- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് ദിവസങ്ങളായി വീട്ടിൽ കയറിയിറങ്ങുന്നു; ജിതിന്റെ ചെരിപ്പും വസ്ത്രവും അന്വേഷിച്ചുവെന്ന് ഭാര്യ; ജിതിനെ പ്രതിയാക്കിയത് സിപിഎം നിർദ്ദേശപ്രകാരമെന്ന് അമ്മ; ജിതിന്റെ അറസ്റ്റിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം രംഗത്ത്; ജിതിൻ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്; അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണക്കേസിൽ കസ്റ്റഡിയിൽ എടുത്ത യൂത്ത് കോൺഗ്രസ് നേതാവ് ജിതിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ജിതിൻ കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് അറിയിച്ചു.12: 30നാണ് ജിതിന്റെ അറസ്റ്റ് ക്രൈംബ്രാഞ്ച് ഒദ്യോഗികമായി രേഖപ്പെടുത്തിയത്. കുറ്റസമ്മതമൊഴി രേഖപ്പടുത്തുന്ന നടപടികൾ പുരോഗമിക്കുന്നത്. വൈകീട്ട് നാലുമണിക്ക് ജിതിനെ വൈദ്യപരിശോധനയ്ക്കായി തിരുവനന്തരപുരം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും. അതിന് ശേഷം വഞ്ചിയൂർ ജ്യൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കാനുമാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
എകെജി സെന്ററിന് നേരെ സ്ഫോടക വസ്തു എറിഞ്ഞത് താനാണെന്ന് ജിതിൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ തുടർച്ചായി ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് സിപിഎം ഓഫീസിന് നേരെ സ്ഫോടകവസ്തു എറിഞ്ഞതെന്ന് ജിതിൻ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. ആക്രമണത്തിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ആക്രമി ഉപയോഗിച്ച സ്‌കൂട്ടർ ക്രൈംബ്രാഞ്ചിന് കണ്ടെത്താനായിട്ടില്ല. സ്ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി ഗൗരീശപട്ടത്ത് എത്തിയ ശേഷം സ്‌കൂട്ടർ മറ്റൊരാൾക്ക് നൽകിയ ശേഷം കാറിൽ പോകുകയായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. സ്‌കൂട്ടർ കൈമാറിയത് ആർക്കാണ് എന്നകാര്യം തുടർ ചോദ്യം ചെയ്യലിൽ ജിതിൻ വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെയാണ് എകെജി സെന്റർ ആക്രമിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തുത് യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനാണ് പിടിയിലായത്.തിരുവനന്തപുരം മൺവിള സ്വദേശിയാണ് ജിതിൻ. ആക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
ജൂൺ മുപ്പതിന് രാത്രിയാണ് സ്‌കൂട്ടറിൽ എത്തിയ അക്രമി എകെജി സെന്ററിൽ സ്ഫോടകവസ്തുവെറിഞ്ഞത്. ആക്രമണം നടത്തിയത് കോൺഗ്രസാണെന്ന് സിപിഎം നേരത്തെ ആരോപിച്ചിരുന്നു.അതേസമയം ജിതിന്റെ അറസ്റ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബംരംഗത്ത് വന്നു.സിപിഎം നിർദ്ദേശപ്രകാരമാണ് എകെജി സെന്റർ ആക്രമണത്തിൽ ജിതിനെ പ്രതിയാക്കിയതാണെന്ന് അമ്മ ജിജി കുറ്റപ്പെടുത്തി.ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടിൽ കയറിയിറങ്ങുകയായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
ജിതിന്റെ വസ്ത്രം അന്വേഷിച്ച് പൊലീസ് വീട്ടിൽ വന്നെന്ന് ജിതിന്റെ ഭാര്യ പറഞ്ഞു. ജിതിന്റെ ചെരിപ്പും അന്വേഷിച്ചു. നിർബന്ധപൂർവമായിരുന്നു പരിശോധനയെന്നും ഭാര്യ അറിയിച്ചു.ആറ്റിപ്ര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആണ് ജിതിൻ. ഇന്ന് രാവിലെ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ജൂൺ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്‌കൂട്ടറിൽ ജിതിൻ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്.
ജിതിൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഒരു പ്രത്യേക ബ്രാൻഡിന്റേതാണെന്നു പരിശോധനയിൽ മനസിലായതായി ക്രൈംബ്രാഞ്ച് പറയുന്നു. വസ്ത്രങ്ങൾ വിറ്റ ഷോപ്പിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടീ ഷർട്ടുകളിൽ ഒന്ന് വാങ്ങിയത് ജിതിനാണെന്നു വ്യക്തമായി. തുടർന്ന് ഇന്നു രാവിലെ 9 മണിയോടെ മൺവിളയിലെ വീട്ടിൽനിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