മലപ്പുറം: മറ്റു വിവാദങ്ങളില്‍നിന്നും രക്ഷപ്പെടാനാണു തന്റെ പേരില്‍ സ്വര്‍ണക്കടത്ത് ഉന്നയിക്കുന്നതെന്നു മുസ്ലിം യൂത്ത് ലീഗ് നേതാവും മലപ്പുറം ജില്ലാ പഞ്ചായത്ത് തിരുന്നവായ ഡിവിഷന്‍ അംഗവുമായ ഫൈസല്‍ എടശ്ശേരി. ഡിപ്ലോമാറ്റിക് പാസ്പോര്‍ട്ടിന്റെ മറവില്‍ പലരും സ്വര്‍ണം കടത്തിയിട്ടുണ്ട്. എന്റെ പ്രൊഫൈല്‍ മനസ്സിലാക്കിയ ഉദ്യോഗസ്ഥരാണ് ഇത് പ്രചരിപ്പിച്ചത്.

ഒരു നിലക്കും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍കൊണ്ടുവന്ന സ്വര്‍ണത്തെ കുറിച്ചു കൂടുതല്‍ പറയാന്‍ നിയമപരമായ നടപടിയുള്ളതിനാല്‍ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ എഫ്.ഐ.ആര്‍ ഇട്ടിട്ടില്ലെന്നും തനിക്കെതിരെ അറസ്റ്റ് നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം താന്‍ ഒരുതെറ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമപരമായി നേരിടുമെന്നും ഫൈസല്‍ പറഞ്ഞു.

അതേ സമയം സ്വര്‍ണകടത്ത് കേസില്‍ പ്രതിയായ മുസ്ലിം യൂത്ത് ലീഗ് നേതാവും ജില്ലാ പഞ്ചായത്ത് തിരുന്നവായ ഡിവിഷന്‍ അംഗവുമായ ഫൈസല്‍ എടശ്ശേരി രാജിവെക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു.. പല സ്വര്‍ണക്കടത്ത് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഏക്കാലത്തും ലീഗ് സ്വീകരിച്ചിട്ടുള്ളത്. ഇതിന് ഇടയിലാണ് ലീഗ് നേതാവ് തന്നെ സ്വര്‍ണക്കള്ളക്കടത്തിന് പിടിയാലാക്കുന്നത്.

2023 ഓഗസ്റ്റ് 23 നാണു ദുബായില്‍ നിന്നും നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിന് ഇടയില്‍ ഫൈസല്‍ പിടിയിലാക്കുന്നത്. കള്ളക്കടത്ത് കേസിലെ പ്രതിയായിട്ടും ഫൈസലിനെ സംരക്ഷിക്കുന്ന നിലപാടാണ് ലീഗ് എടുത്തത്. ഇതില്‍ നിന്ന് മനസ്സിലാവുന്നത് സ്വര്‍ണക്കള്ളക്കടത്തുകാരുടെ സംരക്ഷകര്‍ ആയിട്ടാണ് ജില്ലയിലെ ലീഗ് നേതൃത്വം പോകുന്നത്. സ്വര്‍ണക്കടത്തുകാരെയും ഹവാല ഇടപാടുകരെയും സംരക്ഷിക്കുന്ന നിലപാടില്‍ നിന്ന് ലീഗ് പിന്മാറാന്‍ തയ്യാറക്കണം.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ എടശേരി രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറാക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അതേ സമയം നെടുമ്പാശ്ശേരി വിമാനത്താവളം വഴിസ്വര്‍ണ്ണം കടത്തി കസ്റ്റംസ് അറസ്റ്റു ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവും ലീഗ് ' നേതാവുമായ ഫൈസല്‍ ഇടശ്ശേരിക്കെതിരെ കര്‍ശനനിയമ നടപടികള്‍ എടുക്കണമെന്ന് സി. പി .ഐ (എം) ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 23 ന് ദുബായില്‍ നിന്നും എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലേക്ക് വന്ന യാത്രക്കാരനായ ഫൈസലില്‍ നിന്നും കസ്റ്റംസ് പരിശോധനക്കിടെ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചിരുന്ന 932.6 ഗ്രാം തൂക്കം വരുന്ന 8 സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ പിടികൂടുകയായിരുന്നു. അനധികൃതമായി സ്വര്‍ണ്ണം കടത്തി കൊണ്ടുവന്നതിനെ തുടര്‍ന്ന് കസ്റ്റംസ് സ്വര്‍ണ്ണം കണ്ടെടുക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായി.

48,27,725 രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടി കൂടിയത്. എന്നാല്‍ ലീഗ് നേതൃത്വം ഇടപെട്ട് സംഭവം പുറത്തറിയാതിരിക്കാന്‍ ഒതുക്കി തീര്‍ക്കുകയാണ് ചെയ്തത്. സ്വര്‍ണ്ണ കള്ള കടത്ത് നടത്തി. മലപ്പുറം ജില്ലയെ രാജ്യത്തിന് മുന്നിലും അന്താരാഷ്ട്ര നിലയിലും അപമാനിക്കുകയാണ് ലീഗ് നേതാക്കള്‍. കള്ളകത്ത് നടത്തി അറസ്റ്റിലായതില്‍ ഫൈസല്‍ ഇടശ്ശേരി ജില്ലാ പഞ്ചായത്ത് അംഗത്വംരാജി വെക്കണമെന്നും സി. പി. ഐ ( എം) ഏരിയാ സെക്രട്ടറി അഡ്വ: പി ഹംസക്കുട്ടി, അഡ്വ :യു. സൈനുദീന്‍ പി പി ലക്ഷ്മണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.