- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഖാവെങ്കില് പോകാം; അല്ലങ്കില്‍ റിമാന്‍ഡ്! പോലീസിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്ത് ദൃശ്യം പകര്‍ത്തിയ രണ്ട് യുവാക്കളില്‍ ഒരാളെ ജയിലിലടച്ചു; ഡിവൈഎഫ് ഐക്കാരനെ വെറുതെ വിട്ടു; ഇഷ്ടനേതാക്കള്‍ പറഞ്ഞാല്‍ ഒത്ത് തീര്‍പ്പിന് എരുമേലി പോലീസ് റെഡ്ഡി; തിരക്ക് കുറഞ്ഞിട്ടും മണ്ഡലകാലം സംഘര്‍ഷഭരിതം
എരുമേലി: ഇഷ്ടനേതാക്കള്‍ വിളിച്ചു പറഞ്ഞാല്‍ കേസ് ഒത്തുതീര്‍പ്പ്. അല്ലെങ്കില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന നിസാര വകുപ്പുകള്‍ ഇടും. കഴിഞ്ഞ ദിവസം പോലീസിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്ത് ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകനെ വെറുതെവിട്ടു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനെ ജാമ്യം ഇല്ലാത്ത വകുപ്പുകള്‍ ചുമത്തി ജയിലിടടച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം.
വെച്ചൂച്ചിറ നല്ലോലപൊയ്കയില്‍ ഷിജോ (40) ക്കെതിരെയാണ് പോലീസ് കേസെടുത്തത്. നഗരത്തില്‍ ഗതാഗത കുരുക്ക് വര്‍ധിച്ചതോടെ ദുരിതത്തിലായ നാട്ടുകാരാണ് പോലീസിന്റെ നിഷ്‌ക്രിയത്വം ചോദ്യം ചെയ്തത്. എരുമേലി കാഞ്ഞിരപ്പള്ളി പാതയില്‍ പെട്രോള്‍ പമ്പിന് സമീപം വണ്‍വേ തിരിയുന്ന റോഡിലാണ് സംഭവം. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനോട് വാഹനം നിയന്ത്രിക്കുന്നതിനെപ്പറ്റി ബസ് കാത്ത് നിന്ന നാട്ടുകാരായ യുവാക്കള്‍ നിര്‍ദേശം പങ്കുവച്ചു. എന്നാല്‍ പോലീസുകാരന് അവരുടെ ഉപദേശം അത്ര പിടിച്ചില്ല. ഇതോടെ യുവാക്കള്‍ മൊബൈല്‍ ഫോണ്‍ കൈയിലെടുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തി. ഇതോടെ പോലീസുകാരനും ദൃശ്യം പകര്‍ത്തി. പിന്നീട് ഇരുകൂട്ടരും തര്‍ക്കത്തിലായി.
സിവില്‍ പോലീസ് ഓഫീസര്‍ ഉടന്‍ തന്നെ ഷിജോയുടെ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വയര്‍ലെസ് സെറ്റ് താഴെ വീണു. ഇതോടെ എസ്. ഐ. എത്തി രണ്ട് പേരെയും സ്റ്റേഷനില്‍ എത്തിച്ചു. ഇവരില്‍ ഡി. വൈ. എഫ്. ഐ. അനുഭാവിയെ പോലീസ് വെറുതെവിട്ടെങ്കിലും ഷിജോയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. ഒരു ദിവസം ജയിലില്‍ കഴിഞ്ഞ ഷിജോ ജാമ്യം ലഭിച്ച് പുറത്തിറങ്ങി പോലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്. തൊടുപുഴയില്‍ ഓഫ്സെറ്റ് പ്രസ് സ്ഥാപനത്തില്‍ ജോലിക്ക് പോകുമ്പോഴാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിരക്കിന്റെ ദൃശ്യം പകര്‍ത്തിയപ്പോള്‍ തന്റെ ഫോണ്‍ പിടിച്ചു വാങ്ങുകയായിരുന്നുവെന്ന് ഷിജോ പറയുന്നു. മണ്ഡലകാലത്ത് എരുമേലിയില്‍ തിരക്ക് കുറവായിരുന്നിട്ടും സംഘര്‍ഷഭരിതമായിരുന്നു.
ഇതേ പോലെ രണ്ട് നീതിയാണ് എരുമേലി പോലീസ് സ്റ്റേഷനില്‍ ലഭിക്കുന്നത്. ഈ സംഭവം ഒരു ഉദാഹരണമാണ്. സ്റ്റേഷന്‍ ഹൗസ് ഓഫീസറും സി. പി. എം. നേതാക്കളും കോണ്‍ഗ്രസിലെ ഒരു മെമ്പറും തമ്മില്‍ കേസ് ഒത്ത് തീര്‍പ്പാക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. കുറ്റകൃത്യങ്ങള്‍ക്ക് പിന്തുണ കൊടുക്കുന്ന നടപടിയില്‍ വ്യാപക പ്രതിഷേധവുമുയരുന്നു. കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം തടഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡ്രൈവറെ മര്‍ദ്ദിച്ച സംഭവത്തില്‍ നിസാര വകുപ്പിട്ടാണ് പോലീസ് കെസെടുത്തത്. വിഷയത്തില്‍ ബി. ജെ. പി. പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് വരെ നടത്തിയിരുന്നു.
തൊട്ടടുത്ത ദിവസം താല്‍ക്കാലിക വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന്റെ തല സോഡാകുപ്പി കൊണ്ട് അടിച്ചു പൊട്ടിച്ച സംഭവത്തിലും കേസില്ലാതെ ഒതുക്കി തീര്‍ക്കാനായിരുന്നു ശ്രമം. രണ്ട് ദിവസം കഴിഞ്ഞ് സി. പി. എമ്മിലെ തന്നെ ഒരു വിഭാഗം സമ്മര്‍ദം ചെലുത്തിയതോടെ കേസെടുക്കുകയായിരുന്നു. നിലവില്‍ പാര്‍ക്കിങ് മൈതാനങ്ങളുടെ കൊള്ള പിരിവിനും താല്‍ക്കാലിക കടക്കാരില്‍ നിന്നുമൊക്കെ പോലീസ് പണം വാങ്ങി ഒത്താശ ചെയ്യുന്നുവെന്ന് ആരോപണമുണ്ട്.
പോലീസിന്റെ സഹായത്തോടെ രാത്രിയില്‍ ടൗണിലെ വണ്‍വേ സംവിധാനവും അട്ടിമറിക്കുകയും ചെയ്യുന്നു. മണ്ഡലകാലത്ത് തീര്‍ത്ഥാടകരില്‍ നിന്നും അമിത ഫീസ് വാങ്ങി ചൂഷണം നടന്നു. റവന്യൂ സ്‌ക്്വാഡും പോലീസും കാര്യമായ നടപടികളൊന്നും എടുത്തിട്ടുമില്ല. മകരവിളക്ക് കാലത്ത് തിരക്ക് വര്‍ധിച്ചാല്‍ ഇതേ പോലെ ചൂഷണവും സംഘര്‍ഷവുമൊക്കെ പതിവായി മാറും.