- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ഒരു പരിധിയുണ്ട്;ഹിന്ദു സമൂഹത്തിന് ഇനി ഇതൊന്നും സഹിക്കാൻ കഴിയില്ലെന്ന് പ്രതിഷേധക്കാർ; വാർത്താ വിതരണ മന്ത്രാലയത്തിന് പരാതിയുമായി സുപ്രീംകോടതി അഭിഭാഷകൻ; സാമൂഹിക മാധ്യമങ്ങളാണ് ഇന്ന് പൊതുബോധം സൃഷ്ടിക്കുന്നതെന്ന് തിരിച്ചടിച്ച് ഷാറൂഖാനും; പത്താനിലെ ബേഷരം രംഗ് കോടതി കയറുമ്പോൾ പിന്നിലെ വസ്തുതകൾ അറിയാം
മുംബൈ: സിനിമകൾ സാമ്പത്തീകമായി പരാജയപ്പെടുമ്പോഴും ബോളിവുഡിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ഒരു കുറവും സംഭവിച്ചിട്ടില്ല.ആദ്യ കാലങ്ങളിൽ നെഗറ്റീവ് പബ്ലിസിറ്റികൾ സിനിമയുടെ പ്രചരണത്തിന് ഒരു ഉപാധിയായിരുന്നുവെങ്കിൽ ഇന്ന് അതല്ല സ്ഥിതി. ബഹിഷ്‌കരണാഹ്വാനവും നെഗറ്റീവ് പബ്ലിസിറ്റിയും സിനിമകളെ തകർക്കുന്ന നിലയിലേക്കാണ് ബോളിവുഡിന്റെ പോക്ക്.ദൃശ്യം 2 സമാനതകളില്ലാത്ത വിജയം നേടിയെങ്കിലും പിന്നാലെ ഒരു പ്രതീക്ഷയുമായെത്തുന്ന ഷാരുഖാൻ ചിത്രം പത്താൻ ഒരൊറ്റ പാട്ടോടെ തന്നെ ബഹിഷ്‌കരണാഹ്വാനം നേരിടുകയാണ്.
ചിത്രത്തിലെ ബേഷരം രംഗ് എന്ന ഗാനം പുറത്തിറങ്ങിയതു മുതലാണ് വിവാദങ്ങൾക്ക് തുടക്കമായത്.ഗാനത്തിലെ ദീപികയുടെ കാവി നിറത്തിലുള്ള വസ്ത്രത്തെ ചൊല്ലിയാണ് ഒരു വിഭാഗം പ്രതിഷേധം ഉയർത്തിയിരിക്കുന്നത്.ഗാനരംഗത്തിൽ ഓറഞ്ച് ബിക്കിനിയണിഞ്ഞാണ് ദീപിക എത്തുന്നത്. 'ബേഷരം റംഗ്' എന്നാൽ നാണമില്ലാത്ത നിറം എന്നാണെന്നും കാവി നിറത്തെയാണ് ഇത് അർത്ഥമാക്കുന്നതെന്നുമാണ് വ്യാഖ്യാനങ്ങൾ.
