- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
റോയല്‍ നേവിയുടെ വിമാനം പറത്തി കൊണ്ടു പോകണമെന്ന ആഗ്രഹത്തില്‍ ബ്രിട്ടീഷ് സൈന്യം; ആകാശ യാത്രയ്ക്ക് പരമാവധി പരിശ്രമിക്കാന്‍ അമേരിക്കന്‍ വിദഗ്ധര്‍; തിരുവനന്തപുരം വിമാനത്താവളത്തില്‍ നടക്കുന്നത് നിര്‍ണ്ണായക പരിശോധനകള്‍; ആ ഹാങ്ങര്‍ യൂണിറ്റില്‍ 'ഈച്ചയ്ക്ക്' പോലും പ്രവേശനമില്ല; എഫ് 35 ബിയില്‍ അന്തിമ തീരുമാനം ഉടന്‍
തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടന്റെ അമേരിക്കന്‍ നിര്‍മിത യുദ്ധവിമാനത്തില്‍ തകരാറ് പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. എഫ്-35 ബി തിരികെ കൊണ്ടുപോകാനായി ബ്രിട്ടനില്‍നിന്നും വിദഗ്ധ സംഘവുമായി സൈനികവിമാനമെത്തിയത് ഇന്നലെയാണ്. തകരാറു പരിഹരിച്ച് വിമാനം പറത്തിക്കൊണ്ടു പോകാനാണ് ശ്രമം. അതീവ സുരരക്ഷയിലാണ് വിമാനം സാങ്കേതിക വിദഗ്ധര്‍ പരിശോധിക്കുന്നത്. വീഡിയോ ചിത്രീകരണം അടക്കമുണ്ട്. ഇന്ത്യയും നിരീക്ഷണം നടത്തുന്നുണ്ട്. അത്യാധുനിക യുദ്ധവിമാനമായതു കൊണ്ട് തന്നെ സാങ്കേതിക ചോരാത്ത വിധമാകും എത്തിയ സംഘം വിമാനത്തില്‍ പരിശോധനകളും മറ്റും നടത്തുക. വീഡിയോ ചിത്രീകരണം അടക്കം നടത്തിയാകും തകരാറ് പരിഹരിക്കാനുള്ള ശ്രമം.
ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് ബ്രിട്ടനില്‍നിന്നുള്ള പതിനേഴംഗ സംഘവുമായി ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സിന്റെ അറ്റ്ലസ് എ 400 എം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ബ്രിട്ടീഷ് എയര്‍ഫോഴ്സിലെ എന്‍ജിനിയര്‍മാരും വിമാനം നിര്‍മിച്ച ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുടെ വിദഗ്ധരുമാണ് സംഘത്തിലുള്ളത്. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പ്രത്യേക പാസ് നല്‍കിയതായി അധികൃതര്‍ പറഞ്ഞു. അറ്റകുറ്റപ്പണിക്കായുള്ള യന്ത്രങ്ങളും വിമാനത്തില്‍ എത്തിച്ചിരുന്നു. വിദഗ്ധരെത്തിയതിനു പിന്നാലെ അറ്റകുറ്റപ്പണിക്കായി യുദ്ധവിമാനം എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് കെട്ടി വലിച്ച് നീക്കിയിട്ടുണ്ട്. ചെറുവാഹനം ഉപയോഗിച്ച് കെട്ടിവലിച്ചാണ് പോര്‍വിമാനത്തെ ഹാങ്ങറിലെത്തിച്ചത്. ഈ ഹാങ്ങറിന് അതീവ സരുക്ഷയാണുള്ളത്. സാങ്കേതിക വിവര ചോര്‍ച്ചയിലെ സംശയം കാരണം വലിയ ഗൗരവത്തോടെയുള്ള നടപടികള്‍ ബ്രിട്ടീഷ് സൈന്യവും എടുത്തിട്ടുണ്ട്.
11 മീറ്റര്‍ ചിറകുവിസ്താരവും 14 മീറ്റര്‍ നീളവുമാണ് എഫ് 35 ബി വിമാനത്തിനുളളത്. വിമാനനിര്‍മാണ കമ്പനിയായ ലോക്ക് ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനിയര്‍മാര്‍ക്ക് മാത്രമേ അറ്റകുറ്റപ്പണികള്‍ക്ക് കഴിയുകയുളളു. അറ്റകുറ്റപ്പണിയുടെ ഓരോ ഘട്ടവും ബ്രിട്ടീഷ് സൈന്യത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിലുമായിരിക്കും. ബ്രിട്ടീഷ് സംഘം ഒരാഴ്ചയോളം തിരുവനന്തപുരത്ത് തുടരുമെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ജൂണ്‍ പതിനാലിനായിരുന്നു ബ്രിട്ടന്റെ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു.
തകരാര്‍ പരിഹരിക്കാന്‍ സാധിക്കില്ലെങ്കില്‍, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാര്‍ഗോ വിമാനത്തില്‍ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകും. അമേരിക്കന്‍ വിദഗ്ധര്‍ അടക്കം എത്തിയ സംഘത്തിലുണ്ട്. ആദ്യം യുദ്ധ വിമാനത്തിന്റെ തകരാറെന്തെന്ന് മനസ്സിലാക്കും. അതിന് ശേഷമാകും മറ്റ് നടപടികള്‍ ആലോചിക്കുക. വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 മടങ്ങിയിട്ടുണ്ട്. തകരാര്‍ പരിഹരിച്ച് യുദ്ധവിമാനം പറത്തിക്കൊണ്ടുപോകാന്‍ കഴിയുമോ എന്ന് വിദഗ്ധ സംഘം ശ്രമിക്കും. അതിന് സാധിച്ചില്ലെങ്കില്‍ വിമാനത്തിന്റെ ചിറകുകള്‍ മാറ്റി ചരക്കുവിമാനത്തില്‍ കൊണ്ടുപോനാകാനും ശ്രമം. 14 മീറ്റര്‍ നീളവും 11 മീറ്റര്‍ ചിറകുവിസ്താരവുമാണ് എഫ്-35 ബി വിമാനത്തിന്. ഈ പ്രക്രിയ ചെയ്യാന്‍ വിമാന നിര്‍മാണ കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ പരിശീലിപ്പിച്ച എന്‍ജിനീയര്‍മാര്‍ക്ക് മാത്രമേ കഴിയൂ.
17 പേരുടെ വിദഗ്ധ സംഘമാണ് ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇനി ഇവരുടെ നിയന്ത്രണത്തിലായിരിക്കും യുദ്ധ വിമാനം. സമുദ്ര തീരത്ത് നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരിക്കുന്ന പ്രിന്‍സ് ഓഫ് വെയില്‍സ് എന്ന വിമാന വാഹിനി കപ്പലില്‍ നിന്നും പരിശീലനത്തിനായി പറന്നുയര്‍ന്നതാണ് വിമാനം. പിന്നീട് തിരികെ കപ്പലിലേക്ക് ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ നിമിത്തം അതിന് സാധിച്ചിരുന്നില്ല. ഇതിനിടയില്‍ വിമാനത്തിന്റെ ഇന്ധനം കുറഞ്ഞ് തുടങ്ങുകയും അടിയന്തരമായി ലാന്‍ഡ് ചെയ്യണ്ട അവസ്ഥ എത്തിയതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. ഈ ലാന്‍ഡിംഗില്‍ വലിയ പ്രശ്നങ്ങളിലേക്ക് യുദ്ധവിമാനം എത്തുകയായിരുന്നു.