- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യഥാർഥ പേര് ബദ്രുദ്ദീൻ, ഭാര്യ പാക്കിസ്ഥാൻ സ്വദേശിനിയായ സുലൈഖ
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്തെ മുഖ്യപ്രതിപക്ഷ നേതാവെന്ന വിധത്തിൽ മോദി സർക്കാറിന്റെ വിമർശനവുമായി മുന്നോട്ടു പോകുകുയാണ് സോഷ്യൽ മീഡിയ ഇൻഫ്‌ളുവെൻസർ ധ്രുവ് റാഠി. ധ്രുവിന്റെ അടുത്തിടെ പുറത്തുവന്ന വീഡിയോകളെല്ലാം സൈബറിടത്തിൽ തരംഗം തീർത്തിരുന്നു. ഇത് ബിജെപിയുടെ ഐടി സെല്ലിന്റെ നുണ പ്രചരണങ്ങളെ നിശിദമായി വിമർശിക്കുന്നവരയായിരുന്നു. ഉത്തരേന്ത്യയിലെ യുവാക്കളെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ ധ്രുവിന്റെ വീഡിയോകൾ മാറിക്കഴിഞ്ഞു.
ഇതോടെ സൈബറിടത്തിൽ ധ്രുവിനെ പാക്കിസ്ഥാനിയായി ചിത്രീകരിച്ചു കൊണ്ടുള്ള പ്രചരണവും ശക്തമാണ്. തന്നെക്കുറിച്ചും ഭാര്യയെക്കുറിച്ചും പ്രചരിച്ച ആരോപണങ്ങളിൽ പ്രതികരിച്ച് യുട്ഊബർ ധ്രുവ് റാഠി രംഗത്തെത്തി. ധ്രുവിന്റെ യഥാർഥ പേര് ബദ്രുദ്ദീൻ റാഷിദ് ലാഹോറിയെന്നാണെന്നും ഭാര്യ ജൂലിയുടെ യഥാർഥ പേര് സുലൈഖ എന്നാണന്നും അവർ പാക്കിസ്ഥാൻ സ്വദേശിയാണെന്നുമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കറാച്ചിയിലെ ബംഗ്ലാവിൽ പാക്ക് സൈന്യത്തിന്റെ സംരക്ഷണയിലാണ് ഇരുവരും താമസിക്കുന്നതെന്നും പ്രചാരണമുണ്ടായി. ബിജെപി സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിച്ച് നിരന്തരം വിഡിയോകൾ ചെയ്യുന്ന ധ്രുവിന് യുട്യൂബിൽ 18 ദശലക്ഷം സബ്‌സ്‌ക്രൈബർമാരാണ് ഉള്ളത്. ഇത്തരം വിഡിയോകൾ വലിയ ചർച്ചയായതിനു പിന്നാലെയാണ് ധ്രുവിനെതിരെ വിവിധ ആരോപണങ്ങൾ പ്രചരിച്ചത്.
'എന്റെ വിമർശനങ്ങൾക്ക് അവർക്ക് ഉത്തരമില്ല. അതുകൊണ്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണ്. ഭാര്യയെയും കുടുംബത്തെയും ഇതിലേക്ക് കൊണ്ടുവരണമെങ്കിൽ എന്തുമാത്രം നിരാശരായിരിക്കണം നിങ്ങൾ. ഈ ഐടി സെൽ ജീവനക്കാരുടെ വെറുപ്പുളവാക്കുന്ന ധാർമികനിലവാരവും ഇതിൽനിന്ന് മനസ്സിലാക്കാം' - എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ ധ്രുവ് റാഠി ആരോപിച്ചു.
സർക്കാരിന്റെ നയങ്ങളും സമൂഹത്തിലെ പ്രശ്‌നങ്ങളും ചൂണ്ടിക്കാണിച്ചും വിമർശിച്ചും ധ്രുവ് റാഠി ചെയ്ത വിഡിയോകൾ ചർച്ചയായിരുന്നു. ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ എന്ന് ചോദിക്കുന്ന വിഡിയോയ്ക്ക് വലിയ സ്വീകരണവും വിമർശനവും ലഭിച്ചു. ലഡാക്കിനെപ്പറ്റിയും ഇലക്ടറൽ ബോണ്ടിനെപ്പറ്റിയും ചെയ്തവയ്ക്ക് ദശലക്ഷക്കണക്കിന് കണക്കിന് കാഴ്ചക്കാരുണ്ടായിരുന്നു. ഏറെ വിവാദമായ 'ദ് കേരള സ്റ്റോറി' സിനിമയെ കുറിച്ചും ധ്രുവ് ചെയ്ത വിഡിയോ ശ്രദ്ധിക്കപ്പെട്ടു.
ഹരിയാണ സ്വദേശിയായ ധ്രുവ്, നിലവിൽ ജർമനിയിലാണ് താമസിക്കുന്നത്. പഠനകാലയളവിൽ കണ്ടുമുട്ടിയ ജൂലി ലിബറാണ് ഭാര്യ. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങൾ ജനങ്ങളിലേക്കെത്തിച്ച യൂട്യൂബറാണ് ധ്രുവ് റാഠി. യൂട്യൂബിൽ മില്യൺകണക്കിന് പേരാണ് അദ്ദേഹത്തിന്റെ ഓരോ വീഡിയോകളും കണ്ടിരിക്കുന്നത്. ബിജെപിയുടെ മുഖ്യപ്രതിപക്ഷ നാവായാണ് പല വീഡിയോകളും സംസാരിച്ചത്.
ഫെബ്രുവരി 22ന് ധ്രുവ് റാഠി പോസ്റ്റ് ചെയ്ത 'ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോവുകയാണോ?' എന്ന ഒരൊറ്റ വീഡിയോ മാത്രം കണ്ടത് കോടികണക്കിന് പേരാണ്. ആരോപണ പ്രത്യാരോപണങ്ങളല്ലാതെ കൃത്യമായ വിവരങ്ങൾ പങ്കുവയ്ക്കാൻ ശ്രമിച്ച് വിശകലനം ചെയ്യുന്ന രീതിയാണ് ഈ 29കാരന്റേത്.
ധ്രുവിന്റെ ഓരോ വീഡിയോയും ജനങ്ങളിലേക്ക് വളരെ ആഴത്തിലാണ് എത്താറുള്ളത്. മോദി ഭരണകൂടത്തിന് നേരെ ഉന്നംതെറ്റാതെ വിമർശനത്തിന്റെ കൂരമ്പുകൾ എറിയുന്ന ധ്രുവിന്റെ പുതിയ വീഡിയോയും ശ്രദ്ധനേടുകയാണ്. സംഘ്പരിവാറിന്റെ ഹിന്ദു- മുസ്ലിം ബ്രെയിൻവാഷ് അജണ്ട പൊളിച്ച് റിയാലിറ്റി ഓഫ് 'മേരാ അബ്ദുൽ' എന്ന ക്യാപ്ഷ്യനോടെയുള്ള ധ്രുവിന്റെ പുതിയ വീഡിയോയും ശ്രദ്ധ നേടിക്കഴിഞ്ഞു.