കേരളത്തില്‍ നിന്നും ഹിന്ദി റിയാലിറ്റി ഷോയിലെത്തി വിജയിയായി ഏഴു വയസ്സുകാരന്; അവിര്ഭവിനെ നെഞ്ചിലേറ്റി ബോളിവുഡ് താരങ്ങളും ഗായകരും
- Share
- Tweet
- Telegram
- LinkedIniiiii
കേരളത്തില്‍ നിന്നും ബോളിവുഡ് ലോകത്ത് എത്തി ഹിന്ദിക്കാരുടെ മനം കവര്‍ന്നിരിക്കുകയാണ് കൊച്ചിയിലുള്ള ഒരു കൊച്ചു മിടുക്കന്. അവിര്‍ഭവ് എന്ന ഏഴു വയസ്സുകാരനാണ് സോണി ടിയിലെ സൂപ്പര്‍ സ്റ്റാര്‍ സിങറിലൂടെ ബോളിവുഡ് ഗായകരേയും താരങ്ങളേയും വരെ അമ്പരപ്പിച്ചത്. ഒടുവില്‍ ഒടുവില്‍ സൂപ്പര്‍ സ്റ്റാര്‍ സിങര്‍ 3 യുടെ വിജയി ആയാണ് ഇ കൊച്ചു മിടുക്കന് ഷോയില്‍ നിന്നും മടങ്ങുന്നത്. തന്നേക്കായും പ്രായത്തില്‍ ഒരുപാട് മുതിര്‍ന്നവരെ തോല്‍പ്പിച്ചാണ് അവിര്‍ഭവ് ഈ സീസണിന്റെ വിജയി ആയത്. അവിര്ഭവിനൊപ്പം അഥര്‍വ് ബക്ഷി എന്ന മിടുക്കനും ഒന്നാം സ്ഥാനം പങ്കിട്ടു.
മലയാളം റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മലയാളത്തില്‍ കിട്ടാത്ത സ്വീകാര്യതയാണ് ഹിന്ദി റിയാലിറ്റി ഷോയില്‍ ഈ കൊച്ചു മിടുക്കന് ലഭിച്ചത്. ഇന്ത്യയുടെ പല ഭാഗത്തു നിന്നുള്ള കുട്ടികള്‍ മാറ്റുരയ്ക്കുന്ന ഷോയാണ് സൂപ്പര്‍ സ്റ്റാര്‍ സിങര്‍. ഏറ്റവും മികച്ച ഗായകരാണ് ഈ റിയാലിറ്റി ഷോയിലേക്ക് സെലക്ട് ആവുന്നത് പോലും. ഈ മികച്ച കുട്ടി ഗായകരില്‍ നിന്നാണ് ഏറ്റവും ചെറിയ കുട്ടിയായ അവിര്‍ഭവ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. റിയാലിറ്റി ഷോയുടെ ആദ്യ ദിവസം ഒരു കസേരയുമായി വന്ന് അതില്‍ കയറി നിന്നായിരുന്നു അവിര്‍ഭവ് പാട്ടു പാടിയത്. അന്നു തന്നെ പ്രേക്ഷകരുടെ മനം കവരാന്‍ ഈ കൊച്ചു മിടുക്കനായി.
മലയാളികളേക്കാളും കൂടുതല്‍ ആരാധകരെയും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങളില്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ പരിപാടിയിലൂടെ അവിര്‍ഭവിന് കഴിഞ്ഞു. ബോളിവുഡ് ഗായികയായ നേഹാ കാക്കര്‍ ആണ് ഈ റിയാലിറ്റി ഷോയിലെ മുഖ്യ അതിഥി. അവിര്‍ഭവിന്റെ ഓരോ പാട്ടിനും നേഹാ കാക്കര്‍ മനസ്സ് നിറഞ്ഞ് അഭിനന്ദിക്കുന്നതും അത്ഭുതം കൊള്ളുന്നതും കസേരയില്‍ കയറി നിന്ന് കയ്യടിക്കുന്നതുമെല്ലാം ആരാധകരെ കോരിത്തരിപ്പിച്ചിരുന്നു. ഉദിത്ത് നാരായണ്‍ അടക്കമുള്ള ബോളിവുഡ് ഗായകരും അവിര്ഭവിനെ പ്രശംസിച്ചു. ഉദിത് നാരായണന്റെ മുന്നില്‍ അവിര്‍ഭവ് അദ്ദേഹത്തിന്റെ പാട്ടുപാടിയപ്പോള്‍ ഉദിത്ത് പാടിയതിനേക്കാള്‍ മനോഹരമായി പാടി എന്നാണ് ഉദിത് നാരായണന്റെ ഭാര്യ ഈ കൊച്ചു കുഞ്ഞിനെ പ്രശംസിച്ചു കൊണ്ട് പറഞ്ഞത്.
മാത്രമല്ല വിദ്യാ ബാലന്, ജാന്‍വി കപൂര്‍, പൂജാ ഭദ്ര തുടങ്ങി ബോളിവുഡ് താരങ്ങളും അവിര്‍ഭവിന്റെ പാട്ട് കേട്ട് അമ്പരന്നു. സെമി ഫിനാലെയില്‍ ശങ്കര്‍ മഹാദേവന് ശ്വാസമടക്കി പിടിച്ചു പായി 'കോയി ജോ മിലാ തോ മുഝേ' എന്ന ഗാനം പാടിയും കയ്യടി നേടി. അവിര്‍ഭവ് ഈ ഗാനം പാടിയപ്പോള്‍ ശ്വാസമടക്കിയാണ് കാണികളും ഇരുന്നത്. വോട്ടിങിന്റെ അടിസ്ഥാനത്തിലാണ് അവിര്‍ഭവിന്റെ വിജയം.
ലതാജിയെ അനുസ്മരിപ്പിച്ച് ദേവനശ്രിയ
കോഴിക്കോട്ടുകാരി ദേവന ശ്രീയയും നിരവധി ആരാധകരെ സൃഷ്ടിച്ചാണ് സൂപ്പര്‍ സ്റ്റാര്‍ സിങര്‍ ഫിനാലെ വേദി വിട്ടത്. സ്വരമാധുര്യം കൊണ്ടും വോയിസ് കണ്ട്രോളിങിലൂടെയുമാണ് നേഹാ കാക്കര്‍ ദേവി എന്ന് വിളിപ്പേരിട്ട ദേവനശ്രിയ ബോളിവുഡിന്റെ മനസ് കീഴടക്കിയത്. ദേവനശ്രീയയുടെ ആലാപന ശൈലിയില്‍ ലതാ മങ്കേഷ്ക്കറെന്നാണ് പലരും വിശേഷിപ്പിച്ചത്.