ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ ഭാര്യ ബ്രിജിത്ത് ഓസിയര്‍ മുഖത്ത്് അടിച്ചുവെന്നതാണ് ലോക മാധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലടക്കം വലിയ ചര്‍ച്ചയായ കാര്യം. കഴിഞ്ഞ ആഴ്ച വിയറ്റ്നാമിലെ ഹാനോയില്‍, ഇറങ്ങിയ വിമാനത്തിന്റെ വാതില്‍ തുറന്ന വേളയിലാണ്, 47കാരനായ മാക്രാണിന്റെ താടിക്ക് 72കാരിയായ ബ്രിജിത്ത് തട്ടുന്നതായി കണ്ടത്. ഇത് മാക്രോണിന് ഭാര്യയില്‍ നിന്ന് കിട്ടിയ മര്‍ദനം എന്നു പറഞ്ഞ് വലിയ വാര്‍ത്തയുമായി.

അതിനിടെ ദമ്പതികള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നല്‍കിയ ഉപദേശവും ശ്രദ്ധിക്കപ്പെട്ടു. 'കലഹിക്കുമ്പോള്‍ വാതിലുകള്‍ അടഞ്ഞിരിക്കമെന്ന് ഉറപ്പുവരുത്തണം', എന്നായിരുന്നു ട്രംപിന്റെ ഉപദേശം. പക്ഷേ മാക്രോണിന് അടികൊടുക്കാനും ശാസിക്കാനുമൊക്കെയുള്ള അധികാരം ഭാര്യ ബ്രിജിത്തക്ക് ഉണ്ടെന്നാണ് യാഥാര്‍ത്ഥ്യം. കാരണം, മാക്രാണിന്റെ ടീച്ചറായിരുന്നു ഭാര്യ. അസാധാരണമാണ് ആ പ്രണയ ജീവിതം.




'പ്രേമം' സിനിമ മോഡല്‍ പ്രേമം

കോളജ് ടീച്ചറെ പ്രണയിച്ച വിദ്യാര്‍ഥിയുടെ കഥ നാം സൂപ്പര്‍ ഹിറ്റായ 'പ്രേമം' സിനിമയിലൊക്കെ മാത്രമാണ് കേട്ടിട്ടുള്ളത്. എന്നാല്‍ ഇമ്മാനുവേല്‍ മാക്രോണിന്റെ ജീവിതത്തില്‍ അത് സംഭവിച്ചതാണ്. കോളജ് ടീച്ചര്‍ക്കുപകരം അയാള്‍ സ്നേഹിച്ചത്. ഫ്രാന്‍സിലെ ആമിയന്‍സില്‍ ഒരു മിഡില്‍ക്ലാസ് ഫാമിലിയിലായിരുന്നു മാക്രോണിന്റെ ജനനം. അമ്മ ഫ്രാങ്കോയിസ് നോഗൂസ് സാമൂഹിക സുരക്ഷാവകുപ്പില്‍ ഡോക്ടര്‍. പിതാവ് ജീന്‍ മൈക്കല്‍, പിക്കാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസസര്‍. 2010-ല്‍ ഇവര്‍ ബന്ധം വേര്‍പരിഞ്ഞു. മാക്രോണിന് രണ്ടുസഹോദരങ്ങള്‍ കൂടിയുണ്ട്. ഇളയസഹോദരന്‍ ലോറന്റും, അനുജത്തി എസ്റ്റെല്ലും. ലോറന്റും മാക്രോണും ഒരുമിച്ച് വളര്‍ന്നു. ലോറന്റനും നന്നായി പഠിച്ച് റേഡിയോളജിസ്റ്റായി. വിവാഹിതയായ സഹോദരിയും മാക്രോണിന് സഹായിയായി ഇപ്പോഴും കുടെയുണ്ട്.