फिल्म #Pathan के गाने में टुकड़े-टुकड़े गैंग की समर्थक अभिनेत्री दीपिका पादुकोण की
- Dr Narottam Mishra (@drnarottammisra) December 14, 2022
वेशभूषा बेहद आपत्तिजनक है और गाना दूषित मानसिकता के साथ फिल्माया गया है।
गाने के दृश्यों व वेशभूषा को ठीक किया जाए अन्यथा फिल्म को मध्यप्रदेश में अनुमति दी जाए या नहीं दी जाए,यह विचारणीय होगा। pic.twitter.com/Ekl20ClY75
ഇതിന് പിന്നാലെ ചിത്രത്തിനെതിരെ പരാതിയും ബഹിഷ്‌കരണാഹ്വാനവുമായി നിരവധി പേർ രംഗത്ത് വന്നത്.ഹിന്ദു സംഘടനകളും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വീഡിയോക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.മിശ്രയെ കൂടാതെ, വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) ദേശീയ വക്താവ് വിനോദ് ബൻസാലും സിനിമ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ദീപികയുടെ വസ്ത്രധാരണം ശരിയല്ലെന്നും ലൗ ജിഹാദികളുടെ അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. ' ഒരു ഹിന്ദു സ്ത്രീ കാവി വസ്ത്രം ധരിച്ച് ഇസ്ലാമിക ജിഹാദികളുടെ കളിപ്പാവയായി മാറുന്നത് കാണിക്കുന്നത് എന്തൊരു രംഗമാണ് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കും ഒരു പരിധിയുണ്ട്. ഹിന്ദു സമൂഹത്തിന് ഇനി ഇതൊന്നും സഹിക്കാൻ കഴിയില്ല, ' അദ്ദേഹം പറഞ്ഞു.
इस्लाम के मानने वाले पठान क्या ऐसे दृश्य मुस्लिम चिन्हों के साथ किसी महिला के साथ फ़िल्मा सकते हैं!! लव जेहादियों के बेहूदेपन की भी हद है..!! pic.twitter.com/FKkYWASQ7X
- विनोद बंसल Vinod Bansal (@vinod_bansal) December 15, 2022
ദീപിക പദുകോണിന്റെ വസ്ത്രധാരണം ശരിയല്ലെന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പ്രതികരിച്ചത്. പാട്ടിലെ ചില രംഗങ്ങൾ തിരുത്തിയില്ലെങ്കിൽ മധ്യപ്രദേശിൽ സിനിമ പ്രദർശിപ്പിക്കണോ എന്ന് ആലോചിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. നടന്റെയും നടിയുടെയും പച്ചയും കാവിയും വസ്ത്രങ്ങളുടെ നിറങ്ങളിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിലെ ഗാനരംഗത്തിനെതിരെ സുപ്രീംകോടതിയിലെ അഭിഭാഷകനായ വിനീത് ജിൻഡാൽ വാർത്താ വിതരണ മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ഗാനരംഗത്തിൽ തിരുത്തലുകൾ വരുത്തുന്നതു വരെ സിനിമയുടെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഐടി നിയമത്തിലെയും വകുപ്പ് പ്രകാരമാണ് നടപടി.
इंदौर में जलाया गया शाहरुख खान का पुतला शाहरुख खान की फिल्म पठान के गीत में भगवा रंग का इस्तेमाल किए जाने का हो रहा जगह-जगह विरोध हो रहा है इंदौर के वीर शिवाजी ग्रुप ने विरोध स्वरूप शारूख खान का मालवा मिल चौराहे पर पुतला जलाकर फिल्म का विरोध किया गया #pathan @AmitShah #indore pic.twitter.com/vpAHAtxZPG
- sameer khan (@Sameer18786K) December 14, 2022
ഈ ഗാനം അശ്ലീലച്ചുവയുള്ളതാണെന്നും ഹിന്ദു വികാരങ്ങൾക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ബേഷരം രംഗ് ഗാനത്തിൽ അശ്ലീല നൃത്തം ചെയ്യുകയും ആക്ഷേപകരമായ രീതിയിൽ ഗാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപികയും ഷാരൂഖ് ഖാനും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കത്തിൽ പറയുന്നു.
സെക്ഷൻ 295 എ, 298, 505, ഐടി നിയമം, ഐപിസി 304 എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്നും ഷാരൂഖ് ഖാനും ദീപികയ്ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. വീഡിയോ ഉടൻ തന്നെ നിരോധിക്കണമെന്നും ഇന്റർനെറ്റിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറിന് അയച്ച കത്തിൽ പറയുന്നു.
