- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്‍ട്രന്‍സ് പരീക്ഷയെഴുതി കാറില്‍ മടങ്ങവെ മുന്നില്‍ മരം വീണു; 15 അടി താഴ്ചയുള്ള കുളത്തില്‍ വീണു; അങ്ങാടിക്കടവ് ഗ്രാമത്തെ നടുക്കി ഇമ്മാനുവലിന്റെ മരണം
അങ്ങാടിക്കടവ് ഗ്രാമത്തെ നടുക്കി ഇമ്മാനുവലിന്റെ മരണം
കണ്ണൂര്‍: ഇരിട്ടിയിലെ അങ്ങാടിക്കടവ് ഗ്രാമത്തെ നടുക്കി വിദ്യാര്‍ത്ഥിയുടെ അതിദാരുണമായ മരണം. തൃശൂരില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷയെഴുതി മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് നിയന്ത്രണം തെറ്റിയ കാര്‍ കുളത്തില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ അഞ്ചര മണിക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
അങ്ങാടിക്കടവ് കുറിച്ചി കുന്നേല്‍ ബെന്നി - ബീന ദമ്പതികളുടെ മകന്‍ ഇമ്മാനുവലാണ് (24) മരിച്ചത്. ആനപന്തി അങ്ങാടി കടവ് മെയിന്‍ റോഡില്‍ വാഴക്കുണ്ടിലാണ് അപകടമുണ്ടായത്. തൃശൂരില്‍ നിന്നും എന്‍ട്രന്‍സ് പരീക്ഷ എഴുതി തിരിച്ചു വരികയായിരുന്നു ഇമ്മാനുവല്‍. അപകടം നടന്നതിന് 100 മീറ്റര്‍ അകലെ ഉണങ്ങിയ റബ്ബര്‍ മരം പൊടുന്നെനെ കാറിന് മുകളില്‍ മറിഞ്ഞു വീണതാണ് അപകട കാരണമായത്.
അപ്രതീക്ഷിതമായി മരം വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മുന്നോട്ട് ഓടി മുന്‍പിലുണ്ടായിരുന്ന തെങ്ങ് ഇടിച്ചു മറിച്ചിട്ടതിനു ശേഷമാണ് ഏകദേശം 15 അടിയോളം താഴ്ച്ചയുള്ള കുളത്തില്‍ വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെങ്കിലും കാറിന്റെ മുന്‍ഭാഗം ചെളിയില്‍ കുപ്പുകുത്തിയത് തടസമായി. ജീപ്പും ജെ.സി ബിയും ഉപയോഗിച്ചുകാര്‍ ഉയര്‍ത്തി ഇമ്മാനുവേലിനെ പുറത്തെടുത്ത് ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് ഇരിട്ടി പൊലിസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു. കാറില്‍ ഇമ്മാനുവേല്‍ മാത്രമാണുണ്ടായിരുന്നത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെ ഇരിട്ടിയിലെത്തിയ ഇമ്മാനുവല്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കനത്ത മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. സഹോദരങ്ങള്‍ എലി സബത്ത്, എമിലി. പൊലിസ് ഇന്‍ക്വസ്റ്റ് നടപടിയും പോസ്റ്റുമോര്‍ട്ടവും പൂര്‍ത്തിയാക്കിയതിനു ശേഷം അങ്ങാടിക്കടവ് തിരുഹൃദയ ദേവാലയത്തില്‍ സംസ്‌കരിക്കും.
മറുനാടന്‍ മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്