പഠനത്തിലും സംഗീതവും നാടകവും പോലുള്ള പാഠ്യേതര വിഷയങ്ങളിലും മിടുക്കനായ വിദ്യാര്‍ഥിയായിരുന്നു മാക്രോണ്‍. ആമിയന്‍സിലെ ജെസ്യൂട്ട് ഹൈസ്‌കൂളായ ലൈസി ലാ പ്രൊവിഡന്‍സില്‍ വെച്ച് വെറും 15ാം വയസ്സിലാണ്, അയാളുടെ പ്രണയം തുടങ്ങുന്നത്. 1993-ല്‍ അവിടെ ഫ്രഞ്ച് പഠിപ്പിക്കാന്‍ എത്തിയ ടീച്ചര്‍ ആയിരുന്നു, 39കാരിയായ ബ്രിജിത്ത് ഓസിയര്‍ എന്ന ഫ്രാന്‍സിന്റെ ഇപ്പോഴത്തെ ഫസ്റ്റ് ലേഡി. 'ലൗ അറ്റ് ദ ഫസ്റ്റ് സൈറ്റ്' എന്നാണ് ഇതേക്കുറിച്ച് മാക്രാണ്‍ പിന്നീട് പറഞ്ഞത്. ടീച്ചറെ ആദ്യമായി കണ്ടപ്പോള്‍ തന്നെ അതുവരെ അനുഭവിച്ചിട്ടില്ലാത്ത അസാധാരണമായ എന്തോ ഒന്ന് തന്റെ ഉള്ളില്‍ തുടിക്കുകയായിരുന്നുവെന്ന് ഒരു അഭിമുഖത്തില്‍ മാക്രോണ്‍ തുറന്ന് പറയുന്നു.

ബ്രിജിത്തിന്റെ സാഹിത്യ ക്ലാസുകള്‍ അവന്് എറെ ഇഷ്ടമായിരുന്നു. അവന്‍ പങ്കെടുത്ത നാടക ക്ലാസ്സിന്റെ ചുമതലയും ബ്രിജിത്തിനായിരുന്നു. അവിടെ വെച്ചാണ് അവര്‍ കൂടുതല്‍ അടുത്തത്. തനിക്കും മാക്രോണിനോട് വല്ലാത്ത ഒരു ആകര്‍ഷണീയത തോന്നിയിരുന്നെങ്കിലും അത് വെളിപ്പെടുത്തിയില്ലെന്ന് ബ്രിജിത്ത് പിന്നീട് പറയുകയുണ്ടായി. കാരണം അവന് അന്ന് പ്രായപൂര്‍ത്തിയായിട്ടില്ല. പകത്വയില്ലാത്ത ഒരു കുട്ടിയുടെ ചാപല്യമായെ ഇതിനെയൊക്കെ കാണാന്‍ കഴിയൂവെന്ന് അവര്‍ക്ക് തോന്നി. മാത്രമല്ല അവര്‍ തമ്മില്‍ ശാരീരിക ബന്ധം ഉണ്ടായി കേസായാല്‍ പോക്സോ കുറ്റത്തിന് ടീച്ചര്‍ അകത്താവുകയും ചെയ്യുമായിരുന്നു.

1974 തന്നെ ബ്രിജിറ്റ് വിവാഹിതയായിരുന്നു. ബാങ്കര്‍ ആന്ദ്രേ-ലൂയിസ് ഔസിയാണ് ഭര്‍ത്താവ്. അവര്‍ക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ഇളയ പെണ്‍കുട്ടി ലോറന്‍സ്, അതേ സ്‌കൂള്‍ വിദ്യാര്‍ഥിയും മാക്രോണിന്റെ സഹപാഠിയുമായിരുന്നു. പക്ഷേ എത്ര ശ്രമിച്ചിട്ടും തങ്ങള്‍ക്ക് പ്രണയം തടുത്തുനിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാണ് ബ്രിജിറ്റ് പറയുന്നത്. വൈകാതെ അവര്‍ കടുത്ത അനുരാഗത്തിലായി.




വരന്റെ പ്രായം 29, വധുവിന് 53!

പക്ഷേ ഈ ബന്ധം അര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞില്ല. മാക്രോണിന്റെ രക്ഷിതാക്കള്‍ അയാളെ ഇതില്‍നിന്ന് മോചിപ്പിക്കാന്‍ കൂടി ഫ്രാന്‍സിലേക്ക് പഠിക്കാന്‍ വിട്ടു. പക്ഷേ കത്തുകളിലുടെയും ഫോണുകളിലുടെയും ഇരുവരും അനുരാഗം തുടര്‍ന്ന്. ഒടുവില്‍ 2006 ജനുവരിയില്‍ ഭര്‍ത്താവിനെ ബ്രിജിറ്റ് ഡിവേഴ്സ് ചെത്തു. 2007 ഒക്ടോബറില്‍ മാക്രോണിനെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹ സമയത്ത് വരന്റെ പ്രായം 29, വധുവിന് പ്രായം 53! പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. 'പരസ്പരം പറയാതെ കണ്ണുകളിലെ തിളക്കം കണ്ടാണ് ഞങ്ങള്‍ പ്രേമം അറിയുന്നത്. ആ തിളക്കം ഇപ്പോഴും നിലനില്‍ക്കുന്നു.''- തന്റെ വിവാഹത്തെക്കുറിച്ച് മാക്രോണ്‍ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.

