- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോര്‍ത്ത് പോളിന് മുകളിലൂടെ പറന്നാലും സ്പീഡുള്ള ഇന്റര്‍നെറ്റ് ലഭിക്കും; മെഴ്സിഡസ് എസ് ക്ലാസ് മോഡല്‍ സീറ്റ്; 312 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എമിറേറ്സിന്റ ആദ്യ അ350 വിമാനം ദുബായില്‍ നിന്ന് ആദ്യം പറക്കുക എഡിന്‍ബറോയിലേക്ക്
നോര്‍ത്ത് പോളിന് മുകളിലൂടെ പറന്നാലും സ്പീഡുള്ള ഇന്റര്‍നെറ്റ് ലഭിക്കും
ദുബായ്: എമിരേറ്റ്‌സ് തങ്ങളുടെ പുതിയ എയര്‍ബസ് 350 പുറത്തിറക്കി. എമിരേറ്റ്‌സ് എയര്‍ലൈന്‍ പ്രസിഡണ്ട് സര്‍ ടിം ക്ലാര്‍ക്ക്, യു എ ഇ ധനകാര്യമന്ത്രി ആബ്ദുള്ള ബിന്‍ തൗക്ക് മാറി എന്നിവര്‍ ദുബായ് എയര്‍പോര്‍ട്ടിലെത്തി പുതിയ എ 350 -900 വിമാനം പരിശോധിച്ചു. ഈ പുതിയ വിമാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ന്യൂജനറേഷന്‍ ആന്റിനയാണെന്ന് അവര്‍ അവകാശപ്പെടുന്നു. ഇത് വിമാനത്തിനകത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഈ സാങ്കേതിക വിദ്യയുടെ സഹായത്താല്‍, യാത്രക്കാര്‍ക്ക് യാത്ര തുടങ്ങുന്നത് മുതല്‍ അവസാനിക്കുന്നത് വരെ തടസ്സപ്പെടാതെ ഗ്ലോബല്‍ വൈ ഫൈ കവറേജ് ലഭിക്കും. എന്തിനധികം, ഉത്തരധ്രുവത്തിന് മുകളിലൂടെ പറക്കുമ്പോള്‍ പോലും ഇന്റര്‍നെറ്റ് ആസ്വദിക്കാന്‍ കഴിയും.
അതിനു പുറമെ വിമാനത്തിനകത്തെ വയര്‍ലസ്സ് ആക്സസ് പോയിന്റുകളും മെച്ചപ്പെടുഠിയിട്ടുണ്ട്. അതുകൊണ്ടു തന്നെ നിലവിലെ ശരാശരി ബാന്‍ഡ് വിഡ്ത്തിന്റെ പത്തിരട്ടി ലഭിക്കും. അതായത് കൂടുതല്‍ യാത്രക്കാര്‍ക്ക് ഒരേസമയം തടസ്സമില്ലാത്ത കണക്റ്റിവിറ്റി ലഭ്യമാകും എന്നര്‍ത്ഥം. ക്യാബിനുകള്‍ 312 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ മൂന്നായി വേര്‍തിരിച്ചിട്ടുണ്ട്. അതില്‍ 21 എണ്ണം പ്രീമിയം എക്കണോമി സീറ്റ്കളും 259 എക്കണോമി സീറ്റുകളുമായിരിക്കും.
അവിസ്മരണീയമായ യാത്രാനുഭവം നല്‍കാന്‍ ബിസിനസ്സ് ക്ലാസ് എസ് ലോഞ്ച് സീറ്റുകള്‍ മെഴ്സിഡസ് എസ് ക്ലാസ്സ് കാറുകളിലേതിന് സമാനമായ രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് വശത്തെ കോക്ക്‌ടെയില്‍ ടേബിളില്‍ വയര്‍ലെസ്സ് ചാര്‍ജ്ജിംഗും ഉപയോഗിക്കാന്‍ കഴിയും. അതോടൊപ്പം നെക്സ്റ്റ് ജനറേഷന്‍ 4 കെ ടച്ച് സ്‌ക്രീനുകളും ഉണ്ടാകും. എമിരേറ്റ്‌സിന്റെ എ 380 ലോകത്തിലെ എറ്റവും നല്ല പ്രീമിയം എക്കോണമിയായി നേരത്തെ പല സര്‍വ്വേകളിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതേ ക്ലാസ്സ് പുതിയ വിമാനത്തില്‍ 2 - 3 - 2 എന്ന കോണ്‍ഫിഗറേഷനില്‍ ആയിരിക്കും.
ഇന്‍- സീറ്റ് ചാര്‍ജിംഗ് പോയിന്റുകള്‍, വശത്തുള്ള കോക്ക്‌ടെയില്‍ ടേബിള്‍, സാമാന്യം വലിപ്പമുള്ള തലയിണ കമ്പിളീ പുതപ്പ്, 4കെ 13.3 ഇഞ്ച് ടി വി സ്‌ക്രീന്‍ എന്നിവ എക്കോണമിയില്‍ ലഭ്യമായിരിക്കും. മറ്റൊരു കാര്യം എമിരേറ്റ്‌സിന്റെ 777, എ 380 എന്നിവയോട് സമാനമായ രീതിയില്‍ കുലീനമായ നീല നിറത്തിലുള്ള ഫേബ്രിക് ആയിരിക്കും എക്കോണമിയിലെ സീറ്റുകള്‍ക്കും. അതിനു പുറമെ, ആറ് തരത്തില്‍ ക്രമീകരിക്കാവുന്ന പുതിയ ഹെഡ് റെസ്റ്റും എമിരേറ്റ്‌സ് എക്കോണമി ക്ലാസ്സില്‍ തയ്യാറാക്കുന്നുണ്ട്. എ 350 യുടെ ഒരു പ്രത്യേകതയാണിത്.
വരുന്ന വര്‍ഷം (2025) ആദ്യത്തോടെ ഈ ഹെഡ്‌റെസ്റ്റുകള്‍ നിലവില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് എക്കോണമി ക്ലാസിലെ യാത്രകള്‍ക്ക് പുതിയ അനുഭവം നല്‍കും. പുതിയ വിമാനങ്ങള്‍ വരുനന്തോടെ ആഗോള തലത്തില്‍ കൂടുതല്‍ റൂട്ടുകളിലേക്ക് സേവനം വ്യാപിപ്പിക്കാന്‍ എമിരേറ്റ്‌സിന് കഴിയും. എ 350 യുടെ ആദ്യത്തെ ഷെഡ്യൂള്‍ഡ് ഫ്‌ലൈറ്റ് 2025 ജനുവരി 3 ന് എഡിന്‍ബര്‍ഗിലേക്കായിരിക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ബഹറിന്‍, മസ്‌കറ്റ്,കുവൈറ്റ്, ലിയോണ്‍, ബൊളോംഗ, കൊളൊംബോ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ആയിരിക്കും ഈ പുതിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുക.