരിശോധിക്കുമ്പോൾ ജനപക്ഷത്ത് നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പറഞ്ഞിരുന്നു.