മധ്യപ്രദേശിലെ ഇൻഡോറിൽ ഒരു സംഘടനയുടെ പ്രവർത്തകർ പത്താൻ സിനിമയ്ക്കും ചിത്രത്തിലെ ഗാനരംഗത്തിനും എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീർ ശിവാജി സംഘടനയുടെ പ്രവർത്തകർ ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലം കത്തിച്ചു. ചിത്രം ബഹിഷ്‌ക്കരിക്കണമെന്നാണ് അവരുടെ ആവശ്യം.
വിവാദം കനക്കുന്നതിന് പിന്നാലെ പ്രതികരണവുമായി ഷാരൂഖ് ഖാനും രംഗത്ത് വന്നു.സങ്കുചിതമായ ചിന്തകളാണ് ചിലപ്പോഴൊക്കെ സാമൂഹിക മാധ്യമങ്ങളെ നയിക്കുന്നതെന്ന് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. പഠാൻ സിനിമയ്ക്കെതിരെ ഉയർന്ന ബഹിഷ്‌കരണ ആഹ്വാനങ്ങൾക്കിടെ കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ വേദിയിൽ വച്ചായിരുന്നു നടന്റെ പ്രതികരണം. സാമൂഹിക മാധ്യമങ്ങൾ സിനിമയെ പ്രതികൂലമായി ബാധിക്കുമെന്നതിന് അപ്പുറത്ത് സിനിമയ്ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിനിമയും സാമൂഹിക മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനവും മനുഷ്യാനുഭവങ്ങളുടെയും വികാരങ്ങളുടെയും പ്രകടനസ്ഥലമായി മാറുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളാണ് പലപ്പോഴും പൊതുബോധം സൃഷ്ടിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വ്യാപനം ചലച്ചിത്രങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പലരും പറയാറുണ്ട്. എന്നാൽ സിനിമയ്ക്ക് ഇന്നത്തെ കാലത്ത് വലിയ പ്രാധാന്യമേറെയാണെന്നും വലിയ പങ്കുവഹിക്കാനാകുമെന്നും ഞാൻ കരുതുന്നു.
സങ്കുചിതമായ ചില കാഴ്ചപ്പാടുകളും ചിന്തകളും സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുകയും അത് മനുഷ്യന്റെ ചിന്തകളെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ചിലയിടത്ത് അത് സാമൂഹിക മാധ്യമ ഉപഭോഗം നെഗറ്റീവാക്കി വളർത്തുകയും അതുവഴി അതിന്റെ വാണിജ്യമൂല്യം വർധിപ്പിച്ചെടുക്കുകയും ചെയ്യുന്നു. അത്തരക്കാരുടെ ശ്രമങ്ങളാണ് പൊതു അഭിപ്രായം രൂപപ്പെടുത്തുന്നതിലും ഭിന്നിപ്പിക്കുന്നതിലേക്കും നയിക്കുന്നത്. അങ്ങനെ ചെയ്യരുത്, ലോകം എന്തു തന്നെ ചെയ്താലും പോസിറ്റീവായിരിക്കും.
വ്യത്യസ്ത സംസ്‌കാരത്തിലും നിറത്തിലും ജാതിയിലും മതത്തിലും ഉൾപ്പെട്ടവർ പരസ്പരം മനസ്സിലാക്കുന്നതിനും ബഹുമാനിക്കുന്നതിനുമായി സിനിമയെ ഉപയോഗിക്കുക.അത് ഭാവി തലമുറയ്ക്കായി മികച്ച ലോകം കെട്ടിപ്പടുക്കാൻ സഹായിക്കുമെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
ഷാരൂഖ് ഖാൻ, ദീപിക പദുക്കോൺ, ജോൺ എബ്രഹാം തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന പഠാൻ സിദ്ധാർത്ഥ് ആനന്ദയാണ് സംവിധാനം ചെയ്യുന്നത്.ജനുവരി 25നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
മറുനാടന് മലയാളി ബ്യൂറോ