ദോഹ: ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ ആവേശകരമായ വിജയിന് പിന്നാലെ ലൂസൈൽ സ്റ്റേഡിയത്തിൽ മാറിടം പ്രദർശിപ്പിച്ച യുവതികളുടെ വാർത്ത വൈറലായിരുന്നു.നോയ് ഡ്രീം വൺ എന്നും മിലുബാർബി എന്നും തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ അറിയപ്പെടുന്ന ഫാൻ ഗേൾസാണ് ഖത്തറിലെ കടുത്ത നിയമത്തെ പോലും വകവെക്കാതെ അർജന്റീനയ്ക്കായി പരസ്യമായി വിവസ്ത്രരായത്.ഇതോടെ ലോകമാധ്യമങ്ങളിലും ഇവർ തലക്കെട്ടുകളായി മാറിയിരുന്നു.

ഇപ്പോഴിതാ ആ സാഹസത്തിന് പിന്നിൽ വ്യക്തമായ പ്ലാനിങ് തന്നെയുണ്ടായിരുന്നതായാണ് സമൂഹമാധ്യമങ്ങൾ വഴി പങ്കിട്ട ചിത്രങ്ങളിലൂടെ ഫാൻ ഗേൾസ് വ്യക്തമാക്കിയിരിക്കുന്നത്.തങ്ങളുടെ മാറിടത്തിൽ പെയിന്റ് ചെയ്യുന്നതിനായി രണ്ട് പുരുഷന്മാരേയും ഇവർ പ്രത്യേകം കൂടെക്കൂട്ടിയിരുന്നു.ഇവർ തങ്ങളുടെ മാറിടങ്ങളിൽ ചിത്രം വരയ്ക്കുന്ന ഫോട്ടോകളും യുവതികൾ പങ്കിട്ടിരുന്നു.എന്നാൽ ഖത്തറിലെ ഇവരുടെ ഈ സാഹസം സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.അതിനാൽ തന്നെ വളരെ കടുത്ത ശിക്ഷാ നടപടികളിൽ നിന്നുമാണ് മാറിടം പ്രദർശിപ്പിച്ച യുവതികൾ രക്ഷപ്പെട്ടത്.

എന്നാൽ ഖത്തറിൽ നിന്നും മടങ്ങിയ ശേഷമാണ് യുവതികൾ തങ്ങളുടെ സ്റ്റേഡിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.നിയോയും മിലുബാർബിയും ആഹ്ലാദഭരിതരായ സഹ ആരാധകർക്കൊപ്പം മാറിടം കാട്ടുകയും ചാടി കുതിക്കുന്നതിന്റെയും കൂടുതൽ ക്ലിപ്പുകളും പിന്നീട് ഇവർ തങ്ങളുടെ ഇൻസ്റ്റഗ്രാം വഴി പുറത്തുവിട്ടിരുന്നു.നേരത്തെ ക്രൊയേഷ്യൻ മോഡലായ ഇവാനോ നോൾ പ്രകോപനപരമായ തരത്തിൽ വസ്ത്രം ധരിച്ച് കാണികൾക്ക് മുന്നിൽ എത്തിയിരുന്നതും വാർത്തയായിരുന്നു.എന്നാൽ ഇവർക്കെതിരെ നടപടികളെടുക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നതും ശ്രദ്ധേയമാണ്.