അപ്പോഴേക്കും ഇമ്മാനുവേല്‍ മാക്രാണ്‍ ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന ബാങ്കര്‍ എന്ന നിലയിലേക്ക് വളര്‍ന്നിരുന്നു. ഇവിടെയൊക്കെ മാക്രേണിന്റെ ഗോഡ് ഫാദറപ്പോലെ പ്രവര്‍ത്തിച്ചത് ഭാര്യയായ പഴയ ടീച്ചര്‍ തന്നെ ആയിരുന്നു. മാക്രാണിലുള്ള വിശ്വാസം ഒന്നുകൊണ്ടാണ് താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പിന്തുണച്ചത് എന്നും അത് ശരിയായ തീരുമാനം ആയിരുന്നുവെന്ന് തെളിഞ്ഞെന്നും ബ്രിജിത്ത് പറയുന്നു. മാക്രോണിന്റെ ഇലക്ഷന്‍ തന്ത്രങ്ങളുടെയും കാമ്പയിനിന്റെയുമൊക്കെ നേതൃത്വവും ടീച്ചര്‍ക്കുതന്നെ.

ഇന്ന് ഫ്രഞ്ച് ജനയുടെ മാതൃക ദമ്പതികളാണ് ഇവര്‍. സത്രീലമ്പടത്തം കൊണ്ട് പേരു കേള്‍പ്പിച്ചവര്‍ ആയിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റുമാര്‍ ഏറെയും. പക്ഷേ മാക്രോണിണ് പ്രണയം ടീച്ചറോട് മാത്രമായിരുന്നു. ഈ ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ല. ബ്രിജിത്തിന്റെ ആദ്യ വിവാഹത്തിലുള്ള മക്കളെയാണ് ഇവര്‍ ഔദ്യോഗിക അവകാശികള്‍ ആക്കിയിരിക്കുന്നത്. മാക്രോണിന്റെ സഹോദരനും സഹോദരിയും അടക്കമുള്ളവരും ഇവരും തികഞ്ഞ സ്നേഹത്തോടെ കഴിയുന്നു. എന്തിന് ബ്രിജിറ്റിന്റെ ആദ്യ ഭര്‍ത്താവിന്റെ കുടുബപോലും മാക്രോണിന് ഒപ്പമാണ്. ഇന്ത്യയില്‍ നമുക്ക് ഇതുപോലെ ഒന്ന് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?

ഇപ്പോള്‍ മാക്രോണിന് 47 വയസ്സായി. ടീച്ചര്‍ക്ക് 72 . എന്നിട്ടും അവര്‍ ഒന്നിച്ച് ഒറ്റക്കെട്ടായി രാഷ്ട്രീയ സാംസ്‌ക്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാര്യയുടെ പേരില്‍ മാക്രേണിനെ അപമാനിക്കാന്‍ പലകുറി നീക്കങ്ങള്‍ ഉണ്ടായതാണ്. അടിക്കടിയുണ്ടായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് ഇസ്ലാമിക ഭീകരതക്കെതിരെ കര്‍ശന നടപടി എടുത്തപ്പോള്‍, വ്യക്തി ജീവിതത്തിന്റെ പേരില്‍ മാക്രോണിനെ പ്രതിക്കൂട്ടില്‍ കയറ്റാനാണ് ഇസ്ലാമിസ്റ്റുകള്‍ ശ്രമിച്ചത്. 15ാം വയസ്സില്‍ സഹപാഠിയുടെ അമ്മയെ അടിച്ചുമാറ്റി ഒളിച്ചോടിയവാനാണ് മാക്രോണ്‍ എന്നാണ് ഈ കൊച്ചു കേരളത്തില്‍ അടക്കം ഇസ്ലാമിസ്റ്റുകള്‍ പ്രചരിപ്പിച്ചത്. ഇപ്പോള്‍ ഭാര്യയില്‍നിന്ന് മാക്രോണിന് തല്ലുകിട്ടിയെന്നും അവര്‍ ആഘോഷിക്കുന്നു. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ അല്ലറ ചില്ലറ സൗന്ദര്യപ്രശ്നങ്ങള്‍ അല്ലാതെ കാര്യമായി ഒന്നുമില്ല എന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ പറയുന്നത്. ഭാര്യ മാക്രോണിനെ തല്ലിയതല്ല താടിക്ക് തട്ടിയതാണെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നത്.